Mohun Bagan: ഐഎസ്എല്‍ നടക്കുമോയെന്ന് ഉറപ്പില്ലെങ്കിലും തകര്‍പ്പന്‍ കോച്ചിനെ എത്തിച്ച് മോഹന്‍ ബഗാന്‍; ഇനി സെര്‍ജിയോ ലൊബേര കളി പഠിപ്പിക്കും
Sergio Lobera Mohun Bagan Coach: സെര്‍ജിയോ ലൊബോര മോഹന്‍ ബഗാന്റെ പുതിയ പരിശീലകന്‍. നവംബര്‍ 30 മുതല്‍ ചുമതല ഏറ്റെടുക്കും. ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ദൗത്യം. ഒഡീഷ എഫ്‌സിയില്‍ നിന്നാണ് മോഹന്‍ ബഗാനിലേക്ക് എത്തുന്നത്
കൊല്‍ക്കത്ത: സെര്‍ജിയോ ലൊബോര മോഹന്‍ ബഗാന്റെ പുതിയ പരിശീലകനാകും. ജോസ് മൊളിനയും മോഹന്‍ ബഹാനും തമ്മിലുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ലൊബേരയെ മോഹന്‍ ബഗാന്‍ പരിശീലകനായി നിയമിച്ചത്. ഒഡീഷ എഫ്‌സിയില്‍ നിന്നാണ് ലൊബേര മോഹന്‍ ബഗാനിലേക്ക് എത്തുന്നത് നവംബര്‍ 30 മുതല്‍ ലൊബേര ചുമതല ഏറ്റെടുക്കും. ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലൊബേരയുടെ ദൗത്യം. ഐഎസ്എല്ലില്‍ പരിചയസമ്പന്നനാണ് ലൊബേര. നേരത്തെ എഫ്‌സി ഗോവ, മുംബൈ സിറ്റി ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ലൊബേര പരിശീലകനായിരുന്നപ്പോഴാണ് മുംബൈ കിരീടം നേടിയത്.
2020-21 സീസണിലാണ് ലൊബേര മുംബൈയുടെ കോച്ചായി പ്രവര്‍ത്തിച്ചത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടാനും മുംബൈയ്ക്ക് ഈ സീസണില്‍ സാധിച്ചിരുന്നു. സ്‌പെയിന്‍ സ്വദേശിയായ ഈ 48കാരന്‍ ബാഴ്‌സിലോണ യൂത്ത് ടീമിന് വേണ്ടിയാണ് പരിശീലന കരിയര്‍ ആരംഭിച്ചത്.
സ്‌പെയിന്‍ സ്വദേശിയായ ഈ 48കാരന്‍ ബാഴ്‌സിലോണ യൂത്ത് ടീമിന് വേണ്ടിയാണ് പരിശീലന കരിയര്‍ ആരംഭിച്ചത്. 1997-2006 കാലയളവില്‍ ബാഴ്‌സിലോണ യൂത്ത് ടീമിനെയും, 2006-2007 കാലയളവില്‍ ബാഴ്‌സിലോണ സി ടീമിനെയും പരിശീലിപ്പിച്ചു. പിന്നീട് ടെറാസ, സാന്‍ റൊകു, സ്യൂട്ട ക്ലബുകളുടെ പരിശീലകനായി. 2012ല്‍ ബാഴ്‌സിലോണയുടെ സഹപരിശീലകനായിരുന്നു.
2012-2014 കാലയളവില്‍ ലാസ് പാള്‍മാസിലെത്തി. 2014-2017 കാലയളവില്‍ മൊഗ്രെബ് ടെറ്റുവാന്‍ എന്ന ക്ലബിന്റെ കോച്ചായി. തുടര്‍ന്നാണ് ഇന്ത്യയിലെത്തുന്നത്. 2017 മുതല്‍ 2020 വരെ എഫ്‌സി ഗോവയെ പരിശീലിപ്പിച്ചു. 2022-23ല്‍ ചൈനീസ് ക്ലബ് സിചുവാന്‍ ജിയുനിയുവിന്റെ കോച്ചായി. എന്നാല്‍ 2023ല്‍ ഒഡീഷയുടെ പരിശീലകനായി ഇന്ത്യയിലേക്ക് തിരിച്ചെത്തി.
മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലൊബേര പറഞ്ഞു. വിജയ മനോഭാവത്തോടെ കളിക്കുന്ന ഒരു ടീമിനെ കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധനാണ്. മോഹൻ ബഗാനെ വീണ്ടും ഉന്നതിയിലേക്ക് കൊണ്ടുപോകാന്‍ പ്രവര്‍ത്തിക്കുമെന്നും ലൊബേര വ്യക്തമാക്കി.