AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

 Friday Lucky Zodiac Signs: പണം മാടി വിളിക്കുന്നു..! ലക്ഷ്മി ദേവി ഐശ്വര്യം ചൊരിയുന്ന രാശിക്കാർ ഇവർ

 Friday Lucky Zodiac Signs: അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത. മാർക്കറ്റിംഗ്, അധ്യാപന മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇന്ന് മികച്ച ദിവസം. ദാമ്പത്യത്തിലും കുടുംബജീവിതത്തിലും....

 Friday Lucky Zodiac Signs: പണം മാടി വിളിക്കുന്നു..! ലക്ഷ്മി ദേവി ഐശ്വര്യം ചൊരിയുന്ന രാശിക്കാർ ഇവർ
Lord Lakshmi (6)Image Credit source: Tv9 Network
ashli
Ashli C | Published: 05 Dec 2025 09:37 AM

ഇന്ന് ഡിസംബർ 5 വെള്ളിയാഴ്ച. ഔഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപദ ആണ് ഇന്ന്. അതിനാൽ നാളത്തെ ദേവത ലക്ഷ്മിദേവിയോടൊപ്പം ഭഗവാൻ വിഷ്ണുവും ആയിരിക്കും. നാളെ ചന്ദ്രൻ അതിന്റെ ഉന്നത രാശിയായ കർക്കടകത്തിൽ സംക്രമിക്കും. വ്യാഴം കർക്കടകത്തിൽ നിന്നും മിഥുനത്തിലേക്കും സംക്രമിക്കും. ഇത് ശുഭകരമായ പല യോഗങ്ങളും സൃഷ്ടിക്കുന്നതിന് കാരണമാകും. കൂടാതെ ഇന്നത്തെ ദിവസം ആരാധിക്കേണ്ടത് ലക്ഷ്മിദേവിയാണ്. ഇന്ന് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം കടാക്ഷിക്കുന്ന രാശികൾ ഇവരൊക്കെ.

മിഥുനം: മിഥുനം രാശിക്കാർക്ക് വെള്ളിയാഴ്ച സൗഭാഗ്യങ്ങൾ നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് അനുകൂലമായ ദിവസമായിരിക്കും. വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കുന്നത്. കുടുംബത്തിനും സമാധാനമുണ്ടാകും. വെള്ളിയാഴ്ച്ച “ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ നമഃ” എന്ന മന്ത്രം ജപിക്കുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വെള്ളിയാഴ്ച ഗുണകരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. കൂടാതെ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ഉണ്ടായേക്കാം. സാമൂഹികവും രാഷ്ട്രീയവുമായ ബന്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാകാം.ബിസിസനസ്സുകാർക്ക് മികച്ച ദിവസം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. വെള്ളിയാഴ്ച്ച ഗായത്രി മന്ത്രം ജപിക്കുക. നിങ്ങളുടെ പിതാവിന്റെ അനുഗ്രഹം തേടുക.

തുലാം: തുലാം രാശിക്കാർക്ക് ശുഭകരവും ഭാഗ്യകരവുമായ ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കാൻ സാധ്യത. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത. മാർക്കറ്റിംഗ്, അധ്യാപന മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇന്ന് മികച്ച ദിവസം. ദാമ്പത്യത്തിലും കുടുംബജീവിതത്തിലും സന്തോഷം ഉണ്ടാകും. വെള്ളിയാഴ്ച്ച തുലാം രാശിക്കാർക്ക് ലക്ഷ്മി ദേവിക്ക് തേൻ ചേർത്ത ഖീർ സമർപ്പിക്കുകയും വൈകുന്നേരം ചന്ദ്രന് അർഘ്യം അർപ്പിക്കുകയും വേണം.

ധനു: ധനു രാശിക്കാർക്ക് വെള്ളിയാഴ്ച്ച തൊഴിൽ മേഖലയിലും ജോലി മേഖലയിലും നല്ല ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വിവിധ മേഖലകളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. നിങ്ങളുടെ ഒരു പ്രധാന ആഗ്രഹം സഫലമാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല ഏകോപനം നിലനിർത്തുകയും ചെയ്യും. നിങ്ങൾക്ക് ചില നല്ല വാർത്തകളും ലഭിച്ചേക്കാം. വിവാഹത്തിന് അർഹരായവർക്ക്, വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യാം. ധനു രാശിക്കാർക്ക് കനകധാര സ്തോത്രം പ്രതിവിധിയായി ചൊല്ലണം. ലക്ഷ്മി ദേവിക്ക് വെളുത്ത മധുരപലഹാരങ്ങൾ സമർപ്പിക്കുക.

കുംഭം: കുംഭം രാശിക്കാർക്ക് വെള്ളിയാഴ്ച്ച ശുഭകരമായ ദിവസമായിരിക്കും. പൊതുവിൽ സന്തോഷം ഉള്ള ദിവസമായിരിക്കും. ബിസിനസ്സിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും. വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവർക്ക് ഇന്ന് വരുമാനത്തിൽ വർദ്ധനവ് കാണാനാകും. മത്സരങ്ങളിലും വിദ്യാഭ്യാസത്തിലും നിങ്ങൾ വിജയം കൈവരിക്കും.പരിഹാരമായി, നിങ്ങൾ ശ്രീ സൂക്തം ജപിക്കണം. ലക്ഷ്മി ദേവിക്ക് ഗ്രാമ്പൂ സമർപ്പിക്കുക.