AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആരാധകരെ ശാന്തരാകുവിൻ; ചെന്നെെ ജഴ്സിയിൽ ‘തല’ കളിക്കും, റിപ്പോർട്ട്

MS Dhoni Chennai Super Kings: അൺക്യാപ്ഡ് താരമായാണ് എം എസ് ധോണിയെ സിഎസ്കെ നിലനിർത്തുന്നത്. ക്രിക്ക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

IPL 2025: ആരാധകരെ ശാന്തരാകുവിൻ; ചെന്നെെ ജഴ്സിയിൽ ‘തല’ കളിക്കും, റിപ്പോർട്ട്
Image Credits: pti
Athira CA
Athira CA | Updated On: 27 Oct 2024 | 04:30 PM

2025 ഐപിഎൽ സീസണിലും ചെന്നെെ സൂപ്പർ കിം​ഗ്സ് ജഴ്സിയിൽ എം എസ് ധോണി കളത്തിലിറങ്ങും. ധോണിയെ അൺക്യാപ്ഡ് താരമായി ചെന്നെെ നിലനിർത്തുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. താരലേലത്തിന് മുന്നോടിയായി ഒരു ടീമിന് 6 താരങ്ങളെയാണ് ബിസിസിഐ നിയമമനുസരിച്ച് നിലനിർത്താൻ സാധിക്കുക. അതിനാൽ അൺക്യാപ്ഡ് താരമായാണ് എം എസ് ധോണിയെ സിഎസ്കെ നിലനിർത്തുന്നത്.

ചെന്നെെ സൂപ്പർ കിം​ഗ്സ് കാശി വിശനാഥനാണ് ധോണി ടീമിൽ തുടരുമെന്ന് വ്യക്തമാക്കിയത്. ധോണി ടീമിൽ തുടരുമെന്ന് അറിഞ്ഞു. അതിൽ കൂടുതലൊന്നും ഞങ്ങൾക്ക് വേണ്ട. ഈ തീരുമാനത്തിൽ സന്തുഷ്ടരാണെന്ന് കാശി വിശ്വനാഥ് ക്രിക്ക്ബസ്സിനോട് പ്രതികരിച്ചു. ധോണി സിഎസ്കെയിൽ തുടരുമെന്ന വാർത്ത തല ആരാധകർക്ക് സന്തോഷം പകരും.

കഴിഞ്ഞ ദിവസം താൻ ഐപിഎല്ലിൽ തുടരുമെന്ന സൂചന ധോണി നൽകിയിരുന്നു. 2025 സീസണിൽ മാത്രമല്ല, തുടർന്നും താൻ ഐപിഎൽ കളിക്കാൻ ആ​ഗ്രഹിക്കുന്നു. ആസ്വദിക്കാൻ കഴിയുന്ന അത്രയും കാലം ക്രിക്കറ്റിൽ തുടരാനാണ് ആ​ഗ്രഹമെന്ന് താരം പറഞ്ഞു. മുമ്പുണ്ടായിരുന്ന അൺക്യാപ്ഡ് നിയമം അടുത്തിടെയാണ് ബിസിസിഐ വീണ്ടും ഐപിഎല്ലിൽ അവതരിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ ആഭ്യന്തര താരങ്ങളായി പരി​ഗണിക്കും.

ധോണിക്ക് വേണ്ടിയാണ് അൺക്യാപ്ഡ് നിയമം അവതരിപ്പിച്ചതെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. അൺക്യാപ്ഡ് നിയമം അനുസരിച്ച് 4 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നെെ ടീമിൽ നിലനിർത്തുക. 2019- ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയാണ് ധോണി അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. കഴിഞ്ഞ വർഷം സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും താരം മാറിയിരുന്നു. ഋതുരാജ് ​ഗെയ്വാദിന് കീഴിലായിരുന്നു കഴിഞ്ഞ സീസണിൽ ചെന്നെെ ​ഗ്രൗണ്ടിലിറങ്ങിയത്.

“>

 

കുറച്ചുനാൾ കൂടി ക്രിക്കറ്റിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ബാറ്റ് കയ്യിലെടുക്കണം. കഴിഞ്ഞ 9 മാസമായി കായിക ക്ഷമത നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ഞാൻ. ഇതിനാൽ ഈ സീസണിലെ ഐപിഎൽ കളിക്കാൻ എനിക്ക് സാധിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ചെറുപ്പത്തിൽ നാല് മണിക്ക് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നത് പോലെ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല. ചെറുപ്പത്തിൽ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കും. പ്രൊഫഷണലായി കളിക്കുമ്പോൾ ടീമിനോട് പ്രതിബദ്ധത കാട്ടണം. എങ്കിലും കുറച്ചു വർഷം കൂടി ക്രിക്കറ്റ് ആസ്വദിക്കണമെന്നും ധോണി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ ഋതുരാജ് ​ഗെയ്ക്വാദ് നായകസ്ഥാനം ഏറ്റെടുത്തതോടെ തലയുടെ അവസാന ഐപിഎൽ ആണതെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.