IND vs PAN: ഉളുപ്പ് വേണം പനാമ കോച്ചേ! ഇന്ത്യയ്‌ക്കെതിരായ സമനിലയ്ക്ക് പഴി ബെംഗളൂരുവിലെ ട്രാഫിക്കിന്‌

Panama coach Thomas Christiansen blames Bengaluru traffic: യാത്രാപ്രശ്‌നങ്ങളും ലോജിസ്റ്റിക്‌സ് പോരായ്മകളും കാരണം പനാമയ്ക്ക് പരിശീലിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് പരിശീലകന്‍ ആരോപിച്ചു. മത്സരദിവസം സ്റ്റേഡിയത്തിലേക്കുള്ള യാത്ര ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് മൂലം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുപോയെന്നും തോമസ് ക്രിസ്റ്റ്യൻസൻ.

IND vs PAN: ഉളുപ്പ് വേണം പനാമ കോച്ചേ! ഇന്ത്യയ്‌ക്കെതിരായ സമനിലയ്ക്ക് പഴി ബെംഗളൂരുവിലെ ട്രാഫിക്കിന്‌

India vs Panama Football

Published: 

27 Sep 2026 | 02:39 PM

ഫിഫ റാങ്കിംഗില്‍ 44-ാമതുള്ള പനാമയ്‌ക്കെതിരെ വീരോചിത പ്രകടനമാണ് 138-ാമതുള്ള ഇന്ത്യ പുറത്തെടുത്തത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ആദ്യ പകുതിയില്‍ റയാന്‍ വില്യംസ് നേടിയ ലീഡില്‍ ആതിഥേയര്‍ പനാമയെ വിറപ്പിച്ചെങ്കിലും, രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങേണ്ടി വന്നതോടെ മത്സരം സമനിലയില്‍ കലാശിച്ചു. എങ്കിലും ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഇത് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന അഭിമാനകരമായ പോരാട്ടമായിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ സമനിലയ്ക്ക് ബെംഗളൂരുവിലെ ട്രാഫിക്കിനെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് പനാമയുടെ പരിശീലകനായ തോമസ് ക്രിസ്റ്റ്യൻസൻ.

യാത്രാപ്രശ്‌നങ്ങളും ലോജിസ്റ്റിക്‌സ് പോരായ്മകളും കാരണം പനാമയ്ക്ക് പരിശീലിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. മത്സരദിവസം സ്റ്റേഡിയത്തിലേക്കുള്ള യാത്ര ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് മൂലം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുപോയെന്നും ക്രിസ്റ്റ്യൻസൻ വിമര്‍ശിച്ചു. എന്നാല്‍ പനാമയ്ക്ക് വിജയിക്കാനാകാത്തതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു.

തലമുറമാറ്റം എളുപ്പമല്ല

അഞ്ച് പുതുമുഖതാരങ്ങള്‍ പനാമയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. മാർക്കോസ് ഡി ലിയോൺ, ജെയർ മോഡലോ, ജോസഫ് ജോൺസ്, ഡെയ്‌വിസ് മുറില്ലോ, മിജാഹിർ ജിമെനെസ് എന്നിവരായിരുന്നു അരങ്ങേറ്റം കുറിച്ച അഞ്ച് താരങ്ങൾ.

‘തലമുറമാറ്റം’ അത്ര എളുപ്പമുള്ള കാര്യമല്ലെന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അഞ്ച് താരങ്ങള്‍ ആദ്യമായി കളത്തിലിറങ്ങിയവരാണ്. മത്സരഫലത്തിന്റെ ഉത്തരവാദി താനാണ്. യാത്രയും മറ്റ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം പരിശീലനത്തിന് ആവശ്യമായ സമയം ലഭിച്ചില്ല. എങ്കിലും, പുതുമുഖങ്ങളായ അഞ്ച് പേരെ കളിപ്പിക്കാനായതില്‍ സന്തോഷമുണ്ട്. ഈ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Ryan Williams: പനാമയെ വിറപ്പിച്ച ഇന്ത്യയുടെ ഹീറോ; ആരാണ് റയാന്‍ വില്യംസ്?

“ഇതൊരു ഒഴികഴിവായി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും ട്രാഫിക്കിൽപ്പെട്ട് രണ്ട് മണിക്കൂറോളം ബസ്സിലിരുന്ന് സ്റ്റേഡിയത്തിലെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇവിടേക്കുള്ള യാത്രാ ക്രമീകരണങ്ങളും സങ്കീർണ്ണമായിരുന്നു. ഇത്തരം കരാറുകളിൽ ഒപ്പുവെക്കുമ്പോൾ ഞങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. ഇതൊരു ഒഴികഴിവായി കാണരുത്. എന്നാൽ കളിക്കളത്തിനകത്തും പുറത്തുമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം ഞങ്ങളുടെ കളിക്കാർ ഇതിലും മികച്ച പരിഗണന അർഹിക്കുന്നുണ്ട്”-തോമസ് ക്രിസ്റ്റ്യൻസൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്താണ് മത്സരത്തില്‍ സംഭവിച്ചത്?

ആകാശ് മിശ്ര നല്‍കിയ ഡയഗണല്‍ പാസില്‍ നിന്ന് 41-ാം മിനിറ്റില്‍ റയാന്‍ വില്യംസ് ഇന്ത്യയ്ക്കായി വല കുലുക്കി. രണ്ടാം പകുതിയില്‍ പനാമ തിരിച്ചടിച്ചു. 68-ാം മിനിറ്റില്‍ ഒമര്‍ ഹാവിയര്‍ വലന്‍സിയ പനാമയെ സമനിലയിലെത്തിച്ചു.

English Summary

Panama coach Thomas Christiansen blames travel logistics and severe Bengaluru traffic for FIFA friendly match against India. Panama held India to a 1-1 draw in a friendly match in Bengaluru. The team spent two hours on the bus for a short three-kilometer journey. Christiansen fielded five debutants as Panama began a generational squad transition.

Loading...
Unable to load recommendations.
Follow Us
Related Stories
India vs West Indies 1st ODI: തിരുവനന്തപുരത്ത് പിറക്കുമോ ചരിത്രം; കോലിക്കും രോഹിത്തിനും മുന്നിൽ അപൂർവ നേട്ടങ്ങൾ
Sanju Samson: സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി; തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗംഭീര്‍
Asian Games 2026 : ഇതാണ് മോനേ കംബാക്ക്! വിറപ്പിച്ച ഇറാനെ മലർത്തിയടിച്ച് കബഡിയിൽ ഇന്ത്യക്ക് സ്വർണം
India vs West Indies: ഇന്ത്യയുടെ മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകുന്നുണ്ടോ? നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം
Asian Games 2026: വനിതാ ടീം പൊളിയല്ലേ! കബഡിയില്‍ ഇറാനെ തുരത്തി; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം
Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ