R Ashwin Retirement: ‘അശ്വിൻ എന്ന ക്രിക്കറ്റർ ഇവിടെ അവസാനിക്കുന്നില്ല’; ചെന്നെെയിൽ മടങ്ങിയെത്തിയ താരത്തിന് വൻവരവേൽപ്പ്, വീഡിയോ

R Ashwin Zero Regret Statement: ഐപിഎൽ 18-ാം പതിപ്പിൽ ചെന്നെെ സൂപ്പർ കിം​ഗ്സിന് വേണ്ടിയായിരിക്കും അശ്വിൻ ഇനി കളത്തിലിറങ്ങുക. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ മെ​ഗാതാരലേലത്തിലൂടെയാണ് മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിം​ഗ്സ് സ്വന്തമാക്കിയത്.

R Ashwin Retirement: അശ്വിൻ എന്ന ക്രിക്കറ്റർ ഇവിടെ അവസാനിക്കുന്നില്ല; ചെന്നെെയിൽ മടങ്ങിയെത്തിയ താരത്തിന് വൻവരവേൽപ്പ്, വീഡിയോ

R Ashwin at Chennai Airport (Image Credits: PTI)

Updated On: 

19 Dec 2024 | 07:28 PM

ചെന്നെെ: ഓഫ് സ്പിന്നർ മാത്രമായിരുന്നില്ല, ബാറ്റിം​ഗിലും അശ്വിന്റെ ഇന്നിം​ഗ്സുകൾ ഇന്നും ആരാധകർക്ക് മുന്നിലുണ്ട്. കിം​ഗ് ഓഫ് സ്പിൻ എന്നറിയപ്പെടുന്ന ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ​ഗാബ ടെസ്റ്റ് സമനിലയിൽ ആയതിന് പിന്നാലെ നായകൻ രോഹിത് ശർമ്മക്കൊപ്പം എത്തിയ താരം, ആ വേദിയിൽ വച്ചായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച് 24 മണിക്കൂർ ആകുന്നതിന് മുമ്പേ താരം ചെന്നെെ വിമാനത്താവാളത്തിൽ പറന്നിറങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന താരം, തനിക്ക് പറയാനുള്ളതെല്ലാം ചെറിയവാക്കിൽ പറഞ്ഞ് അവസാനിപ്പിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയ കാര്യമല്ലായിരുന്നെന്ന് ആർ അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രമാണ് താൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിം​ഗ്സിനായി ക്രീസിലിറങ്ങുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പലരെയും സംബന്ധിച്ച് കരിയറിന് തീരശീലയിടുക എന്ന തീരുമാനം വെെകാരികമായിരിക്കും. ആ മേഖലയുമായി ബന്ധപ്പെട്ട് അവർക്ക് ആഴത്തിലുള്ള ബന്ധമുള്ളതുകൊണ്ടായിരിക്കാം. പക്ഷേ എന്റെ ആ തീരുമാനം എനിക്ക് ആശ്വാസവും സംതൃപ്തിയുമാണ് നല്‍കിയത്. ദീർഘകാലമായി വിരമിക്കൽ എന്റെ ചിന്തയിലുണ്ട്. ​ഗാബ ടെസ്റ്റിന്റെ നാലാം ദിവസത്തിലാണ് ആ തോന്നൽ എന്നിൽ ശക്തമായി ഉടലെടുത്തത്. അഞ്ചാം ദിനം ഞാൻ ആ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു’, അശ്വിന്‍ പറഞ്ഞു.

വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്നും താരം കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിം​ഗ്സിന് വേണ്ടി കളിക്കാൻ പോകുകയാണ് ഞാൻ. സാധിക്കുന്നിടത്തോളം കാലം ഞാൻ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നാല്‍ ആരും ആശ്ചര്യപ്പെടരുത്. എന്നിലെ ക്രിക്കറ്റ് താരത്തിന്റെ അവസാനമായെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യന്‍ താരം അശ്വിനാണ് വിരമിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.

ചെന്നെെയിലെ വീട്ടിലെത്തിയ അശ്വിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുടുംബാം​ഗങ്ങളും സുഹൃത്തുകളും സ്വീകരിച്ചത്. ദേശീയ കുപ്പായം അഴിച്ചുവച്ച മകനെ ആലിം​ഗനങ്ങളോടെയാണ് അച്ഛനും അമ്മയും വീട്ടിലേക്ക് സ്വീകരിച്ചത്. ആലിം​ഗനം ചെയ്യുന്ന സമയത്ത് കണ്ണീരോളിപ്പിക്കാൻ പാടുപെടുന്ന അശ്വിന്റെ അമ്മയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വെെറലാണ്.

ആർ അശ്വിന് കുടുംബം നൽകിയ സ്വീകരണം

ഐപിഎൽ 18-ാം പതിപ്പിൽ ചെന്നെെ സൂപ്പർ കിം​ഗ്സിന് വേണ്ടിയായിരിക്കും അശ്വിൻ ഇനി കളത്തിലിറങ്ങുക. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ മെ​ഗാതാരലേലത്തിലൂടെയാണ് മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിം​ഗ്സ് സ്വന്തമാക്കിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്