IPL 2025 : ധോണിയെ അല്ല, അൺകാപ്പ്ഡ് താരമായി ചെന്നൈ ഈ യുവതാരത്തെ നിലനിർത്തണം; ഉപദേശവുമായി ആർ അശ്വിൻ

R Ashwin MS Dhoni : ധോണിയെ അല്ല, മറ്റൊരു താരത്തെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് അൺകാപ്പ്ഡ് താരമായി നിലനിർത്തേണ്ടത് എന്ന് സ്പിന്നർ ആർ അശ്വിൻ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ നിരീക്ഷണം.

IPL 2025 : ധോണിയെ അല്ല, അൺകാപ്പ്ഡ് താരമായി ചെന്നൈ ഈ യുവതാരത്തെ നിലനിർത്തണം; ഉപദേശവുമായി ആർ അശ്വിൻ

അശ്വിൻ ധോണി (Image Courtesy - Social Media)

Published: 

17 Oct 2024 | 08:06 AM

അൺകാപ്പ്ഡ് താരമായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ അല്ല നിലനിർത്തേണ്ടതെന്ന് ഇന്ത്യയുടെ രാജസ്ഥാൻ റോയൽസ് താരം ആർ അശ്വിൻ. അഞ്ച് വർഷമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്ത താരത്തെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാമെന്ന ഐപിഎലിൻ്റെ നിയമാവലി അനുസരിച്ച് ധോണിയെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാനാണ് ചെന്നൈയുടെ തീരുമാനം എന്നായിരുന്നു വാർത്തകൾ. എന്നാൽ, ധോണിക്ക് പകരം ഒരു യുവതാരത്തിൻ്റെ പേരാണ് അശ്വിൻ മുന്നോട്ടുവെക്കുന്നത്.

ഉത്തർ പ്രദേശിൻ്റെ യുവതാരം സമീർ റിസ്‌വിയെ അൺകാപ്പ്ഡ് താരമായി ടീമിൽ പരിഗണിക്കണമെന്നാണ് അശ്വിൻ പറയുന്നത്. മുംബൈക്ക് ആറ് താരങ്ങളെ നിലനിർത്താമെങ്കിൽ ചെന്നൈക്ക് എന്തുകൊണ്ട് അതിന് കഴിയില്ല? ഋതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരന, ശിവം ദുബെ, എംഎസ് ധോണി, സമീർ റിസ്‌വി എന്നിവരെ ചെന്നൈക്ക് നിലനിർത്താമെന്ന് അശ്വിൻ പറയുന്നു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ നിരീക്ഷണം. എന്നാൽ, ഈ നിരീക്ഷണത്തോട് പെർഫോമൻസ് അനലിസ്റ്റ് പ്രസന്ന രാമൻ പ്രതികൂലിക്കുകയാണ്.

Also Read : Rich Cricketer : അന്ന് കളിയിൽ നിന്ന് വിലക്ക്; ഇന്ന് ധോണിയെക്കാളും കോലിയെക്കാളും സമ്പന്നൻ : മുൻ താരത്തെ അറിയാം

“സമീറിനെ 4 കോടി രൂപയ്ക്ക് നിലനിർത്തണമെന്ന് എനിക്ക് അഭിപ്രായമില്ല. നാല് കോടി രൂപയ്ക്കേ കളിക്കൂ എന്ന് അവൻ പോലും പറയില്ല.”- പ്രസന്ന പറയുന്നു.

2024 ഐപിഎലിൽ 8.4 കോടി രൂപയ്ക്കാണ് ചെന്നൈ സമീർ റിസ്‌വിയെ ടീമിലെത്തിച്ചത്. യുപി ടി20 ലീഗിലെ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിൽ പല ഐപിഎൽ ടീമുകളുടെ റഡാറിലുണ്ടായിരുന്ന റിസ്‌വിയ്ക്കായി ലേലത്തിലും വടം വലി നടന്നു. ഒടുവിലാണ് ചെന്നൈ താരത്തെ ടീമിലെത്തിക്കുന്നത്. എന്നാൽ, 8 മത്സരങ്ങളിൽ നിന്ന് 118 സ്ട്രൈക്ക് റേറ്റിൽ വെറും 51 റൺസ് മാത്രമേ സമീറിന് നേടാനായുള്ളൂ. ഇതോടെ താരത്തെ ചെന്നൈ നിലനിർത്തില്ല എന്നായിരുന്നു സൂചനകൾ.

“സമീർ എല്ലാ ദിവസവും നന്നായി കളിക്കുകയാണ്. വേറെ ലെവലാണ് അവൻ്റെ കളി. ഒറ്റക്ക് മത്സരങ്ങൾ ജയിക്കുന്നു. അതൊരു വലിയ കാര്യമാണ്. ഷാരൂഖ് ഖാനെയും അഭിനവ് മനോഹറിനെയും ധ്രുവ് ജുറേലിനെയും പോലെയൊക്കെയാണ് സമീർ. പക്ഷേ, ലേലത്തിൽ അവനെപ്പോലെ ഒരുപാട് താരങ്ങളുണ്ടാവും. അതുകൊണ്ട് വലിയ വില ലഭിക്കില്ല.”- അശ്വിൻ പറഞ്ഞു.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്