‌IND vs AUS: ‘നെറ്റ്സിലെ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് ഗുരുതരമല്ല, നാലാം ടെസ്റ്റ് കളിക്കും’ ; രോഹിത് ശർമ്മ

Rohit Sharma Injury Update: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിന് പകരം പുതുമുഖം തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു.

‌IND vs AUS: നെറ്റ്സിലെ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് ഗുരുതരമല്ല, നാലാം ടെസ്റ്റ് കളിക്കും ; രോഹിത് ശർമ്മ

Rohit Sharma

Updated On: 

24 Dec 2024 | 03:39 PM

മെൽബൺ: ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ബോക്സിം​ഗ് ഡേ ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ രോഹിത് മെൽബണിൽ കളിക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ നായകൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും മെൽബൺ ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു. ഇപ്പോൾ നെറ്റ്സിലെ പരിശീലനത്തിനിടെ തന്റെ കാൽമുട്ടിനേറ്റ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശർമ്മ.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് മെൽബൺ ടെസ്റ്റിനെ കുറിച്ചുള്ള അപ്ഡേഷൻ താരം നൽകിയത്. ബോക്സിം​ഗ് ഡേ ടെസ്റ്റിൽ താൻ കളിക്കുമെന്നും കാൽമുട്ടിന് പ്രശ്‌നമൊന്നുമില്ലെന്നും താരം പറഞ്ഞു. എന്നാൽ ഏത് പൊസിഷനിലാകും കളിക്കുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കാൻ രോഹിത് തയ്യാറായില്ല. ഓപ്പണറായി ഇറങ്ങുന്നതിന് പകരം അഡ്ലെയ്ഡ് ടെസ്റ്റിലും ​ഗാബ ടെസ്റ്റിലും മധ്യനിരയിലാണ് താരം ഇറങ്ങിയത്. എന്നാൽ മധ്യനിരയിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. മെൽബണിൽ ടീം ഇന്ത്യക്ക് പരിശീലിനത്തിന് ഒരുക്കിയ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. ”ഇന്ത്യൻ ടീമിന്റെ പരിശീലന ക്രമം രണ്ട് മാസങ്ങൾക്ക് മുമ്പ് മെൽബൺ ക്രിക്കറ്റ് അധികൃതർക്ക് നൽകിയെങ്കിലും ഉപയോഗിച്ച് പഴകിയ പിച്ചുകളാണ് ഞങ്ങൾക്ക് ലഭിച്ചതെന്നാണ് തോന്നുന്നത്. ഇത് പിച്ച് ക്യൂറേറ്റർമാർ ഉൾപ്പെടെയുള്ള അധികൃതരെ അറിയിച്ചിരുന്നു. രണ്ട് സെഷനുകളിലാണ് ഇന്ത്യൻ ടീം വേഗം കുറവുള്ള പിച്ചിൽ പരിശീലിച്ചത്.

ALSO READ: അവൾ ഒരു ക്രിക്കറ്റ് താരമായിരുന്നെങ്കിൽ ഖേൽ രത്ന പുരസ്കാരം ലഭിക്കുമായിരുന്നു; പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിന് പകരം പുതുമുഖം തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ഇന്ത്യൻ എ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിനൊപ്പം തനുഷ് ഉണ്ടായിരുന്നു. അതിനാൽ വിസ പ്രശ്നങ്ങളില്ല. കുൽദീപ് യാദവിന് ഓസ്ട്രേലിയയിലേക്ക് വരാനുള്ള വിസ ഉണ്ടായിരുന്നില്ല. വെെകാതെ മെൽബണിൽ എത്താൻ സാധിക്കുന്ന താരത്തെ ആയിരുന്നു ടീമിന് ആവശ്യം. ഓസ്ട്രേലിയൻ എ ടീമിനെതിരെ തനുഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ രണ്ട് വർഷമായി താരം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും ടീം ഇന്ത്യ രണ്ട് സ്പിന്നർമാരെ ഉപയോഗിച്ച് കളിക്കേണ്ടി വരും. ഒരു ബാക്ക് അപ്പ് സ്പിന്നർ എന്ന നിലയിലാണ് തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയത്.” രോഹിത് പറഞ്ഞു.

33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള തനുഷ് 41.21 ശരാശരിയിൽ 1525 റൺസും 25.70 ശരാശരിയിൽ 101 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2023-24 സീസണിൽ മുംബൈ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ, പ്ലെയർ ഓഫ് ദ ടൂർണമെന്റിനുള്ള പുരസ്‌കാരം നേടിയത് തനുഷായിരുന്നു. ആ സീസണിൽ രഞ്ജിയടിൽ മുംബെെക്കായി 41.83 ശരാശരിയിൽ 502 റൺസും 16.96 ശരാശരിയിൽ 29 വിക്കറ്റുമാണ് കൊട്ടിയൻ പിഴുതെടുത്തത്.

Follow Us
Related Stories
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്