Rohit Sharma : ദേശീയപതാക നിലത്ത് മുട്ടുന്നു; രോഹിത് ശർമയ്ക്കെതിരെ സോഷ്യൽ മീഡിയ

Rohit Sharma Indian Flag : എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്കെതിരെ സോഷ്യൽ മീഡിയ. രോഹിത് പങ്കുവച്ച ചിത്രത്തിലെ ദേശീയ പതാക നിലത്ത് മുട്ടുന്നു എന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

Rohit Sharma : ദേശീയപതാക നിലത്ത് മുട്ടുന്നു; രോഹിത് ശർമയ്ക്കെതിരെ സോഷ്യൽ മീഡിയ

Rohit Sharma Indian Flag (Image Courtesy - Getty Images)

Updated On: 

09 Jul 2024 | 02:18 PM

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ സോഷ്യൽ മീഡിയ. എക്സ് പ്ലാറ്റ്ഫോമിൽ രോഹിത് ശർമ (Rohit Sharma) പങ്കുവച്ച പ്രൊഫൈൽ ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദം. ടി20 ലോകകപ്പ് (T20 World Cup 2024) വിജയിച്ചതിനു ശേഷം രോഹിത് ശർമ ബാർബഡോസിലെ ഗ്രൗണ്ടിൽ ഇന്ത്യൻ പതാക നാട്ടിയിരുന്നു. ഈ ചിത്രമാണ് രോഹിത് പുതിയ പ്രൊഫൈൽ പിക്ചർ ആക്കിയത്. ചിത്രത്തിൽ പതാക നിലത്ത് മുട്ടുന്നത് കാണാം. ഇത് വിവാദത്തിനു കാരണമാവുകയായിരുന്നു.

ഇന്ത്യൻ നിയമപ്രകാരം പതാക നിലത്തോ വെള്ളത്തിലോ മുട്ടാൻ പാടില്ലെന്ന വിവരത്തോടൊപ്പം ഇങ്ങനെ ചെയ്യുന്നവർക്ക് പിഴയും മൂന്ന് വർഷം വരെ തടവും ശിക്ഷയായി ലഭിച്ചേക്കാമെന്നും എക്സ് ഹാൻഡിലുകൾ ചൂണ്ടിക്കാണിക്കുന്നു. വിവാദങ്ങൾക്കിടയിലും രോഹിത് ശർമ ഈ ചിത്രം നീക്കിയിട്ടില്ല.

Also Read : Virat Kohli Pub Raid : വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിൽ പോലീസ് റെയ്ഡ്

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപ നൽകിയത് വ്യാപക ചർച്ചയായിരുന്നു. ഇതുവരെ ഇത്ര വലിയ ഒരു പാരിതോഷികം ഇന്ത്യൻ ക്രിക്കറ്റ് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ പണം എങ്ങനെയാണ് വീതിക്കപ്പെടുക എന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുണ്ട്. ഇതിൻ്റെ പൂർണവിവരങ്ങളാണ് ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.


ടീമിൽ ഉൾപ്പെട്ട എല്ലാ താരങ്ങൾക്കും 5 കോടി രൂപ വീതം ലഭിക്കും. ലോകകപ്പിൽ ഒരു കളി പോലും കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്‌വേന്ദ്ര ചഹാൽ എന്നിവരും ഇതിൽ പെടും. പരിശീലകൻ രാഹുൽ ദ്രാവിഡിനും ലഭിക്കുക അഞ്ച് കോടി രൂപയാണ്. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളായ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ, ബൗളിംഗ് പരിശീലകൻ പരസ് മാംബ്രേ, ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവർക്ക് രണ്ടരക്കോടി രൂപ വീതവും അജിത് അഗാർക്കർ ചെയർമാനായ സെലക്ഷൻ കമ്മറ്റി അംഗങ്ങൾക്ക് ഒരു കോടി രൂപ വീതവും ലഭിക്കും.

ടീമിലെ മൂന്ന് സൈക്കോതെറാപിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ, രണ്ട് മസൂസ്, ഒരു സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് എന്നിവർക്ക് രണ്ട് കോടി രൂപ വീതവും റിസർവ് താരങ്ങളായിരുന്ന റിങ്കു സിംഗ്, ശുഭ്മൻ ഗിൽ, ആവേശ് ഖാൻ, ഖലീൽ അഹ്മദ് എന്നിവർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും.

Also Read : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ രോഹിത് നയിക്കുമെന്ന് ജയ് ഷാ; ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച് പിസിബി

ലോകജേതാക്കളായ ഇന്ത്യൻ ടീമിന് അവിസ്മരണീയ സ്വീകരണമാണ് ബിസിസിഐയുടെ നേതൃത്വത്തിൽ നൽകിയത്. മുംബൈയിലെ റോഡ് ഷോയ്ക്ക് ശേഷം വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ പാരിതോഷികം കൈമാറി. ലോകകപ്പ് അവസാനിച്ചെങ്കിലും ഇന്ത്യ മൂന്ന് ദിവസം വൈകിയാണ് നാട്ടിൽ തിരികെ എത്തിയത്. പുറപ്പെടാനിരുന്ന രണ്ട് ദിവസം കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. ഇതോടെയാണ് ഇന്ത്യൻ ടീമിൻ്റെ യാത്ര വൈകിയത്. പിന്നീട്, ഈ മാസം മൂന്നിന് ടീം ഇന്ത്യ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ബാർബഡോസിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് നാട്ടിലെത്തി. അന്ന് വൈകിട്ടായിരുന്നു സ്വീകരണം. നാലിന് പകൽ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരെ സ്വീകരിച്ചിരുന്നു.

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിരാട് കോലിയായിരുന്നു കളിയിലെ താരം. ജസ്പ്രീത് ബുംറ ടൂർണമെൻ്റിലെ താരമായി.

Follow Us
Related Stories
അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ
Commonwealth Games 2026: പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഒരുമിച്ച്; ലോങ് ജമ്പില്‍ വെള്ളി നേടി മുരളി ശ്രീശങ്കര്‍
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ
4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി