IPL 2025: ഡുപ്ലെസിയിൽ നിന്ന് ഫിൽ സാൾട്ടിലേക്ക് എത്തിയത് ഇങ്ങനെ..! വിശദീകരണവുമായി ആർസിബി

RCB pick Phil Salt over Faf du Plessis: 40 കാരനായ ഫാഫ് ഡു പ്ലെസിസ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ, ആർസിബി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 145 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 35.99 ശരാശരിയിൽ 4,571 റൺസാണ് താരത്തിന്റെ സമ്പാദ്യം.

IPL 2025: ഡുപ്ലെസിയിൽ നിന്ന് ഫിൽ സാൾട്ടിലേക്ക് എത്തിയത് ഇങ്ങനെ..! വിശദീകരണവുമായി ആർസിബി

Phil Salt, Faf du Plessis (Image Credits: PTI)

Published: 

11 Dec 2024 | 11:11 AM

2025 ഐപിഎൽ സീസണ് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ മുൻനായകൻ ഫാഫ് ഡുപ്ലെസിസ് ഉണ്ടായിരുന്നില്ല. ജിദ്ദയിൽ വച്ച് നടന്ന താരലേലത്തിൽ ആർടിഎം ഓപ്ഷൻ ഉപയോ​ഗിച്ചും താരത്തെ ബെം​ഗളൂരു നിലനിർത്തിയിരുന്നില്ല. പകരക്കാരനായി എത്തിച്ചത് ഇം​ഗ്ലണ്ട് ഫിൽ സാൾട്ടിനെയാണ്. ഫാഫ് ഡു പ്ലെസിക്ക് പകരമായി സോൾട്ടിനെ ടീമിൽ എത്തിക്കാനുണ്ടായ കാരണം വിശദീകരിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ടീം അധികൃതർ. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഒരു വിദേശ ഓപ്പണറെ ടീമിലെത്തിക്കാനാണ് ആർസിബി താരലേലത്തിൽ ലക്ഷ്യമിട്ടത്. ക്രിസീൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ വിദേശതാരങ്ങൾക്ക്  60, 50 അല്ലെങ്കിൽ 40 പന്തിൽ സെഞ്ച്വറി നേടാൻ കഴിയും. ഇക്കാര്യം പലതവണയും പ്രകടനത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ജോസ് ബട്ലറും ഫിൽ സോൾട്ടും. ഫാഫ് ഡു പ്ലെസിയുടെ പ്രായം കൂടി പരി​ഗണിച്ചാണ് പകരക്കാരനായി മറ്റൊരു താരത്തെ ടീമിലെത്തിച്ചതെന്നും ആർസിബി അധികൃതർ വ്യക്തമാക്കി.

ഒരു ഇന്നിംഗ്‌സിൻ്റെ ആദ്യ ഓവറിൽ സ്പിന്നിനെതിരെ കളിക്കുന്ന ബാറ്ററുടെ സ്ട്രെെക്ക് റേറ്റ് ടീമിന് പ്രധാനപ്പെട്ടതാണ്. ടീമിന് ഒരു വിദേശ ഓപ്പണർ അത്യാവശ്യമായിരുന്നു. ഫോം കണ്ടെത്തിയാൽ ഇവർ 60, 50, അല്ലെങ്കിൽ 40 പന്തുകളിൽ സെഞ്ച്വറി നേടും. ജോസ് ബട്ട്‌ലർ , ഫിൽ സാൾട്ട് എന്നിവർ ഇക്കാര്യം നമുക്ക് മുന്നിൽ പലയാവർത്തി തെളിയിച്ചതാണ്. പവർ ഹിറ്റിം​ഗ് നടത്തുന്ന ഇന്ത്യൻ ഓപ്പണർമാർ കുറവായതും ഫിൽ സാൾട്ട് എന്ന ഓപ്ഷനിലേക്ക് ഞങ്ങളെ നയിച്ചെന്ന് ബാറ്റിം​ഗ് കോച്ചായ ദിനേശ് കാർത്തിക് പറഞ്ഞു.

ഇന്ത്യൻ താരങ്ങൾക്കിടയിൽ തുടക്കം മുതലെ ആക്രമിച്ച് കളിക്കുന്ന ഒരു ഓപ്പണർ ഇഷാൻ കിഷനാണ്. എന്നാൽ ഫിൽ സാൾട്ടിന്റെ സ്ഥിരതയാർന്ന പ്രകടനവും സിക്സും ഫോറും നേടാനുള്ള കഴിവും, വിക്കറ്റ് കീപ്പർ- ബാറ്ററാണെന്നും അദ്ദേഹത്തെ ഞങ്ങളോട് അടുപ്പിച്ചു. ഫിൽ സാൾട്ടിൻെറ പ്രകടനം ഉൾപ്പെടെ എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു വിലയിരുത്തൽ. ഫിൽ സാൾട്ട്, വിൽ ജാക്ക്‌സ്, രച്ചിൻ രവീന്ദ്ര, ജോസ് ബട്ട്‌ലർ, ഫാഫ് ഡു പ്ലെസിസ് എന്നിവരായിരുന്നു ഓപ്പണിം​ഗ് സ്ഥാനത്തേക്ക് പരി​ഗണിച്ച പേരുകൾ.

11.5 കോടി രൂപയ്ക്കാണ് ആർസിബി ഫിൽ സാൾട്ടിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. 40 കാരനായ ഫാഫ് ഡു പ്ലെസിസ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ, ആർസിബി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 145 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 35.99 ശരാശരിയിൽ 4,571 റൺസാണ് താരത്തിന്റെ സമ്പാദ്യം. 96 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ.

2022-ൽ RCB യുടെ ക്യാപ്റ്റനായതിന് ശേഷം ഡുപ്ലെസിസ് സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബെം​ഗളൂരുവിനായി 1,636 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. 45 ഇന്നിംഗ്‌സുകളിൽ 15 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. കഴിഞ്ഞ സീസണിൽ 438 റൺസുമായി ആർസിബിയെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനും താരത്തിന് സാധിച്ചു.

ആർസിബി 2025 സ്ക്വാഡ്

വിരാട് കോലി, രജത് പാട്ടിദാർ, യാഷ് ദയാൽ, ലിയാം ലിവിം​ഗ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ്മ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ, റാസിഖ് ധാർ, ദേവ്ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജേക്കബ് ബെഥൽ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, സ്വാസ്തിക് ചികാര, സ്വപ്നിൽ സിം​ഗ്, റൊമാരിയോ ഷെപ്പേർഡ്, ലുങ്കി എൻ​ഗിഡി, മനോജ് ബാൻഡേജ്, നുവാൻ തുഷാര, മോഹിദ് റാത്തി, അഭിനന്ദൻ സിം​ഗ്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്