AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: കുതിച്ച് സഞ്ജു; ടി20യില്‍ മൂന്നാം സെഞ്ചുറി

Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു.

Sanju Samson: കുതിച്ച് സഞ്ജു; ടി20യില്‍ മൂന്നാം സെഞ്ചുറി
സഞ്ജു സാംസണ്‍ (image credits: X)
Sarika KP
Sarika KP | Updated On: 15 Nov 2024 | 10:44 PM

ജൊഹാനസ്ബര്‍ഗ്‌: ടി20യിലെ ആദ്യ സെഞ്ചുറിക്കു ശേഷം കഴിഞ്ഞ് രണ്ട് മത്സരങ്ങളിലും അത്ര ഫോമിലായിരുന്നില്ല സഞ്ജു. എന്നാൽ പതിമടങ് ശക്തിയോടെ വീണ്ടും സഞ്ജു കളികളത്തിൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു. 51 പന്തുകളിലാണ് സഞ്ജു സെഞ്ചുറിയിലേക്കെത്തിയത്.  സഞ്ജു എട്ട് സിക്‌സും ആറ് ഫോറും നേടി. 28 പന്തിൽ അർധ സെഞ്ചുറി സ്വന്തമാക്കിയ സഞ്ചു പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തുകയായിരുന്നു. ജെറാള്‍ഡ് കോട്‌സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി. സഞ്ജുവിന് കൂട്ടായി തിലക് വര്‍മയും സെഞ്ചുറി നേടി. തിലകിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 41 പന്തിലാണ് തിലക് സെഞ്ചുറി നേടിയത്

തുടക്കം തന്നം ​ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ആദ്യം ക്രീസിൽ ഇറങ്ങിയ സഞ്ജു – അഭിഷേക് 73 റൺസ് ആണ് നേടിയത്. ആറാം ഓവറിന്റെ അവസാന പന്തിൽ അഭിഷേക് പുറത്താവുകയായിരുന്നു. നാല് സിക്‌സും രണ്ട് ഫോറും ആണ് അഭിഷേക് നേടിയത്. പിന്നാലെയെത്തിയ സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. രണ്ടുപേരും വാശിയേറിയ പോരാട്ടത്തിൽ സെഞ്ചുറി നേടി.

Also Read-IPL Auction 2025: ഐപിഎല്‍ മെഗാ താരലേലം; കേരളത്തില്‍ നിന്ന് 16 പേര്‍

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് കളിയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു.