Shafali Verma: ടി20 ടീമിൽ തിരികെയെത്തി ഷഫാലി വർമ്മ; ഇരു ടീമിലും മലയാളികളില്ല

Shafali Verma In T20 Team: ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 ടീമിൽ തിരികെയെത്തി ഷഫാലി വർമ്മ. ഏകദിന ടീമിൽ പ്രതിക റാവൽ തന്നെ ഓപ്പണിംഗ് സ്ഥാനത്ത് തുടരും. ഇരു ടീമുകളിലും മലയാളികളില്ല.

Shafali Verma: ടി20 ടീമിൽ തിരികെയെത്തി ഷഫാലി വർമ്മ; ഇരു ടീമിലും മലയാളികളില്ല

ഷഫാലി വർമ്മ

Published: 

15 May 2025 21:43 PM

വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ്മ ഇന്ത്യയുടെ ടി20 ടീമിൽ തിരികെയെത്തി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലാണ് ഷഫാലി ഉൾപ്പെട്ടത്. മോശം ഫോമിനെത്തുടർന്ന് സ്ഥാനം നഷ്ടമായിരുന്ന ഷഫാലി വനിതാ പ്രീമിയർ ലീഗിലെയും അതിന് മുൻപ് ആഭ്യന്തര മത്സരങ്ങളിലെയും മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ടീമിൽ വീണ്ടും ഇടം നേടുകയായിരുന്നു. ഏകദിന ടീമിൽ ഷഫാലിക്ക് പകരമെത്തിയ പ്രതിക റാവൽ തുടരും. ഇരു ടീമുകളിലും മലയാളി താരങ്ങൾക്ക് ഇടം ലഭിച്ചില്ല.

ടി20 ടീമിൽ ഏറെ മാറ്റങ്ങളുണ്ട്. യസ്തിക ഭാട്ടിയയും ഹർലീൻ ഡിയോളും സ്നേഹ് റാണയും ടീമിൽ തിരികെ എത്തി. ഉമ ഛേത്രിക്ക് ഇടം നഷ്ടമായി. മലയാളി താരങ്ങളായ സജന സജീവൻ, മിന്നു മണി എന്നിവരെ ഇരു സ്ക്വാഡുകളിലും പരിഗണിച്ചില്ല. പരിക്കേറ്റ് പുറത്തായിരുന്ന ആശ ശോഭനയ്ക്കും ഇടം ലഭിച്ചില്ല. രാഘവി ബിശ്റ്റ്, രാഥ യാദവ്, സൈമ താക്കൂർ തുടങ്ങിയവർക്കും ടീമിൽ തുടരാനായില്ല. 20 വയസുകാരിയായ ശുചി ഉപാധ്യായ് രണ്ട് സ്ക്വാഡിലും ഇടം പിടിച്ചു.

ജൂൺ 28ന് ട്രെൻ്റ്ബ്രിഡ്ജിൽ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുക. മൂന്ന് ടി20കൾക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ കളിക്കും. ജൂലായ് 22ന് പര്യടനം അവസാനിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും