IPL 2025: “പോ പോ, ദൂരെപ്പോ”; വിമാനത്താവളത്തിൽ വച്ച് വ്ലോഗറെ തുരത്തി മിച്ചൽ സ്റ്റാർക്ക്
Mitchell Starc Loses His Cool: വിമാനത്താവളത്തിൽ വച്ച് തൻ്റെ വിഡിയോ എടുക്കാൻ ശ്രമിച്ച വ്ലോഗറെ തുരത്തി മിച്ചൽ സ്റ്റാർക്ക്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തൻ്റെ വിഡിയോ എടുക്കാൻ ശ്രമിച്ച വ്ലോഗറെ തുരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഈ വ്ലോഗർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇന്ത്യ – പാകിസ്താൻ സംഘർഷങ്ങൾക്ക് ശേഷം ഐപിഎൽ ഈ മാസം 17ന് പുനരാരംഭിക്കുകയാണ്. ഈ സമയത്ത് തിരികെവരില്ലെന്ന് സ്റ്റാർക്ക് അറിയിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകുമ്പോഴാണ് സംഭവം.
Also Read: IPL 2025: ആവശ്യം ബാക്കപ്പ് ഫിനിഷർ, ടീമിലെത്തിയത് ഓപ്പണർ; രാജസ്ഥാൻ റോയൽസ് ഉദ്ദേശിക്കുന്നതെന്ത്?
മിച്ചൽ സ്റ്റാർക്കിനെയു ഭാര്യ എലിസ ഹീലിയെയും കാണുമ്പോൾ തന്നെ വ്ലോഗർ വിഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങുകയാണ്. ഇയാൾ തൻ്റെ അടുത്തേക്ക് വരുമ്പോൾ ലഗേജ് എടുത്ത് വച്ചുകൊണ്ടിരുന്ന സ്റ്റാർക്ക് ‘ഗോ എവേ’ (ദൂരെപ്പോ) എന്ന് പലതവണ പറയുന്നത് വിഡിയോയിൽ കാണാം. സ്റ്റാർക്കിൻ്റെ അടുത്ത് എലിസ ഹീലി നിൽക്കുന്നതും കാണാം. പിന്നാലെ ഇയാൾ ദൂരെക്ക് പോവുകയാണ്.
വിഡിയോ കാണാം
This is exactly what should be done with vloggers who barge in without permission. The least they could do is ask first. Well done, #MitchellStarc — and apologies on behalf of this idiot. #IPL2025 @ahealy77 pic.twitter.com/vq2hA5xDyf
— Krishan Kumar 🇮🇳 (@krishanofficial) May 16, 2025
ഐപിഎലിൽ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്. ആറ് വിജയം സഹിതം 13 പോയിൻ്റാണ് ഡൽഹിയ്ക്കുള്ളത്. പ്ലേ ഓഫ് പോരിലുള്ള ടീമുകളിലൊന്നായ ഡൽഹിയ്ക്ക് വേണ്ടി സീസണിൽ മിച്ചൽ സ്റ്റാർക്ക് ചില നല്ല പ്രകടനങ്ങൾ നടത്തിയിരുന്നു. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് എട്ട് ജയം സഹിതം 16 പോയിൻ്റുള്ള ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാമത്.