T20 World Cup 2024 : ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ഇന്നും സഞ്ജുവിന് ടീമിൽ ഇടമില്ല

T20 World Cup 2024 Sanju Samson : ബംഗ്ലാദേശിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റ് ചെയ്യും. മലയാളി താരം സഞ്ജു സാംസണ് ഇന്നും ടീമിൽ ഇടം ലഭിച്ചില്ല. ബംഗ്ലാദേശ് ടീമിൽ ഒരു മാറ്റമുണ്ട്.

T20 World Cup 2024 : ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ഇന്നും സഞ്ജുവിന് ടീമിൽ ഇടമില്ല

T20 World Cup 2024 Sanju Samson (Image Courtesy - Social Media)

Published: 

22 Jun 2024 | 07:45 PM

ടി20 ലോകകപ്പ് (T20 World Cup) സൂപ്പർ എട്ട് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ (Sanju Samson) ടീമിൽ ഇടം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും മാറ്റമില്ലാത്ത ടീമിനെയാണ് ഇന്ത്യ അണിനിരത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ടീമിൽ ടാസ്കിൻ അഹ്മദിനു പകരം ജേക്കർ അലി ടീമിലെത്തി.

സഞ്ജു സാംസൺ ഇന്ന് ടി20 ലോകകപ്പിൽ അരങ്ങേറുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ശിവം ദുബെ തുടർച്ചയായി പരാജയപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിൽ മലയാളി താരത്തെ പരീക്ഷിച്ചേക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹമുയർന്നത്. ചില മാധ്യമങ്ങളും ദുബെയ്ക്ക് പകരം സഞ്ജു ഇന്ന് ബംഗ്ലാദേശിനെതിരെ കളിക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ലോകകപ്പ് ടീം പ്രഖ്യാപിച്ച സമയത്ത് സഞ്ജു ആവും ടീമിൻ്റെ പ്രധാന വിക്കറ്റ് കീപ്പർ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് സഞ്ജുവിനു തിരിച്ചടിയായി. സഞ്ജുവിൻ്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലിറങ്ങി മികച്ച പ്രകടനങ്ങൾ നടത്തിയതോടെ ഋഷഭ് പന്ത് ആ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് മത്സരങ്ങളിലും സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഈ മത്സരങ്ങളിലൊക്കെ കളിച്ച ശിവം ദുബെ തുടരെ പരാജയപ്പെട്ടതോടെ ആരാധകർ സഞ്ജുവിനെ ഒഴിവാക്കുന്നതിനെതിരെ പ്രതികരിക്കാൻ തുടങ്ങി. ഇതിനിടെയാണ് ഇന്ന് ബംഗ്ലാദേശിനെതിരെ സഞ്ജു കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, ദുബെയ്ക്ക് പകരമെത്തുമ്പോൾ അഞ്ചാം നമ്പരിൽ സഞ്ജു എത്രത്തോളം വിജയിക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അഞ്ചാം നമ്പരിൽ ഇറങ്ങിയാൽ സഞ്ജു പരാജയപ്പെടാനുള്ള സാധ്യതയും ആരാധകർ പ്രകടിപ്പിക്കുന്നു.

Read Also: Sanju Samson : സഞ്ജുവിന് ഇന്ന് ലോകകപ്പ് അരങ്ങേറ്റം? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ശക്തം

അതേസമയം, ടി20 ലോകകപ്പിനു ശേഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്. ടീമിൻ്റെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തു എന്ന് കരുതപ്പെടുന്ന ഗൗതം ഗംഭീറിൻ്റെ ദൗത്യം ആരംഭിക്കുക ശ്രീലങ്കൻ പര്യടനത്തോടെയാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 30ന് അവസാനിക്കുന്ന ടി20 ലോകകപ്പോടെ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കും. ജൂലായ് ആറിനാണ് സിംബാബ്‌വെ പര്യടനം ആരംഭിക്കുക. സീനിയർ താരങ്ങൾക്കൊക്കെ വിശ്രമം നൽകി യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കുമാവും ഈ പര്യടനത്തിൽ അവസരം നൽകുക. ഋതുരാജ് ഗെയ്ക്‌വാദ് ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറും ധ്രുവ് ജുറെൽ ബാക്കപ്പ് കീപ്പറുമാവും. ജൂയായ് 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ മുതിർന്ന താരങ്ങൾ മടങ്ങിവരുന്നതിനൊപ്പം ഗംഭീറിൻ്റെ പരിശീലനവും ആരംഭിക്കുമെന്നും ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് രണ്ട് പേരെ നിയമിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി മുൻ ഇന്ത്യൻ താരം ​ഗൗതം ഗംഭീറിൻ്റെ പേര് മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗംഭീറിനൊപ്പം മറ്റൊരു പേരും കൂടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ മുന്നിലേക്കെത്തിയിരിക്കുകയാണ്. ഇതാണ് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Indian Football: ഞെട്ടണ്ട, ശരിക്കുമുള്ളതാണ്! ലോകകപ്പ് കളിച്ച മൂന്ന് ടീമുകളുമായി ഏറ്റുമുട്ടാന്‍ ഇന്ത്യ? എഐഎഫ്എഫ് രണ്ടും കല്‍പിച്ച്‌
Sanju Samson: ‘ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്, എത്രത്തോളം മികച്ചതാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തേണ്ടതില്ല’
മാവേലി ഒന്ന് പൊക്കോട്ടെ അ‌ണ്ണൻ ഇങ്ങ് വരും! ഗാലറി ഇളക്കുന്ന വെടിക്കെട്ട് കാണാൻ 29ന് കാര്യവട്ടത്തേക്ക് പോര്
എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ
‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്
51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി