AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE eVisa for GCC Residents: യു.എ.ഇയിലേക്ക് പോകാൻ പ്ലാനുണ്ടോ? ജി.സി.സി നിവാസികൾക്കുള്ള ഇ-വിസയെ കുറിച്ച് അറിയേണ്ടതെല്ലാം!

Step-by-Step Guide: How to Get a 30-Day UAE Visit Visa for GCC Expats: 80-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എ.ഇ വിസ ഓൺ അറൈവൽ സൗകര്യം നൽകുന്നുണ്ട്. അതിനാൽ ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ്, ഈ ആനുകൂല്യത്തിന് അർഹതയുണ്ടോയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തൻ്റെ വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്

UAE eVisa for GCC Residents: യു.എ.ഇയിലേക്ക് പോകാൻ പ്ലാനുണ്ടോ? ജി.സി.സി നിവാസികൾക്കുള്ള ഇ-വിസയെ കുറിച്ച് അറിയേണ്ടതെല്ലാം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 04 Aug 2026 | 04:28 PM

ദുബായ്: യു.എ.ഇയിലേക്ക് ഒരു യാത്ര നടത്താൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ. ജി.സി.സി രാജ്യങ്ങളിലെ പ്രവാസികളാണ് നിങ്ങൾ എങ്കിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. കാരണം ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന അർഹരായ പ്രവാസികൾക്ക് ഇപ്പോൾ ഇ- വിസ.ഉപയോഗിച്ച് യു.എ.ഇയിലേക്ക് പ്രവേശിക്കാനാകും.

ഇതിനായി യു.എ.ഇയിൽ എത്തുന്നതിന് മുൻപ് തന്നെ എൻട്രി പെർമിറ്റ് ലഭിച്ചിരിക്കണം. ഇ-വിസ ഉപയോഗിച്ച് ജി.സി.സി നിവാസികൾക്ക് 30 ദിവസം വരെ യു,എ.ഇയിൽ സന്ദർശനം നടത്താം. ആവശ്യമെങ്കിൽ വ്യവസ്ഥകൾ പാലിച്ച് വിസയുടെ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. ഒരു തവണ മാത്രമേ ഇത്തരത്തിൽ വിസയുടെ കാലാവധി നീട്ടാനാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

80-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എ.ഇ വിസ ഓൺ അറൈവൽ സൗകര്യം നൽകുന്നുണ്ട്. അതിനാൽ ഇ-വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ്, ഈ ആനുകൂല്യത്തിന് അർഹതയുണ്ടോയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തൻ്റെ വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

ആർക്കെല്ലാം ഇ-വിസ ലഭിക്കും?

കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധിയുള്ള ജി.സി.സി റെസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകു. പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. നിങ്ങളുടെ തൊഴിലും വിസ ലഭിക്കുന്നതിന് ഒരു മാനദണ്ഡമാണ്. അപേക്ഷാ സമയത്ത് അധികൃതർ ഇത് പരിശോധിക്കും.

Also Read: Etihad Rail: ‘റെയിൽ ടു റോഡ്’; എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാർ വാടകക്കെടുക്കാം

പാസ്‌പോർട്ട്, അപേക്ഷകൻ്റെ ജോലിയും താമസ കാലാവധിയും വ്യക്തമാക്കുന്ന ജി.സി.സി റെസിഡൻസ് പെർമിറ്റിൻ്റെയോ ഐ.ഡിയുടെയോ പകർപ്പ്. വൈറ്റ് ബാക്ഗ്രൗണ്ടിൽ ഉള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് പ്രധാനമായും നൽകേണ്ട രേഖകൾ. അപേക്ഷകൻ്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടേക്കാം.

എങ്ങനെ അപേക്ഷിക്കാം?

ജി.സി.സി നിവാസികൾക്ക് ദുബായിലേക്കാണ് വിസ വേണ്ടതെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജി.ഡി.ആർ.എഫ്.എ ദുബായ് സ്മാർട്ട് സർവീസ് വെബ്സൈറ്റ് സന്ദർശിച്ച ശേഷം രജിസ്റ്റർ ചെയ്യുക. ‘ജി.സി.സി റെസിഡൻ്റ്സ് എൻട്രി പെർമിറ്റ്’ എന്ന സർവീസ് തിരഞ്ഞെടുത്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക. തുടർന്ന് രേഖകൾ നൽകി ഫീസ് അടച്ചാൽ അപേക്ഷ പൂർത്തീകരിക്കാം. അനുമതി ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റർ ചെയ്ത ഇ മെയിൽ ഐഡിയിലേക്ക് വിസ ലഭിക്കും. 250 ദിർഹമാണ് ഫീസായി ഈടാക്കുന്നത്. 5 ശതമാനും വാറ്റും അധികമായി നൽകണം.

English Summary

GCC residents can easily apply for a UAE eVisa online, allowing a 30-day stay that is extendable once. Applicants must have a valid passport, a one-year GCC residency, and an approved profession. Applications are submitted via GDRFA for Dubai or ICP for other emirates, costing Dh250 plus VAT.

Follow Us