IPL 2025: ആർസിബിയെ നയിക്കാൻ കോലി മടങ്ങിയെത്തുന്നു? കൊൽക്കത്തയുടെ സർപ്രെെസ് ക്യാപ്റ്റൻ ആര്?
RCB and KKR Captain: 2025 മാർച്ചിൽ ഐപിഎൽ 18-ാം പതിപ്പിന് തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. താരലേലത്തിൽ പല ടീമുകളും തങ്ങളെ നയിക്കേണ്ടവരെ തട്ടകത്തിലെത്തിച്ച് കഴിഞ്ഞു. വരും സീസണിൽ ബെംഗളൂരുവിനെയും കൊൽക്കത്തയെയും ആര് നയിക്കും?

താരലേലം കഴിഞ്ഞു, ഇനി ക്രിക്കറ്റ് കാർണിവലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെയും ആര് നയിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇരുടീമുകളും ടീമിലെത്തിച്ചവരിൽ ക്യാപ്റ്റൻസി മെറ്റീരിയൽ ആയിട്ടുള്ളവർ ഇല്ലെന്നുള്ളതും വെല്ലുവിളിയാണ്. (Image Credits: RCB&KKR)

ആർസിബിയുടെ ക്യാപ്റ്റനായി ഒരിക്കൽ കൂടി വിരാട് കോലി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. താരലേലം കഴിഞ്ഞപ്പോഴും കോലിയുടെ പേര് തന്നെയാണ് മുൻനിരയിലുള്ളത്. 2013 മുതൽ 2021 വരെ ടീമിനെ നയിച്ചത് കോലിയായിരുന്നു. 2016-ൽ ആർസിബിയെ ഫെെനലിലും എത്തിച്ചു. എന്നാൽ ടീമിന് കിരീടം സമ്മാനിക്കാൻ കോലിക്ക് കഴിഞ്ഞിട്ടില്ല. 2025 ആർസിബി സ്ക്വാഡിൽ മറ്റാർക്കും അനുഭവ സമ്പത്തുമില്ല. (Image Credits: RCB)

കൊൽക്കത്തയാണ് നായകനെ കണ്ടെത്തേണ്ട മറ്റൊരു ടീം. മികച്ച താരങ്ങളെ എത്തിച്ചുട്ടുണ്ടെങ്കിലും ക്യാപ്റ്റാകാൻ കെൽപ്പുള്ള താരങ്ങളില്ല. അജിൻക്യ രഹാനെ മുമ്പ് രാജസ്ഥാനെ നയിച്ചിട്ടുണ്ടെങ്കിലും സെമി ഫൈനൽ വരെ മാത്രമായിരുന്നു ആ യാത്ര. മനീഷ് പാണ്ഡെ, സുനിൽ നരെയ്ൻ, ആൻന്ദ്രെ റസ്സൽ എന്നിവരിൽ ആരെങ്കിലുമായിരിക്കും ഈ സീസണിൽ കൊൽക്കത്തയെ നയിക്കുക. (Image Credits: KKR)

2024-ൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച നായകൻ ശ്രേയസ് അയ്യരെ മെഗാ താരലേലത്തിൽ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിരുന്നു. അടുത്ത സീസണിൽ പഞ്ചാബിനെ അയ്യർ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. (Image Credits: PTI)

ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഋഷഭ് പന്തും ഡൽഹി ക്യാപിറ്റൽസിനെ കെ എൽ രാഹുലും വരും സീസണുകളിൽ നയിക്കുമെന്ന് ഉറപ്പാണ്. മറ്റ് ടീമുകളെ നിലവിലുള്ള ക്യാപ്റ്റന്മാർ തന്നെ നയിച്ചേക്കും. രാജസ്ഥാൻ റോയൽസിനെ മലയാളി താരം സഞ്‍ജു സാസംസൺ തന്നെ നയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. (Image Credits: PTI)