AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Blasters: പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്? സഹപരിശീലകനായേക്കും

Kerala Blasters New Assistant Coach: പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകനായേക്കുമെന്ന് അഭ്യൂഹം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ഇംഗ്ലണ്ടുകാരനായ ഈ 38-കാരന്‍ 2020 മുതല്‍ 2023 വരെ ജംഷെദ്പുര്‍ താരമായിരുന്നു. ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുന്നത്.

Kerala Blasters: പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്? സഹപരിശീലകനായേക്കും
Peter Hartley (Screengrab)Image Credit source: ISL Facebook Page
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 08:29 PM

Peter Hartley Kerala Blasters : ഐഎസ്എല്ലിൽ മുന്‍ ജംഷെദ്പുര്‍ എഫ്‌സി താരം പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകനായേക്കുമെന്ന് അഭ്യൂഹം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ഇംഗ്ലണ്ടുകാരനായ ഈ 38-കാരന്‍ 2020 മുതല്‍ 2023 വരെ ജംഷെദ്പുര്‍ താരമായിരുന്നു. 2000-ല്‍ സന്‍ഡര്‍ലാന്‍ഡിലൂടെയാണ് പീറ്റര്‍ ഹാര്‍ട്ട്‌ലി തൻ്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്.

ആരാണ് പീറ്റർ ഹാർട്ട്ലി?

2006-ല്‍ സന്‍ഡര്‍ലാന്‍ഡിന്റെ സീനിയര്‍ ടീമിലെത്തി. ചെസ്റ്റര്‍ഫീല്‍ഡ്, ഹാര്‍ട്ട്‌ലെപൂള്‍, സ്റ്റീവനേജ്, പ്ലൈമാത്ത് ആര്‍ഗൈല്‍, ബ്രിസ്റ്റല്‍ റോവേഴ്‌സ്, ബ്ലാക്ക്പൂള്‍, മദര്‍വെല്‍ തുടങ്ങിയ യൂറോപ്യൻ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 2023-ല്‍ ജംഷെദ്പുര്‍ വിട്ടതിന് ശേഷം അദ്ദേഹം ഹാര്‍ട്ട്‌ലെപൂളിലേക്ക് മടങ്ങി. 2023ല്‍ ഇന്റര്‍ കാശി താരമായി വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. 2024-ലാണ് അദ്ദേഹം ആദ്യമായി സഹപരിശീലകനാകുന്നത്. 2024 മുതല്‍ സെന്റ് മിറെന്‍ എഫ്‌സി ബിയുടെ സഹപരിശീലകനായി പ്രവർത്തിക്കുകയായിരുന്നു.

Also Read: Kerala Blasters: ങേ, അപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നോ? കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി മഞ്ഞപ്പട

റെലിഗേഷൻ ഭീതിയിൽ കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിലെ ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുന്നത്. കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് 13-ാം സ്ഥാനത്ത് റെലിഗേഷൻ ഭീഷിണിയിലാണ്. മോശം പ്രകടനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സിൻ്റെ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട ടീമിൻ്റെ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് കാറ്റാലയെ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് നീക്കിയിരുന്നു. ശേഷം മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ആഷ്‌ലി വെസ്റ്റ്‌വുഡിനെ ബ്ലാസ്റ്റേഴ്സ് കോച്ചായി നിയമിച്ചു.

ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം

നാളെ കഴിഞ്ഞ് ഏപ്രിൽ 11നാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. ശക്തരായ ബെംഗളൂരു എഫ്സിയാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളി. ബെംഗളൂരുവിൻ്റെ സ്വന്തം തട്ടകമായ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

Follow Us