AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: വീണ്ടും വരുന്നു ഇന്ത്യ – പാകിസ്താൻ മത്സരം; വനിതാ ലോകകപ്പ് പോരാട്ടം ഒക്ടോബർ അഞ്ചിന്

India vs Pakistan Match Womens ODI World Cup Match: ഇന്ത്യ- പാകിസ്താൻ വനിതാ ലോകകപ്പ് മത്സരം ഒക്ടോബർ അഞ്ചിന്. ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

Womens ODI World Cup 2025: വീണ്ടും വരുന്നു ഇന്ത്യ – പാകിസ്താൻ മത്സരം; വനിതാ ലോകകപ്പ് പോരാട്ടം ഒക്ടോബർ അഞ്ചിന്
ഇന്ത്യ - പാകിസ്താൻImage Credit source: Social Media
abdul-basith
Abdul Basith | Published: 16 Jun 2025 20:53 PM

ഇന്ത്യ – പാകിസ്താൻ മത്സരാവേശം വീണ്ടും. ഇക്കൊല്ലം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിലാണ് ഇനി ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. ഒക്ടോബർ അഞ്ചിന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വച്ചാവും മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൽ പാകിസ്താൻ്റെ ആവശ്യപ്രകാരം ശ്രീലങ്കയാണ് ന്യൂട്രൽ വേദി.

സെപ്തംബർ 30നാണ് വനിതാ ഏകദിന ലോകകപ്പ് ആരംഭിക്കുക. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കൊളബോയിലും ബെംഗളൂരുവിലുമാണ് മത്സരങ്ങൾ. ഒക്ടോബർ 26ന് ബെംഗളൂരുവിൽ വച്ച് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഒക്ടോബർ 9ന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഒക്ടോബർ 12ന് കളിക്കും. രണ്ട് മത്സരങ്ങളും വിശാഖപട്ടണത്ത് വച്ചാണ്. ഇൻഡോറിൽ വച്ച് ഒക്ടോബർ 12ന് ഇംഗ്ലണ്ടിനെയും ഒക്ടോബർ 23ന് ഗുവാഹത്തിയിൽ വച്ച് ന്യൂസീലൻഡിനെയും നേരിടുന്ന ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ബംഗ്ലാദേശിനെതിരെയാണ്.

Also Read: India vs England: ക്രിക്കറ്റിൽ പ്രചോദനമായത് വാഷിംഗ്ടൺ സുന്ദർ; വെളിപ്പെടുത്തി സായ് സുദർശൻ

പാകിസ്താൻ്റെ എല്ലാ മത്സരങ്ങളും കൊളംബോയിൽ വച്ച് നടക്കും. ബംഗ്ലാദേശ് (ഒക്ടോബർ 2), ഇംഗ്ലണ്ട് (ഒക്ടോബർ 15), ന്യൂസീലൻഡ് (ഒക്ടോബർ 18), ദക്ഷിണാഫ്രിക്ക (ഒക്ടോബർ 21), ശ്രീലങ്ക (ഒക്ടോബർ 24) എന്നിങ്ങനെയാണ് പാകിസ്താൻ്റെ മത്സരങ്ങൾ. ഒക്ടോബർ 29, 30 തീയതികളിലാണ് സെമിഫൈനലുകൾ. ആദ്യ സെമി കൊളംബോയിലോ ഗുവാഹത്തിയിലോ വച്ചും രണ്ടാം സെമി ബെംഗളൂരുവിൽ വച്ചും നടക്കും. നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ വേദിയായി കൊളംബോയെയും ബെംഗളൂരുവിനെയുമാണ് പരിഗണിച്ചിരിക്കുന്നത്. പാകിസ്താൻ സെമി/ഫൈനൽ കളിച്ചാൽ മത്സരം കൊളംബോയിൽ വച്ചാവും.