AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സിഎസ്‌കെയിലേക്ക് തന്നെയോ? മാനേജര്‍ പണിപറ്റിച്ചു

Sanju Samson Chennai Super Kings Rumour: സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. സഞ്ജുവോ, റോയല്‍സോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല

jayadevan-am
Jayadevan AM | Published: 17 Jun 2025 09:19 AM
സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതുസംബന്ധിച്ച് സഞ്ജുവോ, റോയല്‍സോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല (Image Credits: PTI)

1 / 5
ഇത്തവണത്തെ ഐപിഎല്ലില്‍ സഞ്ജുവിന് പരിക്ക് മൂലം നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗായിരുന്നു ചില മത്സരങ്ങളില്‍ ക്യാപ്റ്റന്‍. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഞ്ജുവും സ്വരച്ചേര്‍ച്ചയിലല്ലെന്ന് ആരോപണങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ദ്രാവിഡ് അത് നിഷേധിച്ചിരുന്നു.

2 / 5
സഞ്ജു റോയല്‍സ് ക്യാമ്പ് വിട്ടപ്പോള്‍ ടീമിനോട് 'ബിഗ് ബൈ' പറയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സഞ്ജു റോയല്‍സ് വിടുന്നതിന്റെ സൂചനയായി പലരും വ്യാഖ്യാനിച്ചു.

3 / 5
പിന്നീട് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റും ചര്‍ച്ചയായി. 'ടൈം ടു മൂവ്' എന്ന ക്യാപ്ഷനോടെ ഭാര്യ ചാരുലതയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. പശ്ചാത്തലത്തിലുണ്ടായിരുന്ന തമിഴ് പാട്ടായിരുന്നു. ഇത് സഞ്ജു സിഎസ്‌കെയിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നും അഭിപ്രായങ്ങളുയര്‍ന്നു.

4 / 5
ഇപ്പോഴിതാ, അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തിയാര്‍ജിക്കുകയാണ്. സഞ്ജു സിഎസ്‌കെയിലേക്ക് എന്ന തരത്തില്‍ 'ബ്ലീഡ് ധോണിസം' എന്ന പേജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ഇതിന് കാരണം. സഞ്ജുവിന്റെ മാനേജര്‍ പ്രശോഭ് സുദേവന്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വീണ്ടും കിംവദന്തികള്‍ വ്യാപകമായി. എന്തായാലും സഞ്ജു റോയല്‍സ് വിടില്ലെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍.

5 / 5