AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ക്രിക്കറ്റിൽ പ്രചോദനമായത് വാഷിംഗ്ടൺ സുന്ദർ; വെളിപ്പെടുത്തി സായ് സുദർശൻ

Sai Sudharsan About Washington Sundar: ക്രിക്കറ്റ് ജീവിതത്തിൽ തൻ്റെ പ്രചോദനം വാഷിംഗ്ടൺ സുന്ദറാണെന്ന് സായ് സുദർശൻ. ചെറുപ്പം മുതൽ സുന്ദറാണ് തൻ്റെ പ്രചോദനമെന്ന് സുദർശൻ പറഞ്ഞു. ം

India vs England: ക്രിക്കറ്റിൽ പ്രചോദനമായത് വാഷിംഗ്ടൺ സുന്ദർ; വെളിപ്പെടുത്തി സായ് സുദർശൻ
വാഷിങ്ടൺ സുന്ദർ, സായ് സുദർശൻImage Credit source: Washington Sundar Instagram
abdul-basith
Abdul Basith | Updated On: 16 Jun 2025 19:54 PM

ക്രിക്കറ്റ് ജീവിതത്തിൽ തനിക്ക് പ്രചോദനമായത് വാഷിംഗ്ടൺ സുന്ദർ എന്ന് സായ് സുദർശൻ. ഇരുവരും തമിഴ്നാട് താരങ്ങളാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ സായ് സുദർശൻ്റെ ടെസ്റ്റ് കരിയർ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരെ മൂന്നാം നമ്പറിൽ സായ് സുദർശൻ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചെറുപ്പം മുതൽ വാഷിംഗ്ടൺ സുന്ദറാണ് തൻ്റെ പ്രചോദനമെന്ന് സായ് സുദർശൻ ബിസിസിഐ ടിവിയോട് പ്രതികരിച്ചു. സുന്ദറിനെതിരെ താൻ കുറച്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹം കരിയറിൽ ഉയർന്ന് ഇന്ത്യക്കായി കളിച്ചത് വളരെ പെട്ടെന്നായിരുന്നു. അത് എൻ്റെ മനസിലുണ്ടായിരുന്നു. അദ്ദേഹം ഐപിഎലിലും നന്നായി കളിച്ചു. എന്നിട്ട് ഇന്ത്യക്കായി കളിച്ചു. ചെന്നൈക്കാരനായ എനിക്ക് അത് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തെപ്പോലെയാവണമെന്ന് താൻ ആഗ്രഹിച്ചു എന്നും സായ് സുദർശൻ പ്രതികരിച്ചു.

23കാരനായ സായ് സുദർശൻ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളും ഒരു ടി20യും കളിച്ചിട്ടുണ്ട്. രണ്ട് ഏകദിന ഫിഫ്റ്റികളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പും എമർജിങ് പ്ലയർ അവാർഡും സായ് സുദർശനാണ് നേടിയത്. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസ് താരമായ സായ് കഴിഞ്ഞ സീസണിൽ 16 ഇന്നിംഗ്സിൽ നിന്നായി 759 റൺസാണ് നേടിയത്.

Also Read: R Ashwin: ആർ അശ്വിൻ പന്ത് ചുരണ്ടി?; തമിഴ്നാട് പ്രീമിയർ ലീഗിനിടെ പരാതി നൽകി എതിർ ടീം

25 വയസുകാരനായ വാഷിംഗ്ടൺ സുന്ദർ ഇന്ത്യക്കായി 9 ടെസ്റ്റിലും 23 ഏകദിനങ്ങളിലും 54 ടി20കളിലും കളിച്ചു. ടെസ്റ്റിൽ നാല് ഫിഫ്റ്റികൾ സഹിതം 468 റൺസും 25 വിക്കറ്റുകളും താരത്തിനുണ്ട്. ഏകദിനത്തിൽ ആകെ 329 റൺസാണ് താരത്തിനുള്ളത്. ഒരു ഏകദിന ഫിഫ്റ്റിയും സുന്ദറിനുണ്ട്. ടി20യിൽ ഒരു ഫിഫ്റ്റി സഹിതം 193 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ഏകദിനത്തിലും ടി20യിലും യഥാക്രമം 24, 48 വിക്കറ്റാണ് താരത്തിനുള്ളത്.