Womens T20 World Cup : ബംഗ്ലാദേശിലെ കലാപം; വനിതാ ടി20 ലോകകപ്പിൻ്റെ വേദി മാറ്റി

Womens T20 World Cup Shifted From Bangladesh : ബംഗ്ലാദേശിൽ നടക്കാനിരുന്ന വനിതാ ടി20 ലോകകപ്പിൻ്റെ വേദി മാറ്റി ഐസിസി. ബംഗ്ലാദേശിൽ കലാപം നടക്കുന്നതിൻ്റെ സാഹചര്യത്തിൽ നിരവധി ടീമുകൾ സുരക്ഷാ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് വേദി മാറ്റം.

Womens T20 World Cup : ബംഗ്ലാദേശിലെ കലാപം; വനിതാ ടി20 ലോകകപ്പിൻ്റെ വേദി മാറ്റി

Womens T20 World Cup Shifted From Bangladesh (Image Courtesy - AFP)

Published: 

20 Aug 2024 | 09:22 PM

ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന വനിതാ ടി20 ലോകകപ്പിൻ്റെ വേദി മാറ്റി. രാജ്യത്ത് കലാപം നടക്കുന്ന സാഹചര്യത്തിൽ ലോകകപ്പ് യുഎഇയിൽ നടക്കും. ബിസിബി തന്നെയാവും ആതിഥേയർ. രാജ്യത്ത് കലാപം നടക്കുന്നതിനാൽ പല ടീമുകളും സുരക്ഷയിൽ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വേദി മാറ്റാൻ തീരുമാനിച്ചത്.

“ബംഗ്ലാദേശിൽ ടി20 ലോകകപ്പ് നടത്താൻ കഴിയാത്തത് നിരാശയാണ്. വേദി മാറ്റത്തിന് തയ്യാറായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോടുള്ള നന്ദി അറിയിക്കുകയാണ്. ബംഗ്ലാദേശിൽ തന്നെ ടൂർണമെൻ്റ് നടത്താൻ പരമാവധി ശ്രമിച്ചെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള യാത്രാനിയന്ത്രണങ്ങളും മറ്റ് ചില പ്രശ്നങ്ങളും കാരണം അത് സാധ്യമായില്ല. സമീപഭാവിയിൽ തന്നെ മറ്റൊരു ഐസിസി ഇവൻ്റ് ബംഗ്ലാദേശിൽ നടത്താൻ ശ്രമിക്കും.”- ഐസിസി ചീഫ് എക്സിക്യൂട്ടിവ് ജെഫ് അല്ലാർഡിസ് പറഞ്ഞു.

Also Read : PCB : ‘നല്ല ഇരിപ്പിടങ്ങളോ ശുചിമുറികളോ ഇല്ല’; പാകിസ്താനിലെ സ്റ്റേഡിയങ്ങളിൽ പലതും രാജ്യാന്തര നിലവാരത്തിലുള്ളതല്ലെന്ന് പിസിബി

യുഎഇയിലെ രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ മൂന്ന് മുതൽ 20 വരെ ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ നടക്കും. ഒക്ടോബർ നാലിന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പം പാകിസ്താനും ശ്രീലങ്കയും ഓസ്ട്രേലിയയുമാണ് മറ്റ് ടീമുകൾ. ഒക്ടോബർ ഏഴിന് പാകിസ്താനും 10ന് ശ്രീലങ്കയും 14ന് ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പിൽ മലയാളികളായ സജന സജീവനും ആശാ ശോഭനയും ടീമിൽ ഉൾപ്പെട്ടിരുന്നു, ഇവർ ടീമിൽ തുടരുമോ എന്ന് കണ്ടറിയണം.

കരുത്തരായ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിൽ ഇറങ്ങുക. എന്നാൽ, ഈയിടെ നടന്ന ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. എട്ടാം കിരീടമെന്ന മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് തിരിച്ചടി നൽകിയായിരുന്നു ശ്രീലങ്കയുടെ വിജയം. സ്കോർ: ഇന്ത്യ: 20 ഓവറുകളിൽ 165/6, ശ്രീലങ്ക: 18.4 ഓവറിൽ 167/2.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ