‘അദ്ദേഹത്തിന്റെ കരിയറിനെ നാം അംഗീകരിക്കണം’; റൊണാള്‍ഡോയെ പിന്തുണച്ച് സിദാന്‍

Zinedine Zidane supports Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ച് സിനദിന്‍ സിദാന്‍. റൊണാള്‍ഡോയുടെ കരിയറിനെ നമ്മള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് സിദാന്‍ പറഞ്ഞു. അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം നേടിയതെല്ലാം അസാധാരണമാണ്. അദ്ദേഹത്തെ പരിശീലിപ്പിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കുന്നുവെന്നും സിദാന്‍.

അദ്ദേഹത്തിന്റെ കരിയറിനെ നാം അംഗീകരിക്കണം; റൊണാള്‍ഡോയെ പിന്തുണച്ച് സിദാന്‍

Zinedine Zidane hails Cristiano Ronaldo

Published: 

04 Oct 2026 | 09:54 PM

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ച് ഫ്രഞ്ച് പരിശീലകന്‍ സിനദിന്‍ സിദാന്‍ രംഗത്ത്. റൊണാള്‍ഡോയുടെ കരിയറിനെ നമ്മള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് സിദാന്‍ പറഞ്ഞു. അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം നേടിയതെല്ലാം അസാധാരണമാണ്. അദ്ദേഹത്തെ പരിശീലിപ്പിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ താരങ്ങളോടും താന്‍ എപ്പോഴും വലിയ ബഹുമാനം പുലർത്തിയിട്ടുണ്ട്. എന്നാൽ ഒന്നിച്ച് പ്രവർത്തിച്ചവരോട്, പ്രത്യേകിച്ച് തങ്ങൾക്ക് ഒരുപാട് ട്രോഫികൾ സമ്മാനിച്ച ക്രിസ്റ്റ്യാനോയോട് കൂടുതൽ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലകന്‍ ജോർജ്ജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീം ക്യാമ്പ് വിട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ റൊണാള്‍ഡോയുടെ ഏവാം നമ്പര്‍ ജേഴ്‌സി റാഫേല്‍ ലിയാവോയ്ക്ക് നല്‍കിയിരുന്നു.

നേഷന്‍സ് ലീഗില്‍ നോര്‍വേയ്ക്ക് എതിരായ മത്സരത്തില്‍ റൊണാള്‍ഡോ മുഴുവന്‍ സമയവും പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഡെന്മാര്‍ക്കിനെതിരെയും തന്നെ കളിപ്പിക്കില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് താരം ടീം ക്യാമ്പ് വിട്ടതെന്നാണ് സൂചന.

റൊണാള്‍ഡോ ഇനി പോര്‍ച്ചുഗലിനായി കളിക്കില്ലെന്നും സൂചനയുണ്ട്. നോർവേയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കാത്തതിൽ റൊണാള്‍ഡോ അസംതൃപ്തനായിരുന്നു. തുടർന്നാണ് കാര്യങ്ങൾ വഷളായത്. പദവിയോ പാരമ്പര്യമോ നോക്കി റൊണാൾഡോയ്ക്കോ മറ്റേതെങ്കിലും കളിക്കാരനോ ആദ്യ ഇലവനിലോ പകരക്കാരനായോ അവസരം നൽകാൻ തനിക്ക് യാതൊരുവിധ സമ്മർദ്ദവുമില്ലെന്ന് മാനേജർ ജോർജ്ജ് ജീസസ് വ്യക്തമാക്കിയിരുന്നു.

Also Read: India vs Brazil: ആന്‍സലോട്ടിയുടെ മനം നിറച്ച് ഇന്ത്യയുടെ പ്രതിരോധം; ഗുര്‍പ്രീതിനെ ചേര്‍ത്തുപിടിച്ച് ജമീൽ

ഇതിനുപിന്നാലെ, തന്റെ സ്വകാര്യ ജെറ്റിൽ മടങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ താരത്തെ അനുനയിപ്പിക്കാനാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രമം. അടുത്തയാഴ്ച റൊണാള്‍ഡോയെയും കോച്ചിനെയും ഒരുമിച്ചിരുത്തി പ്രശ്‌നപരിഹാരം കണ്ടെത്താനാണ് നീക്കം.

റൊണാള്‍ഡോയുടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിന് ഇത്തരത്തിലൊരു പരിസമാപ്തിയുണ്ടാകരുതെന്നാണ് അസോസിയേഷന്റെ ആഗ്രഹം. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൊണാള്‍ഡോ

വീഡിയോക്ക് ലൈക്ക്‌

അതേസമയം, മുന്‍ ബ്രസീല്‍ താരം ഫെലിപ് മെലോയുടെ ഒരു വീഡിയോക്ക് റൊണാള്‍ഡോ ലൈക്ക് ചെയ്തത് ശ്രദ്ധേയമായി. റൊണാള്‍ഡോയ്ക്ക് നേരെയുള്ള സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമര്‍ശിക്കുകയായിരുന്നു മെലോ. അര്‍ജന്റീന ടീമില്‍ മെസിക്ക് ലഭിക്കുന്നതുപോലെയുള്ള ബഹുമാനം പോര്‍ച്ചുഗല്‍ ടീമില്‍ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നില്ലെന്ന് മെലോ വിമര്‍ശിച്ചു. ഈ വീഡിയോക്കാണ് റൊണാള്‍ഡോ ലൈക്ക് ചെയ്തത്.

English Summary

Cristiano Ronaldo left the Portugal team camp early after a disagreement with coach Jorge Jesus. His unexpected departure suggests he may have played his final international match. France manager Zinedine Zidane publicly praised his former Real Madrid star for an exceptional career. Portugal’s football federation is now working to prevent their legendary captain from leaving on a bitter note.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: ആന്‍സലോട്ടിയുടെ മനം നിറച്ച് ഇന്ത്യയുടെ പ്രതിരോധം; ഗുര്‍പ്രീതിനെ ചേര്‍ത്തുപിടിച്ച് ജമീൽ
Asian Games 2026: ഐച്ചി-നഗോയയോട് വിട പറഞ്ഞ് ഏഷ്യന്‍ ഗെയിംസ്; തലയുയര്‍ത്തി മടങ്ങി ഇന്ത്യ; അടുത്ത ‘മാമാങ്കം’ ദോഹയില്‍
Kerala Blasters: അമരീന്ദര്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍; ലൂണയും തിരിച്ചെത്തി; വമ്പന്‍ സൈനിങുകള്‍ പിന്നാലെ
Sanju Samson: സഞ്ജു സാംസണിന്റെ അടുത്ത ലക്ഷ്യം എന്ത്? മുന്നിൽ രണ്ട് വലിയ വഴികൾ
India vs Brazil: ‘കാനറി’കള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യ; എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബ്രസീലിന് ജയം
നമ്മളല്ലാതെ വേറെയാര്! ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ