കൊടുത്ത കാശ് മുതലാകും! ആമസോണിൽ ഈ റെഡ്മി സൂപ്പർ ഫാസ്റ്റ് ഫോണിന് ​പ്രൈം ഡേ ഡിസ്കൗണ്ട്

Amazon Prime Day Sale 2026 REDMI Turbo 5 5G: ഷവോമി കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി ടർബോ 5 5ജി ഇപ്പോൾ ​പ്രൈം ഡേ സെയിലിന്റെ ഭാഗമായി 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് സഹിതമാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് സമയത്ത് റെഡ്മി ടർബോ 5 5ജിയുടെ 8GB+256GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 40,999 രൂപയുമായിരുന്നു വില. കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാണ്.

കൊടുത്ത കാശ് മുതലാകും! ആമസോണിൽ ഈ റെഡ്മി സൂപ്പർ ഫാസ്റ്റ് ഫോണിന് ​പ്രൈം ഡേ ഡിസ്കൗണ്ട്

Amazon Prime Day Sale 2026 Redmi Turbo 5 5g

Published: 

06 Jul 2026 | 01:55 PM

ആമസോൺ ​പ്രൈം ഡേ സെയിൽ 2026 അ‌തിന്റെ അ‌വസാന മണിക്കൂറുകളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് മികച്ച ചില ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമാക്കുന്ന ഈ ഓഫർ സെയിലിൽ ഏത് ഫോൺ തെരഞ്ഞെടുക്കണം എന്ന് അ‌റിയാത്ത റെഡ്മി ഫാൻസിന്റെ ശ്രദ്ധയിലേക്ക് ഒരു മികച്ച ഫോണും അ‌തിന്റെ ഡിസ്കൗണ്ടും ഇവിടെ പരിചയപ്പെടുത്താം. ഷവോമി കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി ടർബോ 5 5ജി (Redmi Turbo 5) ആണ് ആ 5ജി ഫോൺ. ഇത് ഇപ്പോൾ ​പ്രൈം ഡേ സെയിലിന്റെ ഭാഗമായി 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് സഹിതമാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ലോഞ്ച് സമയത്ത് റെഡ്മി ടർബോ 5 5ജിയുടെ 8GB+256GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 40,999 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ​പ്രൈം ഡേ ഡിസ്കൗണ്ടിന്റെ ഭാഗമായി 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വില 35999 രൂപയായി കുറയും.

Also Read: ബജറ്റ് വിലയിൽ വാങ്ങാൻ ഇപ്പോൾ ഇതാണ് ബെസ്റ്റ്! ​സാംസങ് ഗാലക്സി F70e 5G GOAT സെയിൽ ഡീൽ

യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാർഡുകൾ വഴിയുള്ള പർച്ചേസിന് ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും.

റെഡ്മിയുടെ ടർബോ സീരീസിലെ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ സ്മാർട്ട്ഫോൺ, ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും വേഗതയുള്ള ടർബോ 5ജി ഫോൺ എന്നീ പ്രത്യേകതകൾ ഈ സ്മാർട്ട്ഫോണിനുണ്ട്. ഡൈമെൻസിറ്റി 8500 -അൾട്രാ പ്രോസസർ സഹിതം എത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത്.

റിയർ ക്യാമറകൾക്ക് ചുറ്റും നൽകിയിരിക്കുന്ന പിക്സൽ മാട്രിക്സ് എന്ന് വിളിക്കുന്ന ഡൈനാമിക് RGB LED ആണ് റെഡ്മി ടർബോ 5 5ജിയുടെ മറ്റൊരു ഹൈ​ലൈറ്റ്. മികച്ച ബാറ്ററി ശേഷി ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ വിധത്തിൽ 100W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7540mAh ബാറ്ററിയും മെച്ചപ്പെട്ട ക്യാമറ സജ്ജീകരണം ആഗ്രിക്കുന്നവർക്കായി 50MP​ മെയിൻ ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്+ DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ.

3.4GHz ഒക്ടാ കോർ ഡൈമെൻസിറ്റി 8500 അൾട്രാ 4nm പ്രോസസർ, ആം മാലി-G720 MC8 GPU, 8GB / 12GB LPDDR5X അൾട്രാ റാം, 256GB UFS 4.1 സ്റ്റോറേജ്, പൊടി- ജല പ്രതിരോധത്തിനായി IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE.

ഡ്യുവൽ റിയർ ക്യാമറ (1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ), OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 100W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7540mAh ബാറ്ററി എന്നിവയാണ് ഇതിലുള്ളത്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ടർബോ ​വൈറ്റ്, നിട്രോ ബ്ലൂ, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ റെഡ്മി ടർബോ 5 5ജി ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. വരുംദിവസങ്ങളിലും സ്മാർട്ട്ഫോണുകൾക്ക് വില കൂടാൻ സാധ്യത നിൽക്കുന്നതിനാൽ ഈ ​പ്രൈം ഡേ ഡീൽ പരിഗണിക്കാവുന്നതാണ്.

English Summary

The Redmi Turbo 5 5G, which Xiaomi launched in India last month, is now listed on Amazon with a coupon discount of Rs 2,000 as part of the Prime Day sale. At the time of launch, the Redmi Turbo 5 5G was priced at Rs 37,999 for the 8GB+256GB base variant and Rs 40,999 for the 12GB+256GB variant. In addition to the coupon discount, there is also a bank discount available.

Follow Us
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല