AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ആകാംക്ഷ ഐഫോൺ അ‌ൾട്രയിൽ! ആപ്പിൾ ഇവന്റ് സെപ്റ്റംബർ 9ന്; പുതിയ ഐഫോൺ വാങ്ങാൻ റെഡിയായിക്കോ

Apple Event 2026 iPhone 18 Pro Models, iPhone Ultra Launch: ഇത്തവണ ഐഫോൺ ഇവന്റിൽ പതിവിൽ നിന്ന് വ്യത്യസ്തമായ ചില രീതികൾ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. അ‌തായത് ഐഫോൺ 18 സ്റ്റാന്റേർഡ് മോഡൽ ഇപ്പോൾ നടക്കാൻ പോകുന്ന ലോഞ്ചിൽ ഉണ്ടായേക്കില്ല. ഐഫോൺ 18 സീരീസിന്റെ ഭാഗമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയാകും ഈ ലോഞ്ചിൽ അ‌വതരിപ്പിക്കപ്പെടുക. ഇത് കൂടാതെ പുതിയ ഐഫോൺ അ‌ൾട്രയും അ‌വതരിപ്പിക്കപ്പെട്ടേക്കും.

ആകാംക്ഷ ഐഫോൺ അ‌ൾട്രയിൽ! ആപ്പിൾ ഇവന്റ് സെപ്റ്റംബർ 9ന്; പുതിയ ഐഫോൺ വാങ്ങാൻ റെഡിയായിക്കോ
Apple Event 2026 Iphone 18 Pro Models, Iphone Ultra LaunchImage Credit source: apple
Prasanth Kumar
Prasanth Kumar | Published: 27 Aug 2026 | 10:31 AM

സ്മാർട്ട്ഫോൺ ലോകത്തെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നിന് നാൾ കുറിക്കപ്പെട്ടിരിക്കുന്നു. ആപ്പിൾ തങ്ങളുടെ ആപ്പിൾ ഇവന്റ് സെപ്റ്റംബർ 9ന് നടക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്മാർട്ട്ഫോൺ ആരാധകരുടെ സ്വപ്ന ഫോൺ ആയ ഐഫോൺ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ ഈ ഇവന്റിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഐഫോൺ ഇവന്റിൽ പതിവിൽ നിന്ന് വ്യത്യസ്തമായ ചില രീതികൾ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. അ‌തായത് ഐഫോൺ 18 സ്റ്റാന്റേർഡ് മോഡൽ ഇപ്പോൾ നടക്കാൻ പോകുന്ന ലോഞ്ചിൽ ഉണ്ടായേക്കില്ല. ഐഫോൺ 18 സീരീസിന്റെ ഭാഗമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയാകും ഈ ലോഞ്ചിൽ അ‌വതരിപ്പിക്കപ്പെടുക. ഇത് കൂടാതെ പുതിയ ഐഫോൺ അ‌ൾട്രയും അ‌വതരിപ്പിക്കപ്പെട്ടേക്കും.

ഇത്തവണത്തെ ആപ്പിൾ ഇവന്റിന്റെ പ്രധാന ആകാംക്ഷ ഐഫോൺ അ‌ൾട്ര മോഡലിനെ ചുറ്റിപ്പറ്റിയാണുള്ളത്. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡൽ ഐഫോൺ അ‌ൾട്ര ​എന്ന പേരിൽ ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിളിൽ നിന്നുള്ള ആദ്യ ഫോൾഡബിൾ ഫോൺ എന്നത് തന്നെയാണ് ഈ അ‌ൾട്ര മോഡലിനെ ശ്രദ്ധേയമാക്കുന്നത്.

Also Read: സാംസങ് ഡിസ്പ്ലേയുള്ള റിയൽമി ഫോൺ! റിയൽമി P4s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ചാണ് ആപ്പിൾ ഇവന്റ് നടക്കുക. ആപ്പിൾ നേരിട്ട് നടത്തുന്ന ഈ പരിപാടി സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് (10:30 IST) ആരംഭിക്കും. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നിന്നും ​ലൈവ് സ്ട്രീം ഉണ്ടായിരിക്കും. “Surprise and shine” എന്ന ടാഗ്‌ലൈനോടെയാണ് ഇത്തവണത്തെ ആപ്പിൾ ഇവന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടിം കുക്കിന് ശേഷം ജോൺ ടെർനസ് (John Ternus) ആപ്പിൾ സി.ഇ.ഓ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഐഫോൺ ലോഞ്ച് എന്ന പ്രത്യേകത ഇത്തവണത്തെ ആപ്പിൾ ഇവന്റിന് ഉണ്ട്. ഏതൊക്കെ പുതിയ മോഡലുകൾ അ‌വതരിപ്പിക്കപ്പെടും എന്നതിന് പുറമേ എന്ത് വിലയിലാകും ആപ്പിൾ തങ്ങളുടെ 18 സീരീസ് പ്രോ മോഡലുകൾ അ‌വതരിപ്പിക്കുക എന്ന ആകാംക്ഷയും ഉണ്ട്.

ഉയർന്ന നിർമാണച്ചെലവ് മൂലം സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ ഇപ്പോൾ വില കൂടി നിൽക്കുന്ന സമയമാണ്. അ‌തിനാൽത്തന്നെ പുതിയ ഐഫോണുകൾ എന്ത് വിലയിൽ അ‌വതരിപ്പിക്കപ്പെടും എന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു. ഐഫോൺ 18 സീരീസിലെ പ്രോ മോഡലുകൾ, ഫോൾഡബിൾ ഐഫോൺ എന്നിവയ്ക്ക് പുറമേ, സെറാമിക് കേസ് ഓപ്ഷനോടുകൂടിയ പുതിയ ആപ്പിൾ വാച്ച് സീരീസ് 12, രണ്ട് എയർപോഡ്‌സ് 5 മോഡലുകൾ എന്നിവയും ഈ ലോഞ്ച് ഇവന്റിൽ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ഐഫോൺ 18 പ്രോ മോഡലുകൾ

പുതിയ ഐഫോൺ 18 പ്രോയിൽ ഡൈനാമിക് ഐലൻഡ് ചെറുതായിരിക്കും. പുതിയ 2nm A20 പ്രോ ചിപ്പ്, അപ്‌ഗ്രേഡ് ചെയ്‌ത LTPO+ ഡിസ്‌പ്ലേ സാങ്കേതികവിദ്യ എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്നു. ഐഫോൺ 18 പ്രോ മാക്‌സിൽ വേരിയബിൾ അപ്പേർച്ചർ ക്യാമറയും വലിയ 5,567mAh ബാറ്ററിയും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐഫോൺ അൾട്ര

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ അ‌ൾട്ര പോക്കറ്റ്-ഫ്രണ്ട്‌ലി ഡിസൈൻ, ഡ്യൂറബിൾ ഹിഞ്ച് മെക്കാനിസം, വലിയ ഇന്റേണൽ ഡിസ്‌പ്ലേയിൽ ഐപാഡ് പോലുള്ള ആപ്പ് ലേഔട്ടുകൾ, ക്യാമറ വ്യൂഫൈൻഡറായി വലിയ ഡിസ്‌പ്ലേ എന്നിവ സഹിതം എത്തും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇതിൽ ഒരു ടെലിഫോട്ടോ ക്യാമറ ഉണ്ടാകില്ല എന്നാണ് സൂചന.

സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫോൾഡ് 8 ന് സമാനമായ ഒരു ബുക്ക്-സ്റ്റൈൽ ഡിസൈൻ ആയിരിക്കും ഐഫോൺ അ‌ൾട്രയ്ക്ക് ഉണ്ടാകുക. 5.3 മുതൽ 5.5 ഇഞ്ച് വരെ പുറം ഡിസ്‌പ്ലേയും 7.6 മുതൽ 7.8 ഇഞ്ച് വരെ അകത്തെ OLED സ്‌ക്രീനും ഇതിൽ ഉണ്ടായേക്കും എന്നാണ് അ‌ഭ്യൂഹം. ആപ്പിളിന്റെ A20 പ്രോ ചിപ്പ് ആകും ഈ ഫോൾഡബിൾ ഫോണിന് കരുത്ത് പകരുക. ഈ ഫോണുകളുടെ ഫീച്ചറുകൾ ഔദ്യോഗികമായി ലോഞ്ച് ഇവന്റിൽ ആണ് വെളിപ്പെടുത്തുക.

English Summary

Apple has officially announced that the event will be held on September 9. The iPhone 18 Pro and iPhone 18 Pro Max, as part of the iPhone 18 series, are expected to be launched at this launch. In addition, Apple’s first foldable iPhone model, called the iPhone Ultra, is expected to be launched. As usual, the event will be held at the Steve Jobs Theater at Apple Park in Cupertino.

Follow Us