12 ലക്ഷം ബജറ്റിൽ ‘രാജകീയ’ യാത്ര! പ്രൗഡി ഒട്ടും കുറയാതെ വാങ്ങാൻ പറ്റിയ 5 എസ്‌യുവികൾ

Best SUVs To Buy Under Rs 12 Lakh Budget: ഉയർന്ന സീറ്റിംഗ് പൊസിഷനും നല്ല ഗ്രൌണ്ട് ക്ലിയറൻസും റോഡ് പ്രസൻസുമെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന സംഗതികളാണ്. ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി കൊടുത്ത് 12 ലക്ഷം ബജറ്റിൽ പുത്തനൊരു എസ്‌യുവി വാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് പറ്റിയ നിരവധി ഓപ്ഷനുകളിലുണ്ട്. അ‌തിൽ ഒന്നാണ് ടാറ്റ കർവ്. കൂപ്പെ സ്റ്റൈൽ ഡിസൈൻ ടാറ്റ കർവിനെ വേറിട്ടുനിർത്തുന്നു.

12 ലക്ഷം ബജറ്റിൽ രാജകീയ യാത്ര! പ്രൗഡി ഒട്ടും കുറയാതെ വാങ്ങാൻ പറ്റിയ 5 എസ്‌യുവികൾ

Best Suvs To Buy Under Rs 12 Lakh Budget

Published: 

17 Oct 2026 | 10:12 PM

നിലവിൽ ഹാച്ച്ബാക്കോ സെഡാനോ ഉപയോഗിക്കുന്നവർ എപ്പോഴും മോഹിക്കുന്ന കാര്യമായിരിക്കും എസ്‌യുവി വാങ്ങണമെന്നത്. ഉയർന്ന സീറ്റിംഗ് പൊസിഷനും നല്ല ഗ്രൌണ്ട് ക്ലിയറൻസും റോഡ് പ്രസൻസുമെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന സംഗതികളാണ്. ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി കൊടുത്ത് 12 ലക്ഷം ബജറ്റിൽ പുത്തനൊരു എസ്‌യുവി വാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് പറ്റിയ ചില മോഡലുകൾ പറഞ്ഞുതരാം.

ടാറ്റ കർവ്

സാധാരണ കണ്ടുവന്ന എസ്‌യുവികളിൽ നിന്നും വ്യത്യസ്‌തമായ കൂപ്പെ സ്റ്റൈൽ ഡിസൈൻ തന്നെയാണ് ടാറ്റ കർവിനെ വേറിട്ടുനിർത്തുന്നത്. അതോടൊപ്പം ഫീച്ചർ റിച്ച് ഇന്റീരിയറും കൂടിയാവുമ്പോൾ ഏതൊരു കുടുംബത്തിനും അനുയോജ്യമായ വാഹനമായി ഇതിനെ കണക്കാക്കാം. 1.2 ലിറ്റർ ടർബോ പെട്രോൾ മാനുവൽ ബേസ് വേരിയന്റിന് 9.66 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇനി കർവിന്റെ ഡീസൽ ആണ് നോക്കുന്നതെങ്കിവും 11.10 ലക്ഷം രൂപ മതിയാവും.

Also Read: റെനോയുടെ വിസ്മയം! 29 കിലോ മീറ്റർ മൈലേജുമായി ഡസ്റ്റർ ഹൈബ്രിഡ് എത്തി

മഹീന്ദ്ര ഥാർ

എസ്‌യുവികളിലെ തമ്പുരാൻ എന്ന വിശേഷണമാണ് മഹീന്ദ്ര ഥാറിനുള്ളത്. ബോക്‌സി ഡിസൈനും കരുത്തുറ്റ ലാഡർ-ഫ്രെയിം ഷാസിയും ഒത്തിണങ്ങിയ വണ്ടിക്ക് ഏത് മോശം റോഡിലൂടെയും അനായാസം സഞ്ചരിക്കാൻ കഴിയും. പിന്നെ പത്രാസിലും ഒട്ടും കുറവില്ലാത്ത ഥാറിന്റെ 1.5 ലിറ്റർ ഡീസൽ മാനുവൽ റിയർവീൽ ഡ്രൈവ് മോഡൽ വെറും 9.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവുമെന്നതും കൂടി കണക്കിലെടുത്താൽ ആരും ഇവനെ ഒന്ന് മോഹിക്കും.

റെനോ ഡസ്റ്റർ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ നിരയിലെ ഏറ്റവും സക്‌സസ്‌ഫുൾ മോഡലാണ് ഡസ്റ്റർ. ഇടയ്ക്ക് ഒന്ന് ഗുഡ്ബൈ പറഞ്ഞുപോയെങ്കിലും ഈ വർഷം ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയക്കൊണ്ട് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ എതിരാളികളെയെല്ലാം ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. 12 ലക്ഷം ബജറ്റിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്ന മികച്ച സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാണിത്. ഡസ്റ്ററിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ ബേസ് വേരിയന്റ് 10.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്വന്തമാക്കാനാവുക.

സ്കോഡ കുഷാഖ്

ഒന്നാന്തരം ബിൽഡ് ക്വാളിറ്റിയും മികച്ച ഡ്രൈവിംഗ് എക്‌സ്പീരിയൻസുമുള്ള ഒരു എസ്‌യുവി 12 ലക്ഷം ബജറ്റിൽ നോക്കുന്നവർക്ക് പറ്റിയ മോഡലാണ് സ്കോഡ കുഷാഖ്. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള മാനുവൽ ബേസ് വേരിയന്റിന് വെറും 10.66 ലക്ഷം രൂപയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേറ്റഡ് ആയതുമായ മുൻ സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും കുഷാഖിനെ വേറിട്ടുനിർത്തുന്നുണ്ട്.

കിയ സെൽറ്റോസ്

12 ലക്ഷം ബജറ്റിനുള്ളിൽ ആകർഷകമായ ഡിസൈൻ, വിശാലമായ ഇന്റീരിയർ, അത്യാധുനിക ഫീച്ചറുകൾ എന്നിവയുള്ള എസ്‌യുവി വേണമെന്ന് നിർബന്ധമുള്ളവർക്ക് കിയ സെൽറ്റോസ് തന്നെ തിരഞ്ഞെടുക്കാം. പിന്നെ നല്ല യാത്രാസുഖം നൽകാനും മോഡലിനാവും. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്ന ഈ മിഡ്-സൈസ് എസ്‌യുവിയുടെ പെട്രോൾ മാനുവൽ പതിപ്പിന് 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

English Summary

Those currently driving a hatchback or a sedan often aspire to own an SUV. Features such as a high seating position, good ground clearance, and a commanding road presence are what draw people toward Sport Utility Vehicles (SUVs). For those looking to trade in their current vehicle and purchase a brand-new SUV with a budget of around Rs. 12 lakh, suitable options include the Tata Curvv, Mahindra Thar, Renault Duster, Skoda Kushaq, and Kia Seltos.

Loading...
Unable to load recommendations.
Follow Us
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?