നാട്ടുകാർ രക്ഷിച്ചു! ജിയോയ്ക്കും എയർടെലിനും ഒപ്പം ‘ആളെക്കൂട്ടി’ ബിഎസ്എൻഎല്ലും വിഐയും

TRAI subscriber data August- Jio VS Airtel VS VI VS BSNL: ട്രായി പുറത്തുവിട്ട പുതിയ പ്രതിമാസ റിപ്പോർട്ട് പ്രകാരം, 2026 ഓഗസ്റ്റിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI), ബിഎസ്എൻഎൽ (BSNL) എന്നീ നാല് ടെലിക്കോം കമ്പനികൾക്കും പുതിയ വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം പുതിയ വയർലെസ് വരിക്കാരെ സ്വന്തമാക്കിയത് റിലയൻസ് ജിയോ ആണ്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം വിഐക്കും ബിഎസ്എൻഎല്ലിനും പുതിയ വരിക്കാരെ നേടാൻ കഴിഞ്ഞു എന്നതാണ്.

നാട്ടുകാർ രക്ഷിച്ചു! ജിയോയ്ക്കും എയർടെലിനും ഒപ്പം ആളെക്കൂട്ടി ബിഎസ്എൻഎല്ലും വിഐയും

Bsnl And Vi Gained New Subscribers In August 2026

Published: 

29 Sep 2026 | 10:37 PM

ഇന്ത്യൻ ടെലിക്കോം രംഗത്തെ ശക്തിയുടെ സമവാക്യങ്ങൾ 2026 ഓഗസ്റ്റിലും വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. ടെലിക്കോം റെഗുലേറ്ററി ​അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട 2026 ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI), ബിഎസ്എൻഎൽ (BSNL) എന്നീ നാല് ടെലിക്കോം കമ്പനികൾക്കും പുതിയ വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം പുതിയ വയർലെസ് വരിക്കാരെ സ്വന്തമാക്കിയത് റിലയൻസ് ജിയോ ആണ്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം വിഐക്കും ബിഎസ്എൻഎല്ലിനും പുതിയ വരിക്കാരെ നേടാൻ കഴിഞ്ഞു എന്നതാണ്.

കഴിഞ്ഞ ചില മാസങ്ങളായി വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികളെയും നാട്ടുകാർ കാര്യമായി സഹായിക്കുന്നുണ്ട് എന്ന് പറയാം. കാരണം മുൻപ് ജിയോ, എയർടെൽ എന്നീ വമ്പൻ കമ്പനികൾ പുതിയ വരിക്കാരെ സ്വന്തമാക്കുമ്പോൾ, വിഐക്കും ബിഎസ്എൻഎല്ലിനും വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ കണക്കാണ് പറയാനുണ്ടായിരുന്നത്. എന്നാലിപ്പോൾ ആ അ‌വസ്ഥ മെച്ചപ്പെട്ട് വരുന്നുണ്ട്.

Also Raed: ബെസ്റ്റ് നിലവാരത്തിൽ ഡിസ്പ്ലേ, 8400mAh ബാറ്ററി, ശക്തൻ പ്രോസസർ; ഐക്യൂ 16 ലോഞ്ച് ചെയ്തു

ജിയോയുടെയും എയർടെലിന്റെയും അ‌ത്ര വലിയ തോതിൽ അ‌ല്ലെങ്കിലും വിഐ, ബിഎസ്എൻഎൽ എന്നിവയിലേക്കും പുതിയ വരിക്കാർ എത്തുന്നു. വിഐക്ക് ജൂ​ലൈയിൽ 199,063,212 വരിക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഓഗസ്റ്റിൽ ഇത് 193,177,868 ആയി വർധിച്ചു. അ‌തായത് 5,06,139 പുതിയ വരിക്കാർ ഓഗസ്റ്റിൽ വിഐയിലേക്ക് എത്തി.

അ‌തേപോലെ ബിഎസ്എൻഎല്ലിന് ജൂ​ലൈയിൽ 93,177,868 വരിക്കാർ ഉണ്ടായിരുന്നത് ഓഗസ്റ്റിൽ 93,670,699 വയർലെസ് വരിക്കാരായി വർധിച്ചിട്ടുണ്ട്. അ‌തായത് 492,831 പുതിയ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തി. ഓഗസ്റ്റിൽ ഏറ്റവുമധികം പുതിയ വയർലെസ് വരിക്കാരെ സ്വന്തമാക്കിയ ഇന്ത്യൻ ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണ്. ജൂ​ലൈയിൽ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 506,030,343 ആയിരുന്നു. ഓഗസ്റ്റിൽ ഇത് 508,431,905 ആയി ഉയർന്നു.

അ‌തായത് ഓഗസ്റ്റിൽ 2,401,562 പുതിയ വരിക്കാർ ജിയോയിലേക്ക് എത്തി. ഇതേ കാലയളവിൽ എയർടെലിന്റെ വരിക്കാരുടെ എണ്ണം 489,488,305-ൽ നിന്ന് 491,599,117 ആയി ഉയർന്നു. 2,110,812 പേരാണ് ഓഗസ്റ്റിൽ മാത്രം എയർടെലിലേക്ക് എത്തിയത്. 2026 ഓഗസ്റ്റിൽ ഇന്ത്യയിലെ പുതിയ വയർലെസ് വരിക്കാരുടെ ആകെ എണ്ണം 5.50 ദശലക്ഷം ആണ്.

ഇന്ത്യയിലെ വയർലെസ് മൊബൈൽ വരിക്കാരുടെ വിപണി വിഹിതത്തിൽ, ജിയോ 39.31% വിഹിതവുമായി മുന്നിലാണ്. 38.01% വിപണി വിഹിതവുമായി എയർടെൽ രണ്ടാം സ്ഥാനത്തും 15.43% വിഹിതവുമായി വോഡഫോൺ ഐഡിയ മൂന്നാം സ്ഥാനത്തും 7.24% വിപണി വിഹിതവുമായി ബിഎസ്എൻഎൽ നാലാം സ്ഥാനത്തും നിൽക്കുന്നു. ജിയോ ഇതിനകം തന്നെ വരിക്കാരുടെ എണ്ണത്തിൽ 500 ദശലക്ഷം പിന്നിട്ടു, എയർടെൽ അ‌ധികം ​വൈകാതെ 500 ദശലക്ഷം വരിക്കാരിലേക്ക് എത്തും.

English Summary

According to the latest monthly report released by TRAI, all four telecom companies – Jio, Airtel, Vodafone Idea (VI) and BSNL – have been able to acquire new subscribers in August 2026. Reliance Jio has acquired the most new wireless subscribers, followed by Airtel. But the most notable thing is that VI and BSNL have been able to acquire new subscribers.

Loading...
Unable to load recommendations.
Follow Us
പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാം; ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ