AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rajamouli – Mohanlal: പുതിയ ചിത്രത്തിലെ മോഹൻലാൽ മാജിക്ക്! വെളിപ്പെടുത്തി രാജമൗലി

SS Rajamouli Compares Mohanlal and Kamal Haasan: ഇന്ത്യയിലെ മുൻനിര സിനിമാ സംവിധായകരിൽ ഒരാളാണ് എസ് എസ് രാജമൗലി. പുതുതായി പുറത്തിറങ്ങാൻ പോകുന്ന ഫഹദ് ഫാസിൽ നായകനായ ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. ഈ സിനിമയുടെ ലോഞ്ചുമായി ബന്ധപ്പെട്ട ചടങ്ങിൽ മോഹൻലാലിനെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമയുടെ മലയാളം...

Rajamouli – Mohanlal: പുതിയ ചിത്രത്തിലെ മോഹൻലാൽ മാജിക്ക്! വെളിപ്പെടുത്തി രാജമൗലി
Ss Rajamouli , MohanlalImage Credit source: Facebook / Ss Rajamouli , Mohanlal
Amal KV
Amal KV | Updated On: 29 Sep 2026 | 10:27 PM

ഇന്ത്യയിലെ മുൻനിര സിനിമാ സംവിധായകരിൽ ഒരാളാണ് എസ് എസ് രാജമൗലി. പുതുതായി പുറത്തിറങ്ങാൻ പോകുന്ന ഫഹദ് ഫാസിൽ നായകനായ ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. ഈ സിനിമയുടെ ലോഞ്ചുമായി ബന്ധപ്പെട്ട ചടങ്ങിൽ മോഹൻലാലിനെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമയുടെ മലയാളം ട്രെയിലർ കണ്ടവർക്ക് അറിയാം മോഹൻലാലിന്റെ വോയിസ് ഓവറിലൂടെയാണ് ട്രെയിലർ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ മോഹൻലാലാണ് നൽകിയിരിക്കുന്നത് എങ്കിൽ തമിഴിൽ അത് കമൽഹാസൻ ആണ്.

ഇതുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് മോഹൻലാലും കമൽഹാസനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് രാജമൗലി തുറന്ന് സംസാരിച്ചത്. സിനിമയുടെ സംവിധായകനായ ശശാങ്ക് യെലേട്ടിയെ പലതവണ വിളിച്ച് ഏതു രീതിയിലാണ് വോയിസ് ഓവർ വേണ്ടത് എന്നതിനെ സംബന്ധിച്ച് കമൽഹാസൻ സംസാരിച്ചിരുന്നു. അതിനുശേഷം പല വേർഷനുകളിൽ വോയിസ് ഓഫർ തയ്യാറാക്കി അയച്ചു തരികയും ചെയ്തു. അതായത് ഒരു ചെറിയ കാര്യമായിട്ട് പോലും അദ്ദേഹം വളരെയധികം എഫർട്ട് അതിലെ ഇടുകയും പെർഫെക്ഷന് വേണ്ടി പരിശ്രമിക്കുകയും ചെയ്തു. ഒരുപക്ഷേ ഇത് കമൽഹാസന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്.

Also Read: ‘രണ്ട് പ്രധാന നടന്മാർ, 30 കോടി ബജറ്റ്’; വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്!

എന്നാൽ മോഹൻലാലിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇത് നേർ വിപരീതമായിരുന്നു. മോഹൻലാലിനെ ഈ വോയിസ് ഓവറിന് വേണ്ടി ബന്ധപ്പെടുമ്പോൾ അദ്ദേഹം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർജിയിലാണ് ഉണ്ടായിരുന്നത്. മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാത്ത സ്ഥലത്തായിട്ട് പോലും അദ്ദേഹം അത് ചെയ്തു തരാം എന്ന് ഏറ്റു. തുടർന്ന് റേഞ്ച് ലഭിക്കുന്ന സ്ഥലം സ്ഥലം വരെ പോയി വോയിസ് ഓവർ തയ്യാറാക്കി അയച്ചുതരികയായിരുന്നു ചെയ്തത്. അദ്ദേഹം ഇതിലേക്ക് വരുന്നു എന്തൊക്കെയോ ചെയ്തുതരുന്നു പിന്നീടതൊരു മാജിക് പോലെ ആയി മാറുന്നു. അതായത് വളരെ സിമ്പിൾ ആയി മോഹൻലാൽ ചെയ്യുന്ന കാര്യം അതിന്റെ റിസൾട്ട് ലേക്ക് വരുമ്പോൾ ഒരു മാജിക് പോലെയാണ് സംഭവിക്കുക എന്നാണ് രാജമൗലി ഉദ്ദേശിച്ചത്.

ഒക്ടോബർ രണ്ടിനാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഫാന്റസി വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ ഒരു മാജിക്കു കാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. ഒരു കുട്ടി ഗോസ്റ്റിനെ തട്ടിക്കൊണ്ടു പോകുന്ന മാജിക് കാരൻ എന്നതാണ് സിനിമയുടെ വൺ ലൈൻ. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലാണ് സിനിമ എത്തുന്നത്.

English Summary

S.S. Rajamouli is one of India’s leading film directors. He is presenting the upcoming film Don’t Trouble the Trouble, starring Fahadh Faasil. Remarks he made about Mohanlal during the film’s launch event are currently sparking widespread discussion on social media.

Follow Us