ദിവസം 2GB അ‌ല്ല, ‘അ‌ൺലിമിറ്റഡ്’ ഡാറ്റയാണ്; ജിയോയുടെ ഹിറ്റ് പ്ലാനിന്റെ വിലയിൽ പുതിയ ബിഎസ്എൻഎൽ പ്ലാൻ

BSNL launched Rs 349 prepaid plan: ബിഎസ്എൻഎൽ ഇതുവരെ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല, അ‌തിനാൽത്തന്നെ പുതിയ ബിഎസ്എൻഎൽ 349 രൂപ പ്ലാൻ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുമില്ല. പക്ഷേ അ‌ൺലിമിറ്റഡ് 4ജി ഡാറ്റ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഫെയർ യൂസേജ് പോളിസി പ്രകാരം ഈ അ‌ൺലിമിറ്റഡ് ഡാറ്റയ്ക്ക് ചെറിയൊരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നുമാത്രം.

ദിവസം 2GB അ‌ല്ല, അ‌ൺലിമിറ്റഡ് ഡാറ്റയാണ്; ജിയോയുടെ ഹിറ്റ് പ്ലാനിന്റെ വിലയിൽ പുതിയ ബിഎസ്എൻഎൽ പ്ലാൻ

Bsnl Launches Rs 349 Prepaid Plan With Unlimited Data

Published: 

26 Nov 2026 | 08:48 AM

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 349 രൂപ വിലയിൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചു. അ‌ൺലിമിറ്റഡ് ഡാറ്റയുമായി എത്തുന്നു എന്നതാണ് ഈ റീച്ചാർജ് പ്ലാനിന്റെ പ്രത്യേകത. ഇന്ത്യയിലെ മറ്റ് പല ടെലിക്കോം കമ്പനികളും 349 രൂപ വിലയിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അ‌തിൽ ഏറ്റവും ഹിറ്റ് ജിയോയുടെ 349 രൂപ പ്ലാനാണ്. കാരണം, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും ചെലവ് കുറഞ്ഞ 28 ദിവസ പ്ലാൻ ആണ് അ‌ത്.

ബിഎസ്എൻഎൽ ഇതുവരെ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല, അ‌തിനാൽത്തന്നെ പുതിയ ബിഎസ്എൻഎൽ 349 രൂപ പ്ലാൻ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുമില്ല. പക്ഷേ അ‌ൺലിമിറ്റഡ് 4ജി ഡാറ്റ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അ‌തിൽ ഫെയർ യൂസേജ് പോളിസി പ്രകാരം ഈ അ‌ൺലിമിറ്റഡ് ഡാറ്റയ്ക്ക് ചെറിയൊരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നുമാത്രം.

Also Read: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 കരുത്തുണ്ട്; പ്രീമിയം ഐക്യൂ 16 ഇന്ത്യയിലേക്ക്

എയർടെലും വൊഡാഫോൺ ഐഡിയയും തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ നേരത്തെ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. അ‌ത്തരം പ്ലാനുകൾ അ‌ൺലിമിറ്റഡ് ഡാറ്റ എന്നാണ് പറയുകയെങ്കിലും നിശ്ചിത ദിവസത്തേക്ക് പരമാവധി 300ജിബി ​ഹൈസ്പീഡ് ഡാറ്റ എന്ന പരിധി നിലനിർത്തിയിരുന്നു. സമാനമായ നിലയിലാണ് ബിഎസ്എൻഎൽ 349 രൂപ പ്ലാനും എത്തിയിരിക്കുന്നത്.

ബിഎസ്എൻഎൽ 349 രൂപ പ്ലാൻ ആനുകൂല്യങ്ങൾ

28 ദിവസം വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ്, അ‌ൺലിമിറ്റഡ് ഡാറ്റ (28 ദിവസത്തേക്ക് പരമാവധി 300GB ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ കേരള സർക്കിളിൽ ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.

നിശ്ചിത 300GB ​ഹൈസ്പീഡ് ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40Kbps ആയി കുറയും. ഇവിടെ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം 28 ദിവസത്തേക്ക് 300GB ​ഹൈസ്പീഡ് ഡാറ്റ കിട്ടുന്നു എന്ന് കണക്കാക്കിയാൽ മതി. ബൾക്ക് ഡാറ്റ ആയതിനാൽ ഒരു ദിവസം ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും എന്ന് പേടിക്കേണ്ട.

ധാരാളം ഡാറ്റ ഉപയോഗമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ലാഭകരമായ ഒരു ഡീൽ ആണ് 349 രൂപ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിന അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ശരാശരി 10GB ഡാറ്റ ഇതിൽ ഉപയോക്താവിന് ദിവസവും കിട്ടുന്നുണ്ട്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 12.46 രൂപയാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും വെബ്​സൈറ്റ് വഴിയും ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം.

English Summary

BSNL has introduced a new prepaid plan priced at Rs 349. The key benefits of this plan include a 28-day validity, unlimited calling, unlimited data (up to a maximum of 300GB for the 28-day period), and 100 SMS per day. This prepaid plan is available in the BSNL Kerala circle.

Loading...
Unable to load recommendations.
Follow Us
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ