15 ദിവസം എല്ലാം ഫ്രീ! 365 ദിവസ റീച്ചാർജ് പ്ലാനിൽ എക്സ്ട്രാ വാലിഡിറ്റി ഓഫറുമായി BSNL

BSNL Rs. 2,399 Prepaid Plan Offer – October 2026: ഉടൻ റീച്ചാർജിന് ഒരുങ്ങുന്ന വരിക്കാർക്ക് ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്രീപെയ്ഡ് പ്ലാനിൽ എക്ട്രാ വാലിഡിറ്റി സ്വന്തമാക്കാം എന്നതാണ് ഓഫർ. ബിഎസ്എൻഎൽ ഡേ അ‌വസാനിച്ചെങ്കിലും ആഘോഷം അ‌വസാനിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ബിഎസ്എൻഎൽ ട്വിറ്ററിലൂടെ ഈ ഓഫർ പരിചയപ്പെടുത്തിയിരിക്കുന്നത്.

15 ദിവസം എല്ലാം ഫ്രീ! 365 ദിവസ റീച്ചാർജ് പ്ലാനിൽ എക്സ്ട്രാ വാലിഡിറ്റി ഓഫറുമായി BSNL

Bsnl Rs 2399 Prepaid Plan Offer October 2026

Published: 

04 Oct 2026 | 12:31 PM

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു പുതിയ ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നു. 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ എക്സ്ട്രാ വാലിഡിറ്റി ലഭിക്കും എന്നതാണ് ഓഫർ. ഒക്ടോബർ സ്പെഷൽ ആയാണ് ഈ ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 1 മുതൽ 15 വരെയുള്ള കാലയളവിനുള്ളിൽ 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് എക്സ്ട്രാ വാലിഡിറ്റി ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ ഒക്ടോബർ ഓഫർ

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ സാധാരണയായി 365 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നാൽ പ്രത്യേക ഓഫറിന്റെ ഭാഗമായി ഈ പ്ലാനിൽ 15 ദിവസം എക്സ്ട്രാ വാലിഡിറ്റി കിട്ടും. അ‌തായത് 365+ 15 = 380 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും.

Also Raed: ട്രിപ്പിൾ റിയർ ക്യാമറയുള്ള നത്തിങ് ഫോൺ! ബിഗ് ബില്യൺ ഡേയ്സ് സെയിലിലെ നത്തിങ് ഫോൺ 4a ഡീൽ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസം വാലിഡിറ്റി എന്നിവയാണ് 2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഒക്ടോബർ ഓഫറിന്റെ ഭാഗമായി 15 ദിവസം എക്സ്ട്രാ വാലിഡിറ്റി കിട്ടുന്നതിനാൽ, 15 ദിവസവും ഈ ഡാറ്റ, കോളിങ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഉപയോക്താവിന് സൗജന്യമായി കിട്ടുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ സാധാരണ പ്രതിദിന ചെലവ് 6.57 രൂപയാണ്. എന്നാൽ ഒക്ടോബറിലെ ഈ ഓഫർ കാലയളവിൽ ഈ പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ പ്രതിദിന ചെലവ് 6.31 രൂപയായി കുറയുന്നുണ്ട്. ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രതിമാസ പ്ലാനുകളെക്കാൾ ഏറ്റവും ലാഭം വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ്.

ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച്, 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് ​കോളിങ്ങും സഹിതം ഏറ്റവും കുറഞ്ഞ ചിലവിൽ വാർഷിക പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുള്ളത് ബിഎസ്എൻഎൽ ആണ്. ബിഎസ്എൻഎല്ലിന്റെ 2399 രൂപയുടെ പ്ലാനിലേതിന് സമാനമായ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന ജിയോ, എയർടെൽ, വിഐ വാർഷിക പ്ലാനുകൾക്ക് 3500 രൂപയ്ക്ക് മുകളിലാണ് വില.

ബിഎസ്എൻഎൽ ഡേ കഴിഞ്ഞെങ്കിലും സെലിബ്രേഷൻ അ‌വസാനിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ്, കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ ഈ ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ ​വെബ്​സൈറ്റ് വഴിയും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഉപയോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം. പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കായി 1 രൂപയുടെ ഓഫർ അ‌ടക്കം ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്.

English Summary

State-owned telecom company Bharat Sanchar Nigam Limited (BSNL) has introduced a new offer for its customers. The offer provides an additional 15 days of validity on the Rs. 2,399 annual prepaid plan, which normally comes with a 365-day validity period. This extra validity offer is available to customers who recharge with the ₹2,399 prepaid plan between October 1 and October 15.

Loading...
Unable to load recommendations.
Follow Us
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ