EV Compact SUV: മാരുതി ഇ വിറ്റാര മുതൽ കിയ സിറോസ് ഇവി വരെ, 500 KM റേഞ്ചുള്ള ബജറ്റ് കോംപാക്റ്റ് എസ്.യു.വി മോഡലുകൾ
Budget Compact Electric SUVs With 500 KM Range:ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാറുകൾക്ക് ഇന്ന് വലിയ മാർക്കറ്റ് അവസരങ്ങൾ ആണ് ലഭിക്കുന്നത്. കിലോമീറ്റർ റെയിഞ്ച് ഭയമില്ലാതെ കൊണ്ടുനടക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് കൂടുതൽ ആളുകളും പരിഗണിക്കാൻ ശ്രമിക്കാറ്. അത്തരത്തിൽ നോക്കുകയാണെങ്കിൽ..

Budget Compact Electric Suvs In India
ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാറുകൾക്ക് ഇന്ന് വലിയ മാർക്കറ്റ് അവസരങ്ങൾ ആണ് ലഭിക്കുന്നത്. കിലോമീറ്റർ റെയിഞ്ച് ഭയമില്ലാതെ കൊണ്ടുനടക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് കൂടുതൽ ആളുകളും പരിഗണിക്കാൻ ശ്രമിക്കാറ്. അത്തരത്തിൽ നോക്കുകയാണെങ്കിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളിൽ കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ വരുന്ന 500 കിലോമീറ്ററിന് മുകളിൽ റേഞ്ച് തരുന്ന, ഏകദേശ എക്സ് ഷോറൂം വില 20 ലക്ഷത്തിനടുത്ത് വരുന്ന നാല് വാഹനങ്ങളെ പരിചയപ്പെടാം.
മാരുതി ഇ വിറ്റാര Maruti E Vitara – ഡെൽറ്റ, സെറ്റ, ആൽഫ എന്നി വേരിയന്റുകളാണ് വാഹനത്തിന് ഉള്ളത്. ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് ഈ മൂന്ന് മോഡലുകളിലും ഉള്ളത്. 49 കിലോ വാട്ട്, 61 കിലോ വാട്ട്, 61കിലോവാട്ട് യാഥാക്രമം ഇങ്ങനെയാണ് ഈ മോഡലുകളിലെ ബാറ്ററി കരുത്ത് വരുന്നത്. ഇതിൽ കുറഞ്ഞ വേരിയന്റായ ഡെൽറ്റയ്ക്ക് ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 440 കിലോമാറ്റർ റേഞ്ചാണ് ലഭിക്കുന്നത്. എന്നാൽ ടോപ് വേരിയന്റുകളായ സെറ്റ, ആൽഫ മോഡലുകൾക്ക് 543 കിലോ മീറ്റർ റേഞ്ചും ലഭിക്കും.
കിയ സിറോസ് ഇ.വി KIA Syros EV- കിയയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് കിയ സിറോസ് ഇ.വി. മികച്ച കിലോമീറ്റർ റേഞ്ചാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 526 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതുമാത്രമല്ല വെറും 39 മിനിറ്റ് കൊണ്ട് 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും. ഇനി പവറിന്റെ കാര്യത്തിലേക്ക് വന്നാൽ 171 പിഎസ് ആണ് ഈ വാഹനത്തിന് ഉള്ളത്. വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയും ലഭിക്കും
Also Read: ഇന്ത്യൻ വിപണിയിലെ കൈയ്യിലൊതുങ്ങുന്ന വിലയുള്ള 7 സീറ്റർ മോഡലുകൾ
ടാറ്റ കർവ് ഇ.വി TATA Curvv EV – ടാറ്റയുടെ ഇലക്ട്രിക് നിരയിലെ മികച്ച കോംപാക്റ്റ് എസ്.യു.വി മോഡലാണ് ടാറ്റ കർവ് ഇ.വി. വാഹനത്തിൻ്റെ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 502 കിലോ മീറ്റർ റേഞ്ചാണ് ലഭിക്കുക. നാല് വേരിയൻ്റകളാണ് കർവ് ഇ.വിക്ക് ഉള്ളത്.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് CRETA Electric – ഹ്യുണ്ടായിയുടെ ഇലക്ട്രിക് നിരയിലെ പ്രധാനിയാണ് ക്രെറ്റ ഇലക്ട്രിക്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് മോഡലിനുള്ളത്. 42 kWhവാട്ട് വകഭേദം 420 km റേഞ്ചും 51.4 kWh വേരിയന്റ് 510 km കിലോമീറ്റർ റേഞ്ചുമാണ് ഫുൾ ചാർജിൽ നൽകുക.
English Summary
Most people prefer vehicles that can be used without concerns regarding their driving range. With this in mind, let’s take a look at four electric vehicles available in India within the compact SUV segment that offer a range of over 500 kilometers.