Buy iPhone 15: ഐഫോൺ 15 ഇപ്പോൾ 12901 രൂപ കിഴിവിൽ വാങ്ങൂ

IPhone: ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14, ഐഫോൺ 15 സീരീസ് എന്നിവയുൾപ്പെടെ ആപ്പിൾ ഉൽപ്പന്നങ്ങളിൽ നിരവധി കിഴിവുകൾ  ഇപ്പോഴുണ്ട്. നിലവിലെ 12901 രൂപ വിലക്കുറവിലാണ് നിങ്ങൾക്ക് െഎഫോൺ 15 ലഭിക്കുന്നത് .

Buy iPhone 15: ഐഫോൺ 15 ഇപ്പോൾ 12901 രൂപ കിഴിവിൽ വാങ്ങൂ
Published: 

04 Jul 2024 | 08:48 PM

ന്യൂഡൽഹി: വിൽപ്പന സീസൺ ആരംഭിച്ചതോടെ െഎഫോണുകൾ വൻ വിലക്കിഴിവിൽ ലഭിക്കുന്നതായി റിപ്പോർട്ട്. സ്റ്റോക്കുകൾ തീർന്നുപോകുന്നതിന് മുമ്പ് മികച്ച കിഴിവുകളോടെ ഫോൺ വാങ്ങാനുള്ള ശ്രമത്തിലാണ് ആപ്പിൾ ആരാധകർ. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15 വൻ കിഴിവിൽ ലഭ്യമാണ്. ഇ-കൊമേഴ്‌സ് മേജറിന് ബിഗ് ബചത് ഡേയ്‌സ് വിൽപ്പനയുണ്ട്, കൂടാതെ ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14, ഐഫോൺ 15 സീരീസ് എന്നിവയുൾപ്പെടെ ആപ്പിൾ ഉൽപ്പന്നങ്ങളിൽ നിരവധി കിഴിവുകൾ  ഇപ്പോഴുണ്ട്. നിലവിലെ 12901 രൂപ വിലക്കുറവിലാണ് നിങ്ങൾക്ക് െഎഫോൺ 15 ലഭിക്കുന്നത് .

കുറച്ച് അധിക പരിശ്രമത്തിലൂടെ നിങ്ങൾക്ക് വില ഇനിയും കുറയ്ക്കാനാകും എന്നും വാ​ഗ്ദാനങ്ങൾ ഉണ്ട്. െഎഫോൺ 15 ൻ്റെ യഥാർത്ഥ വില 79,900 രൂപയാണ്. എന്നാൽ കിഴിവിനുശേഷം, നിങ്ങൾക്ക് ഇത് വെറും 64,999-ന് വാങ്ങാം. അതായത് 18% കിഴിവിൽ ഫോൺ കയ്യിലെത്തും എന്ന് അർത്ഥം. ഇനി ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡാണ് ഉപയോ​ഗിക്കുന്നതെങ്കിൽ 5% വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നത് മറ്റൊരു സവിശേഷത.

ALSO READ : ട്വിറ്ററിൻ്റെ കിളി പറത്താനെത്തിയ ഇന്ത്യൻ ആപ്പിൻ്റെ കിളി പോയി! കൂ ആപ്പ് പ്രവർത്തനം അവസാനിപ്പിച്ച

തിരഞ്ഞെടുത്ത ബാങ്ക് നെറ്റ് ബാങ്കിംഗ് ഇടപാടുകളിൽ 1000 രൂപ കിഴിവ് നേടാനുള്ള അവസരവും ഉണ്ട്. നിങ്ങൾക്ക് ട്രേഡ് ചെയ്യാൻ താൽപ്പര്യമുള്ള ഒരു പഴയ സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, എക്‌സ്‌ചേഞ്ച് ഓഫർ 50000 രൂപയായി വീണ്ടും കുറയും. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ നല്ല പ്രവർത്തന നിലയിലാണെങ്കിൽ, കേടുപാടുകൾ ഒന്നുമില്ല, നല്ല ബ്രാൻഡ് ആണെങ്കിൽ, അതിലൂടെയും നല്ലൊരു തുക ലാഭിക്കാം. ഓഫർ വന്നതോടെ ആവേശത്തിലാണ് ആപ്പിൾ ആരാധകർ.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്