Agibot A2: നിർത്താതെ 106 കിലോമീറ്റർ നടന്നു; ലോക റെക്കോർഡ് സ്ഥാപിച്ച് ചൈനീസ് നിർമ്മിത ഹ്യൂമനോയ്ഡ് റോബോട്ട്
Humanoid Robot World Record: ചൈനീസ് നിർമ്മിത ഹ്യൂമനോയ്ഡ് റോബോട്ട് അഗിബോട്ട് എ2വിന് ലോക റെക്കോർഡ്. ഏറ്റവുമധികം ദൂരം നിർത്താതെ നടക്കുന്ന റോബോട്ട് എന്ന റെക്കോർഡാണ് ഇത് സ്ഥാപിച്ചത്.

അഗിബോട്ട് എ2
നിർത്താതെ 106 കിലോമീറ്റർ നടന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് ലോക റെക്കോർഡ്. ചൈനീസ് നിർമ്മിത ഹ്യൂമനോയ്ഡ് റോബോട്ടായ അഗിബോട്ട് എ2 ആണ് റെക്കോർഡ് സ്ഥാപിച്ചത്. മനുഷ്യസഹായമില്ലാതെ 106.286 കിലോമീറ്റർ നടന്ന അഗിബോട്ട് ഒരു ഹ്യൂമനോയ്ഡ് റോബോട്ട് നടത്തത്തിലൂടെ പിന്നിടുന്ന ഏറ്റവും ഉയർന്ന ദൂരം മറികടന്നു.
നവംബർ 10 മുതൽ നവംബർ 13 വരെയുള്ള കാലയളവിൽ രോബോട്ട് സുഷോയിൽ നിന്ന് ഷാങ്ഹായ് വരെ നടന്നു. ഹൈവേകളും തെരുവുകളും തിരക്കേറിയ പൊതു ഇടങ്ങളുമൊക്കെ മറികടന്നായിരുന്നു നടത്തം. മൂന്ന് ദിവസം നീണ്ടുനിന്ന യാത്രയിൽ റോബോട്ടിൻ്റെ സ്റ്റാമിനയ്ക്കൊപ്പം വിവിധ ചുറ്റുപാടുകളിൽ റോബോട്ട് എങ്ങനെ തനിയെ വഴികണ്ടുപിടിക്കുന്നു എന്ന് കൂടി പരിശോധിക്കപ്പെട്ടു.
Also Read: Aadhaar App : ഇനി അക്ഷയ സെൻ്ററിൽ പേകേണ്ട; ആധാർ ആപ്പിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം
മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് ഇതിനായി നടത്തിയത്. ഓഗസ്റ്റ് 17ന് 40 ഡിഗ്രി സെൽഷ്യസിൽ 24 മണിക്കൂർ നിർത്താതെ നടന്ന അഗിബോട്ട് തൻ്റെ സഹനത തെളിയിച്ചിരുന്നു. ഈ നടത്തം ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. ഇതടക്കമുള്ള തയ്യാറെടുപ്പുകളും പരിശീലനവും അഗിബോട്ടിന് നിർമ്മാതാക്കൾ നൽകി.
5.74 അടിയാണ് ഈ റോബോട്ടിൻ്റെ ഉയരം. 55 കിലോമീറ്റർ ഭാരം. ടെക്സ്റ്റ്, ഓഡിയോ, വിഷ്വൽ ഇൻഫർമേഷൻ എന്നിവ മനസ്സിലാക്കാനുള്ള എഐ സെൻസറുകൾ റോബോട്ടിലുണ്ട്. 100 കിലോമീറ്റർ നടത്തത്തിൽ ഇരട്ട ജിപിഎസ് മോഡ്യൂളുകളും ഇൻഫ്രാറെഡ് ഡെപ്ത് ക്യാമറകളുമൊക്കെയാണ് റോബോട്ട് ഉപയോഗിച്ചത്. ഒരു കമേഷ്യൽ മോഡലായി നിർമ്മിച്ച അഗിബോട്ട് എ2 ഉപഭോക്താക്കൾക്ക് വില്പന ആരംഭിച്ചുകഴിഞ്ഞു.