8.55 ലക്ഷത്തിന്റെ എസ്‌യുവി; പക്ഷേ എത്ര സ്റ്റൈലാക്കിയിട്ടും ജനങ്ങളിലേക്ക് അടുക്കാതെ ബസാൾട്ട്
Citroen Basalt Coupe SUV Sold Only 28 Units In July 2026: 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ബസാൾട്ടിന്റെ വിൽപ്പന കണക്കുകൾ കണ്ട് സങ്കടപ്പെട്ടിരിക്കുകയാണ് സിട്രൺ. കഴിഞ്ഞ മാസം കൂപ്പെ എസ്‌യുവി വാങ്ങിപ്പോയത് വെറും 28 പേരാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 214 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 86.92 ശതമാനത്തിന്റെ നഷ്ടമാണ് കൂപ്പെ എസ്‌യുവിയുടെ വാർഷിക വിൽപ്പനയിലുണ്ടായിരിക്കുന്നത്.
ഇന്ത്യക്കാരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്‌ത വാഹന നിർമാതാക്കളായിരുന്നു സിട്രൺ. തങ്ങൾക്കു പറ്റിയ തെറ്റ് മനസിലാക്കി ആളുകളുടെ മനസിൽ എങ്ങനെയും കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് കുറച്ചുകാലമായി കമ്പനി. നിലവിൽ ഫ്രഞ്ച് ബ്രാൻഡിന്റെ നിരയിലുള്ളത് C3, എയർക്രോസ്, eC3X, ബസാൾട്ട്, C5 എയർക്രോസ് എന്നിങ്ങനെ അഞ്ച് മോഡലുകളാണ്. കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ളതാവട്ടെ ടാറ്റ കർവിനോട് മുട്ടാനെത്തിയ കൂപ്പെ സ്റ്റൈൽ എസ്‌യുവിക്കാണ്. ഇതുവരെ ആരും കാര്യമായി കുറ്റം പറഞ്ഞ് കേട്ടിട്ടില്ലാത്ത ബസാൾട്ടിനെ ജനങ്ങളിലേക്ക് അടുപ്പിച്ചത് കുറഞ്ഞ വിലയും നിരവധി ഫീച്ചറുകളും സ്റ്റൈലൻ ലുക്കും തന്നെയാണ്.
പക്ഷേ 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ബസാൾട്ടിന്റെ വിൽപ്പന കണക്കുകൾ കണ്ട് സങ്കടപ്പെട്ടിരിക്കുകയാണ് സിട്രൺ. കഴിഞ്ഞ മാസം കൂപ്പെ എസ്‌യുവി വാങ്ങിപ്പോയത് വെറും 28 പേരാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 214 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 86.92 ശതമാനത്തിന്റെ നഷ്ടമാണ് കൂപ്പെ എസ്‌യുവിയുടെ വാർഷിക വിൽപ്പനയിലുണ്ടായിരിക്കുന്നത്. ഇത്ര വലിയ കുറവ് കമ്പനിക്ക് ശരിക്കും വലിയൊരു തിരിച്ചടി തന്നെയാണ്.
Also Read: എർട്ടിഗയുടേയും ഇന്നോവയുടെയും ഇടയിൽപ്പെട്ട് പഞ്ചറായി കൊറിയൻ എംപിവി, ജൂണിലെ വിൽപ്പനയിൽ വമ്പൻ കുറവ്
ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ, റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, ടാറ്റ കർവ് തുടങ്ങിയ പരമ്പരാഗത മിഡ്-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന കൂപ്പെ എസ്‌യുവിയായ ബസാൾട്ട് X മോഡലിന് ഏപ്രിൽ മാസത്തിൽ വലിയ വില വർധനവ് ലഭിച്ചിരുന്നു. മിക്കവാറും ഇതാവാം വിൽപ്പന ഇത്രയും കുറയാൻ കാരണമായിരിക്കുന്നത്. ഒറ്റയടിക്ക് 40,000 രൂപ വരെ സിട്രൺ ഉയർത്തിയത് ആളുകൾക്കിടയിൽ അപമതിപ്പുണ്ടാക്കിയിട്ടുണ്ടാക്കാം.
പുതുക്കിയ വില വർധനവോടെ സിട്രൺ ബസാൾട്ട് X ശ്രേണിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 8.55 ലക്ഷം മുതൽ 13.95 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്റർ NA, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ, 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എന്നിവയുമായി ജോടിയാക്കിയ വാഹനം യൂ, പ്ലസ്, മാക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇപ്പോൾ വാങ്ങിക്കാനാവുന്നത്.
പഴയതിനെ അപേക്ഷിച്ച് ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറുമായാണ് സിട്രണിന്റെ എല്ലാ കാറുകളും വിപണിയിലെത്തുന്നത്. ഇതിൽ ബസാൾട്ടിലേക്ക് വന്നാൽ X പതിപ്പുകളിൽ ഡാഷ്‌ബോർഡിൽ സ്ലാന്റഡ് പാറ്റേണുകൾ, ബ്രോൺസ് നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ-ആൻഡ്-ബ്ലാക്ക് അപ്ഹോൾസ്റ്ററി, ലെതറൈറ്റ് ഡാഷ്‌ബോർഡ് എന്നിവയെല്ലാം അകത്തളത്തിലെ യാത്രകൾക്ക് ആഡംബരത്തമേകും.
അതോടൊപ്പം സിട്രൺ വികസിപ്പിച്ചെടുത്ത പുതിയ ഇൻ-കാർ കോൺവർസേഷണൽ അസിസ്റ്റൻഡായ കാര യാത്രകൾ ആനന്ദകരമാക്കുവാനായും കൊടുത്തിട്ടുണ്ട്. ഫ്ലൈറ്റ് ഷെഡ്യൂളുകൾക്ക് അനുസൃതമായി ലൈവ് ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്കിംഗ്, ട്രാഫിക്, റൂട്ട് ഒപ്റ്റിമൈസേഷൻ, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, മൾട്ടിമീഡിയ സപ്പോർട്ട്, കോളിംഗ്, SOS, സ്മാർട്ട് റിമൈൻഡറുകൾ തുടങ്ങിയ പ്രവർത്തനങ്ങനങ്ങളാണ് സിട്രൺ കാരയിലൂടെ ഒരുക്കിയിട്ടുള്ളത്.
മറ്റ് ഫീച്ചറുകളിലായാലും അടിപൊളിയാണ് കക്ഷി. വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുണ്ട്. പവർ ഔട്ട്പുട്ട് കണക്കുകളിലേക്ക് നോക്കിയാൽ എൻട്രി ലെവൽ ബസാൾട്ട് X വേരിയന്റുകളിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിന് 82 bhp പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് വിപണിയിൽ എത്തുന്നത്. അതേസമയം ടർബോ എഞ്ചിൻ 110 bhp കരുത്തോളം നൽകാനും യോഗ്യമാക്കിയാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വിൽപ്പന കുറഞ്ഞിരിക്കുന്ന സമയമാണെങ്കിലും ഉത്സവ സീസണോടെ കച്ചോടം തിരികെ പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. വിപണിയിൽ മിഡ്-സൈസ് എസ്‌യുവികളോട് മല്ലിടാൻ എല്ലാ കഴിവുകളുമുണ്ടെങ്കിലും വിൽപ്പന പിടിക്കാനാവാത്തത് വലിയ സങ്കടം തന്നെയാണ്.
English Summary
Citroen is saddened by the Basalt sales figures as its June 2026 sales figures are released. Only 28 people bought the coupe SUV last month. Compared to 214 units in the same month last year, the coupe SUV has seen a loss of 86.92 percent in annual sales.