ഇന്നോവയേക്കാൾ യാത്രാസുഖമുള്ള 7-സീറ്റർ, വിലയും കുറവ്! പക്ഷേ ഇനി വാങ്ങണേൽ പഴയതിലും പണം വേണം
Mahindra XUV 7XO SUV Prices Hiked: ഥാർ, XUV 3XO, ബൊലേറോ നിയോ പ്ലസ് എന്നിവയുടെ വില വർധനവിന് ശേഷം XUV 7XO എസ്‌യുവിയുടെ പുതുക്കിയ വില വിവരങ്ങളും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. പ്രീമിയം എസ്‌യുവിയുടെ വില ഇപ്പോൾ മുമ്പത്തേക്കാൾ 88,000 രൂപ വരെ കൂടുതലാണ്. എല്ലാ മോഡലുകളുടെയും വില വർധനവ് ഏകീകൃതമല്ലെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു.
എസ്‌യുവി മോഡലുകൾ മാത്രം പുറത്തിറക്കി സാക്ഷാൽ ഹ്യുണ്ടായിയേയും ടാറ്റയേയും ഒതുക്കുന്നവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ജനങ്ങളുടെ പൾസ് കൃത്യമായി മനസിലാക്കി വേണ്ടത് ചെയ്യാൻ ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് ഇപ്പോൾ അറിയാം. രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയിരിക്കുന്ന ഓരോ മോഡലുകളും എല്ലാ തലത്തിലും വമ്പൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. ബൊലേറോ മുതൽ XUV 7XO വരെ മോഡൽ നിര കണ്ടാൽ തന്നെ ആർക്കായാലും വാങ്ങാൻ തോന്നിപ്പോവുമെന്നതാണ് സത്യം. എന്നാൽ നിർമാണ ചെലവിലുണ്ടായ വർധനവ് കാരണം തങ്ങളുടെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെയെല്ലാം വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
ഥാർ, XUV 3XO, ബൊലേറോ നിയോ പ്ലസ് എന്നിവയുടെ വില വർധനവിന് ശേഷം XUV 7XO എസ്‌യുവിയുടെ പുതുക്കിയ വില വിവരങ്ങളും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. പ്രീമിയം എസ്‌യുവിയുടെ വില ഇപ്പോൾ മുമ്പത്തേക്കാൾ 88,000 രൂപ വരെ കൂടുതലാണ്. എല്ലാ മോഡലുകളുടെയും വില വർധനവ് ഏകീകൃതമല്ലെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. വ്യത്യസ്ത വകഭേദങ്ങൾക്ക് 27,000 മുതൽ 88,000 രൂപ വരെ വർധനയുണ്ടായിട്ടുണ്ട്.
Also Read: വീണ്ടും മാസ്സ് കാണിക്കാൻ ടാറ്റ! പുതിയ രണ്ട് എസ്.യു.വികൾ കൂടി വരുന്നു
XUV 7XO എസ്‌യുവിയുടെ പുതുക്കിയ എക്‌സ്‌ഷോറൂം വില ഇപ്പോൾ 13.99 ലക്ഷം രൂപയിൽ ആരംഭിച്ച് 25.79 ലക്ഷം രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. X, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിൽ തന്നെ മോഡൽ തുടർന്നും വാങ്ങിക്കാനാവും. 2.0 ലിറ്റർ എംസ്റ്റാലിയൻ TGDi പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്രയുടെ സെവൻ സീറ്റർ ഫാമിലി എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്.
പെർഫോമൻസിലേക്ക് നോക്കിയാൽ 2.0 ലിറ്റർ പെട്രോളിന് 197 bhp പവറിൽ 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. മറുവശത്ത് ഡീസൽ എഞ്തിന് 185 bhp കരുത്തിൽ പരമാവധി 450 Nm ടോർക്ക് വരെയും നൽകുന്നതായിരിക്കും. രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ലഭ്യമാണ്. ഡീസൽ മോഡലിന് ഓപ്ഷണൽ ഓൾവീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നുവെന്നതും രസകരമായ സംഗതിയാണ്.
നല്ലൊരു ഫാമിലി എസ്‌യുവി ആയതിനാൽ തന്നെ ആഡംബര യാത്രയാണ് വാഹനം ഇപ്പോൾ സമ്മാനിക്കുന്നത്. സോഫ്റ്റ്-ടച്ച് ലെതറെറ്റ് സർഫസുകൾ, ഹൈ-ഡെൻസിറ്റി ഫോം സീറ്റിംഗ്, മൾട്ടി-സോൺ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ ആഡംബരമായ അകത്തളം യാത്രകൾ അടിപൊളിയാക്കും. 31.24 സെൻ്റീമീറ്റർ കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ-സ്ക്രീൻ കോക്ക്പിറ്റ് ഡിസ്പ്ലേയും ഇൻ്റീരിയറിലെ പ്രധാന ആകർഷണമാണ്.
ടോപ്പ് വേരിയൻ്റുകളിൽ വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ബോസ് മോഡ് പവർഡ് കോ-ഡ്രൈവർ സീറ്റ്, റിയർ സൺഷേഡുകൾ, അക്കൗസ്റ്റിക് സോളാർ വിൻഡ്‌സ്‌ക്രീൻ, ക്വയറ്റ് മോഡുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 6, 7 സീറ്റ് കോൺഫിഗറേഷനുകൾ, അഡ്രിനോക്‌സ് പ്ലസ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ചാറ്റ്ജിപിടി സംയോജനത്തോടുകൂടിയ അലക്‌സ, ബയോഡ് തിയേറ്റർ മോഡ്, 49 ബിൽറ്റ്-ഇൻ ആപ്പുകൾ, 90-ലധികം കണക്റ്റഡ്-കാർ സവിശേഷതകൾ തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര കുത്തിനിറച്ചിട്ടുണ്ടേ.
DVR സഹിതമുള്ള 540-ഡിഗ്രി ക്യാമറ, ഇലക്ട്രോക്രോമിക് IRVM, റിവേഴ്സ്-ടിൽറ്റ് ORVM-കൾ, അപ്രോച്ച് അൺലോക്ക്, വാക്ക്-എവേ ലോക്ക്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സംവിധാനങ്ങളും XUV 3XO എസ്‌യുവിയെ അടിപൊളിയാക്കുന്നുണ്ട്. പുതിയ DAVINCI വാൽവ് അധിഷ്ഠിത ഡാംപിംഗ് സാങ്കേതികവിദ്യയാണ് വണ്ടിയിലെ മറ്റൊരു ഹൈലൈറ്റ്. മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോടുകൂടിയ ഫ്രീക്വൻസി-സെലക്ടീവ് ഡാംപിംഗും ഉള്ളതിനാൽ ഗംഭീര യാത്രാസുഖമാണ് XUV 7XO സമ്മാനിക്കുന്നത്.
എക്സ്റ്റീരിയറിലേക്ക് വന്നാൽ ഫുൾ-വിഡ്‌ത് പിയാനോ ബ്ലാക്ക് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡയമണ്ട്-പ്രചോദിത ക്ലിയർ ലെൻസ് എൽഇഡി ടെയിൽ-ലാമ്പുകൾ, 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, പ്രീമിയം ബ്ലാക്ക് ക്ലാഡിംഗ്, ഇലക്ട്രിക് സ്മാർട്ട് ഡോർ ഹാൻഡിലുകൾ, എക്സ്പോസ്ഡ് ഐസ്-ക്യൂബ് ഫോഗ് ലാമ്പുകൾ പോലുള്ള ഫീച്ചറുകളാണ് ലഭിക്കുക. മൊത്തത്തിൽ നോക്കുമ്പോൾ ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാൾ കിടിലൻ 7-സീറ്ററായി മഹീന്ദ്ര XUV 7XO മാറുന്നുണ്ട്.
English Summary
After the price hikes of Thar, XUV 3XO and Bolero Neo Plus, Mahindra has also released the revised price details of the XUV 7XO SUV. The premium SUV is now priced up to Rs 88,000 more than before. Mahindra & Mahindra also said that the price hike is not uniform across all models. The price hike has been done in the range of Rs 27,000 to Rs 88,000 for different variants.