Arjuna 2025 PN7: ഭൂമിക്ക് കൂട്ടായി പുതിയ ആൾ! പേര് 2025 പിഎൻ7 അർജുന; കൂടുതലറിയാം
New Quasi-moon Arjuna 2025 PN7: പിഎൻ7 അർജുനൻ്റെ മാഗ്നിറ്റ്യൂഡ് 26 ആണ്. അവയുടെ പരിക്രമണ കാലയളവ് ഭൂമിയുടേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. മാസങ്ങളോ വർഷങ്ങളോ താൽക്കാലികമായി ഭൂമിയെ ചുറ്റുന്ന അർദ്ധ -ചന്ദ്രനുകളിൽ നിന്ന് വ്യത്യസ്തമായി ഇവ വർഷങ്ങളോളം അവിടെ നിലനിൽക്കുന്നതായി ശാസ്ത്രം പറയുന്നു. ആദ്യമായാണ് ഇത്തരം ചിന്നഗ്രഹം കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഭൂമിക്ക് കൂട്ടായി പുതിയ താൽക്കാലിക അർദ്ധ ചന്ദ്രനെ (Quasi-moon) കൂടി കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 2025 പിഎൻ7 (2025 PN7) എന്നാണ് ഈ ചെറിയ ഛിന്നഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്തിടെ ഭൂമിയുടെ ഭ്രമണപഥത്തിൽ ഇത് കൂടിചേർന്നതെന്നും ശാസ്ത്രലോകം പറഞ്ഞു. ഏകദേശം 62 അടി വ്യാസമാണ് (ഒരു ബസിൻ്റെ വലിപ്പം) ഈ അർദ്ധ ചന്ദ്രന് കണക്കാക്കുന്നത്. ഈ അർദ്ധചന്ദ്രൻ 2080 വരെ ഭൂമിക്ക് ചുറ്റും തുടരുമെന്നാണ് ഗവേഷണം പറയുന്നത്.
എന്താണ് പിഎൻ7 അർജുന?
‘മീറ്റ് അർജുൻ 2025 പിഎൻ7’ എന്നാണ് പുതിയ ഗവേഷണ പ്രബന്ധം ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. അർജുന ക്ലാസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഛിന്നഗ്രഹ ഗ്രൂപ്പിൽ ഉൾപ്പെടുന്ന അർദ്ധ ചന്ദ്രനാണിത്. ഏകദേശം 60 വർഷമായി ഇത് ഭൂമിയെ അനുഗമിക്കുന്നുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നത്.
ALSO READ: സ്റ്റാർലിങ്ക് ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചു; അടുത്ത വർഷത്തോടെ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്
എന്നാൽ ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ യഥാർത്ഥ ഉപഗ്രഹമായ ചന്ദ്രനെപ്പോലെ ഭൂമിയുമായി ഗുരുത്വാകർഷണത്താൽ ബന്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. പക്ഷേ അവ വളരെക്കാലം നമുക്ക് ചുറ്റും തങ്ങിനിൽക്കുകയും ഭൂമിയെ ചുറ്റുന്നതായി തോന്നിപ്പിക്കുന്ന ലൂപ്പിംഗ് പാതകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ ഛിന്നഗ്രഹങ്ങൾ യഥാർഥത്തിൽ സൂര്യനെ ഒരു വർഷം കൊണ്ടി ചുറ്റിതീരുമെന്നാണ് ഗവേഷക ലോകം വ്യക്തമാക്കുന്നത്.
പിഎൻ7 അർജുനൻ്റെ മാഗ്നിറ്റ്യൂഡ് 26 ആണ്. അവയുടെ പരിക്രമണ കാലയളവ് ഭൂമിയുടേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. മാസങ്ങളോ വർഷങ്ങളോ താൽക്കാലികമായി ഭൂമിയെ ചുറ്റുന്ന അർദ്ധ -ചന്ദ്രനുകളിൽ നിന്ന് വ്യത്യസ്തമായി ഇവ വർഷങ്ങളോളം അവിടെ നിലനിൽക്കുന്നതായി ശാസ്ത്രം പറയുന്നു. ആദ്യമായാണ് ഇത്തരം ചിന്നഗ്രഹം കണ്ടെത്തിയിരിക്കുന്നത്.