AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Starlink: സ്റ്റാർലിങ്ക് ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചു; അടുത്ത വർഷത്തോടെ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്

Starlink Service In India: 2026 തുടക്കത്തിൽ തന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനമാരംഭിച്ചേക്കും. നിലവിൽ സ്റ്റാർലിങ്ക് സുരക്ഷാ പരീക്ഷണം നടക്കുകയാണ്.

Starlink: സ്റ്റാർലിങ്ക് ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചു; അടുത്ത വർഷത്തോടെ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്
സ്റ്റാർലിങ്ക്Image Credit source: Social Media
abdul-basith
Abdul Basith | Published: 25 Oct 2025 18:29 PM

സ്പേസ്എക്സ് സ്ഥാപകൻ ഇലോൺ മസ്കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചു. ജിയോ കയ്യടക്കിവച്ചിരിക്കുന്ന രാജ്യത്തെ ഇൻ്റർനെറ്റ് മേഖലയിൽ ശക്തമായ സാന്നിധ്യമാവാനാണ് സ്റ്റാർലിങ്കിൻ്റെ ശ്രമം. പരീക്ഷണഘട്ടത്തിന് ശേഷം 2026 തുടക്കത്തിൽ തന്നെ രാജ്യത്ത് സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

600 ജിബി പെർ സെക്കൻഡ് ബാൻഡ്‌വിഡ്ത് വേണമെന്നാണ് സ്റ്റാർലിങ്കിൻ്റെ ആവശ്യം. ജെൻ 1 സാറ്റലൈറ്റ് കോൺസ്റ്റലേഷനാവും സ്റ്റാർലിങ്ക് ഉപയോഗിക്കുക. രാജ്യത്ത് ഏത് ടെലികോം ഓപ്പറേറ്ററിനും സേവനമാരംഭിക്കണമെങ്കിൽ ചില സുരക്ഷാ നിബന്ധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. ടെലികോം ഓപ്പറേറ്ററിന് സർക്കാർ ക്ലിയറൻസ് ലഭിക്കുന്നതിലടക്കം ഈ നിബന്ധനകൾ വളരെ നിർണായകമാണ്. സാറ്റലൈറ്റ് സേവനങ്ങൾക്ക് ഈടാക്കാവുന്ന തുകയുമായി ബന്ധപ്പെട്ട നിബന്ധനകൾ ഈ വർഷം അവസാനത്തോടെ ട്രായ് തീരുമാനിക്കുമെന്നാണ് വിവരം. അതിന് ശേഷം ഉടൻ തന്നെ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിച്ചേക്കും.

Also Read: Gaganyaan: ഗഗൻയാൻ ഒരുങ്ങുന്നു, 90 ശതമാനം ജോലികളും പൂർത്തിയായി; കാത്തിരുന്ന പ്രഖ്യാപനം

റിലയൻസിൻ്റെ ജിയോ സ്പേസ് ഫൈബർ സാറ്റലൈറ്റ് സർവീസ് ആണ് സ്റ്റാർലിങ്കിൻ്റെ പ്രധാന എതിരാളികൾ. 2024ൽ രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ജിയോ സ്പേസ് ഫൈബർ പരീക്ഷണം ആരംഭിച്ചിരുന്നു. ഗുജറാത്ത്, അസം, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് പരീക്ഷണം നടക്കുന്നത്.

റിലയൻസിന് ഇന്ത്യൻ വിപണിയിൽ പരിചയമുണ്ടെങ്കിലും സ്പേസ് എക്സ് സ്റ്റാർലിങ്കിന് മുൻതൂക്കം നൽകുന്നുണ്ട്. ഉപഗ്രഹങ്ങൾ ഏറെയുള്ളതുകൊണ്ട് തന്നെ കുഗ്രാമങ്ങളിൽ പോലും എത്താൻ സ്റ്റാർലിങ്കിന് കഴിയും. ഇന്ത്യയിലെ സേവനങ്ങൾക്കായി 10 ഉപഗ്രഹങ്ങളെങ്കിലും നിർമ്മിക്കാൻ സ്റ്റാർലിങ്ക് പദ്ധതിയിടുന്നുണ്ട്. ജിയോ സ്പേസ് ഫൈബറിന് ഉള്ളതിനെക്കാൾ മൂന്നിരട്ടി ഉപഗ്രഹങ്ങളാണ് ഇത്.

മുംബൈ കേന്ദ്രീകരിച്ചാണ് സ്റ്റാർലിങ്കിൻ്റെ പ്രവർത്തനങ്ങൾ. മുംബൈയിൽ തന്നെ ഇതിനകം മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകൾ സ്റ്റാർലിങ്ക് തയ്യാറാക്കിയിട്ടുണ്ട്.