X AI supercomputer: എഐ ചാറ്റ്‌ബോട്ടിനായി സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്‌ക്

2025 അവസാനത്തോടെ ഈ സൂപ്പർ കംപ്യൂട്ടർ യാഥാർത്ഥ്യമാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഒറാക്കിളുമായി സഹകരിച്ചാണ് ഇത് നിർമ്മിക്കുകയെന്നാണ് വിവരം.

X AI supercomputer: എഐ ചാറ്റ്‌ബോട്ടിനായി സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്‌ക്
Published: 

27 May 2024 | 01:24 PM

എക്‌സ് എഐയുടെ ഗ്രോക്ക് എന്ന എഐ ചാറ്റ്‌ബോട്ടിന് വേണ്ടി സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കാനൊരുങ്ങി ടെസ്ല സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എഐ സ്റ്റാർട്ട്അപ്പ് ആണ് എക്‌സ് എഐ.

ഗ്രോക്കിന്റെ ശക്തിയേറിയ ഭാവി പതിപ്പുകളുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും വേണ്ടിയാണ് സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ കാര്യം മസ്‌ക് കമ്പനിയിലെ നിക്ഷേപകരുമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2025 അവസാനത്തോടെ ഈ സൂപ്പർ കംപ്യൂട്ടർ യാഥാർത്ഥ്യമാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഒറാക്കിളുമായി സഹകരിച്ചാണ് ഇത് നിർമ്മിക്കുകയെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.

ഇന്ന് നിലവിലുള്ള ജിപിയു ക്ലസ്റ്ററുകളേക്കാൾ നാലിരട്ടി വലിപ്പമുള്ളതായിരിക്കും ഇതെന്നും എൻവിഡിയയുടെ മുൻനിര ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റായ എച്ച്100 ഉപയോഗിച്ചാവും ഇതിന്റെ നിർമ്മാണമെന്നുമാണ് ദി ഇൻഫർമേഷൻ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് എഐ രംഗത്ത് ഉപയോഗത്തിലുള്ള ശക്തിയേറിയ ജിപിയു ആണ് എച്ച്100. എൻവിഡിയ നിർമ്മിക്കുന്ന ഈ ചിപ്പിന് ആഗോള തലത്തിൽ ആവശ്യക്കാരേറെയാണ്. വൻവിലയുള്ള ഈ ചിപ്പുകൾക്ക് എതിരാളികളുമില്ല. ഇക്കാരണത്താൽ കമ്പനികൾ സൂപ്പർ കംപ്യൂട്ടറുകൾ നിർമ്മിക്കുന്നതിനായി വൻതുക മുടക്കിയാണ് എച്ച്100 ചിപ്പുകൾ വാങ്ങുന്നത്.

ഓപ്പൺ എഐയെയും ഗൂഗിളിനേയും വെല്ലുവിളിച്ചാണ് കഴിഞ്ഞവർഷം മസ്‌ക് എക്‌സ് എഐയ്ക്ക് തുടക്കമിട്ടത്. ഗ്രോക്ക് എന്ന പേരിൽ ഒരു ചാറ്റ്‌ബോട്ട് അവതരിപ്പിക്കുകയും ചെയ്തു.

ഏകദേശം 20000 എൻവിഡിയ എച്ച്100 ജിപിയുകൾ ഉപയോഗിച്ചാണ് ഗ്രോക്ക് 2 മോഡലിന് പരിശീലനം നൽകിയതെന്നാണ് മസ്‌ക് പറയുന്നത്. ഗ്രോക്ക് 3 മോഡലിന് ഒരു ലക്ഷത്തിലേറെ എച്ച്100 ചിപ്പുകൾ വേണ്ടിവരും.

വാട്‌സാപ്പ് മെസേജിങ് ആപ്ലിക്കേഷനെതിരെ കഴിഞ്ഞ ദിവസം മസ്ക് രം​ഗത്തെത്തിയിരുന്നു. വാട്‌സാപ്പ് ഓരോ രാത്രിയും ഉപഭോക്താക്കളുടെ ഡാറ്റ കടത്തുകയാണെന്നായിരുന്നു ആരോപണം.

ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിർമ്മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നുമുള്ള ഒരു എക്‌സ് ഉപഭോക്താവിന്റെ പോസ്റ്റിന് നൽകിയ മറുപടിയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.

Follow Us
Related Stories
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്