4.60 കോടിയുടെ കൺവെർട്ടിബിൾ കാറുമായി സൂപ്പർകാറുകളുടെ സുൽത്താൻമാർ, വാങ്ങുന്നോ ഫെറാറി അമാൽഫി സ്പൈഡർ
Ferrari Amalfi Spider Launched In India: ഫെറാറി സ്പൈഡർ കൂപ്പെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അമാൽഫി സ്പൈഡറിന് 52 ലക്ഷം രൂപ അധികം മുടക്കേണ്ടതായി വരും. ഡിസൈനിലേക്ക് നോക്കിയാൽ പോലും രണ്ടും ഒരുപോലെയാണിരിക്കുന്നതെങ്കിലും ഗ്രാൻഡ് ടൂറിംഗ് സ്പോർട്‌സ് കാറിന്റെ രൂപത്തിൽ വരുന്ന ഒരേയൊരു പ്രധാന വ്യത്യാസം അതിന്റെ ഫോൾഡബിൾ ക്ലോത്തിംഗ് റൂഫാണ്.
ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറി നിർമിക്കുന്ന അത്യാധുനിക ഗ്രാൻഡ് ടൂറിംഗ് (GT) സ്പോർട്സ് കാറായ അമാൽഫി സ്പൈഡർ (Ferrari Amalfi Spider) ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. 4.60 കോടി രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന്റെ ബുക്കിംഗ് കമ്പനി ഇന്നു മുതൽ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫെറാറി അമാൽഫി ഗ്രാൻഡ് ടൂററിന്റെ കൺവെർട്ടിബിൾ പതിപ്പാണിത് കേട്ടോ. 2026 മാർച്ചിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സ്പോർട്‌സ് കാർ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്.
ഫെറാറി സ്പൈഡർ കൂപ്പെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അമാൽഫി സ്പൈഡറിന് 52 ലക്ഷം രൂപ അധികം മുടക്കേണ്ടതായി വരും. ഡിസൈനിലേക്ക് നോക്കിയാൽ പോലും രണ്ടും ഒരുപോലെയാണിരിക്കുന്നതെങ്കിലും ഗ്രാൻഡ് ടൂറിംഗ് സ്പോർട്‌സ് കാറിന്റെ രൂപത്തിൽ വരുന്ന ഒരേയൊരു പ്രധാന വ്യത്യാസം അതിന്റെ ഫോൾഡബിൾ ക്ലോത്തിംഗ് റൂഫാണ്. ഇത് 60 കിലോമീറ്റർ വേഗതയിൽ പോലും 13.5 സെക്കൻഡിനുള്ളിൽ തുറക്കാനാവും.
Also Read: ഇ.വിയിലും ഇറങ്ങിക്കളിക്കാൻ കിയ, കിടിലൻ റെയ്ഞ്ചുമായി സിറോസ്, ബുക്കിംഗ് ആരംഭിച്ചു
ഈ കൺവെർട്ടബിൾ കാർ വാങ്ങുന്നവർക്ക് റൂഫിന് നാല് കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ അവസരം നൽകുന്നുണ്ട്. കൂടാതെ അഞ്ച്-ലെയർ മെറ്റീരിയൽ ഉപയോഗിക്കുന്നത് കാരണം ഹാർഡ്-ടോപ്പ് ഫെറാറിയുടേതിന് സമാനമായ NVH ലെവലുകൾ ഫെറാറി അമാൽഫി സ്പൈഡറിൽ നിലനിർത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. കാറ്റിന്റെ ശബ്ദം നിയന്ത്രണത്തിലാക്കാൻ പിൻസീറ്റ് ബാക്ക്‌റെസ്റ്റുകളിൽ വിൻഡ് ഡിഫ്ലെക്ടറുകളും ചേർത്തിട്ടുണ്ട്.
കൂടാതെ കൺവെർട്ടിബിളിന് ഒരു പ്രത്യേക റോസോ ട്രമോണ്ടോ നിറവും ലഭിക്കും. ഫെറാറി സ്പൈഡർ കൂപ്പെയുടേതിന് സമാനമാണ് അമാൽഫി സ്പൈഡറിന്റെ ഇന്റീരിയർ ലേഔട്ടും. 2+2 സീറ്റിംഗ് ലേഔട്ട്, 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 8.8 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ, 15.6 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പവർഡ് സ്‌പോർട്‌സ് സീറ്റുകൾ, നിരവധി ഫിസിക്കൽ കൺട്രോളുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, കർവ്‌ഡ് എസി വെന്റുകൾ, അലുമിനിയം-മില്ല്ഡ് സെന്റർ ടണൽ തുടങ്ങിയവയാണ് അകത്തളത്തിലെ സവിശേഷതകൾ.
അമാൽഫി സ്പൈഡറിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), കണക്റ്റഡ് കാർ ടെക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളും കുത്തിനിറച്ചിട്ടുണ്ട്. വാങ്ങുന്നവർക്ക് അപ്ഹോൾസ്റ്ററി, ട്രിം പീസുകൾ, കളർ സ്കീമുകൾ എന്നിവ വ്യക്തിഗത അഭിരുചിക്കനുസരിച്ച് പ്രത്യേകം നൽകാനും കഴിയുന്നതാണ്.
ബൂട്ട് സ്പേസിന്റെ കാര്യത്തിലേക്ക് വന്നാൽ സൂപ്പർകാറിലെ റൂഫ് അടച്ചാൽ 255 ലിറ്ററും റൂഫ് തുറന്നുവെച്ചാൽ 172 ലിറ്ററും ആയിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3.9 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് അമാൽഫി സ്പൈഡറിന് കരുത്ത് പകരുന്നത്. 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്കും റിയർവീൽ ഡ്രൈവുമായി വരുന്ന മോഡലിന് 640 bhp കരുത്തിൽ പരമാവധി 760 Nm ടോർക്ക് വരെ നിർമിക്കാനാവും.
ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറി അവകാശപ്പെടുന്നത് പ്രകാരം ഇന്ത്യയിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ അത്യാധുനിക ഗ്രാൻഡ് ടൂറിംഗ് സ്പോർട്സ് കാറായ അമാൽഫി സ്പൈഡറിന് വെറും 3.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 320 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുമുണ്ട്. അതായത് കൂപ്പെ പതിപ്പിന് സമാനമായ പെർഫോമൻസ് കണക്കുകൾ തന്നെയാണ് ഇതിലും വാഗ്ദാനം ചെയ്യുന്നതെന്ന് സാരം.
English Summary
The Ferrari Amalfi Spider, the latest Grand Touring (GT) sports car from Italian supercar manufacturer Ferrari, has officially arrived in the Indian market. The company has started bookings for the model, which is priced at Rs 4.60 crore (ex-showroom), from today. As the name suggests, it is the convertible version of the Ferrari Amalfi Grand Tourer.