AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഹാവൂ അ‌ത്രയും ആശ്വാസം! ഐക്യൂ z11 ​ലൈറ്റിന്റെ ഇന്ത്യയിലെ വില 20000 രൂപയിൽ താഴെ

iQoo Z11 Lite price in India to be under Rs 20000: ഐക്യൂ z11 ​ലൈറ്റ് ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാണ് എത്തുക എന്ന് ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് തന്നെ സൂചനകൾ വന്നിട്ടുണ്ട്. എന്നാൽ ഇത് ഓഫറുകൾ സഹിതമാണോ അ‌ല്ലയോ എന്നത് ഇപ്പോൾ വ്യക്തമല്ല. 24ന് നടക്കുന്ന ലോഞ്ചിന് ശേഷമേ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ.

ഹാവൂ അ‌ത്രയും ആശ്വാസം! ഐക്യൂ z11 ​ലൈറ്റിന്റെ ഇന്ത്യയിലെ വില 20000 രൂപയിൽ താഴെ
Iqoo Z11 Lite Price In IndiaImage Credit source: IQOO India website
Prasanth Kumar
Prasanth Kumar | Published: 17 Jul 2026 | 08:12 PM

ബജറ്റ് വിലയിൽ നല്ല 5ജി ഫോണുകൾ ഇപ്പോൾ കിട്ടാനില്ലാത്ത ഒരു സാഹചര്യം ഇന്ത്യൻ വിപണിയിൽ നിലനിൽക്കുന്നുണ്ട്. അ‌തിനിടെയാണ് ഐക്യൂ തങ്ങളുടെ z സീരീസിൽ ഒരു പുതിയ ഫോൺ പുറത്തിറക്കാൻ തയാറെടുക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത്. എന്ത് വിലയിലാകും ഇത് അ‌വതരിപ്പിക്കപ്പെടുക എന്നൊരാകാംക്ഷ പലരിലും ഉണ്ടായി. ഇതിനിടെ വരാൻ പോകുന്ന ആ ഫോണിന്റെ പേര് ഐക്യൂ z11 ​ലൈറ്റ് (iQOO Z11 Lite) എന്നാണെന്നും ജൂ​ലൈ 24ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ ചില ഫീച്ചറുകളും വെളിപ്പെടുത്തി. ഇതിനെല്ലാം പിന്നാലെ ഇതിന്റെ വില സംബന്ധിച്ചും ഒരു നിർണായക വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഐക്യൂ z11 ​ലൈറ്റ് ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാണ് എത്തുക എന്ന് ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് തന്നെ സൂചനകൾ വന്നിട്ടുണ്ട്. എന്നാൽ ഇത് ഓഫറുകൾ സഹിതമാണോ അ‌ല്ലയോ എന്നത് ഇപ്പോൾ വ്യക്തമല്ല. 24ന് നടക്കുന്ന ലോഞ്ചിന് ശേഷമേ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ.

Also Read: വേണ്ടവരോടെല്ലാം പറഞ്ഞേക്ക്! വിവോ T5 ​ലൈറ്റ് 44W 5G ഇന്ത്യയിൽ എത്തി

എന്തായാലും 20000 രൂപയിൽ താഴെ വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് പുതിയ ഐക്യൂ z11 ​ലൈറ്റ് ലോഞ്ച് വരെ കാത്തിരിക്കാവുന്നതാണ്. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുകിട്ടും എന്ന ഒരു വിശ്വാസ്യത ഇന്ത്യൻ വിപണിയിൽ ഐക്യൂ ഫോണുകൾക്ക് ഉണ്ട്. അ‌ടുത്തിടെ സ്മാർട്ട്ഫോൺ വില വർധന എല്ലാ ബ്രാൻഡുകളെയുമെന്നപോലെ ഐക്യൂ മോഡലുകളെയും ബാധിച്ചിരുന്നു.

എങ്കിൽപ്പോലും ഐക്യൂ ഫോണുകൾ ഇപ്പോഴും അ‌വയുടെ സെഗ്മെന്റിലെ ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. ഐക്യൂ z11 ​ലൈറ്റിന്റെ വിശദമായ ഫീച്ചറുകൾ ലോഞ്ചിലാകും വെളിപ്പെടുത്തുക. എന്നാൽ ചില ഫീച്ചറുകൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയം ഇത് 5 വർഷത്തെ ബാറ്ററി ഹെൽത്ത് ഉള്ള 6,500mAh ബാറ്ററി സഹിതം എത്തും എന്ന സ്ഥിരീകരണമാണ്.

44W ഫ്ലാഷ് ചാർജ് പിന്തുണയും ഈ ഐക്യൂ ​ലൈറ്റ് മോഡലിൽ ഉണ്ടാകും എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ഇതിന് ലഭിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്, അ‌തേസമയം എത്ര ഒഎസ് അ‌പ്ഡേറ്റുകൾ ലഭ്യമാകുമെന്ന് നിലവിൽ വ്യക്തമല്ല.

നിരവധി എഐ ഫീച്ചറുകൾ ഈ സെഗ്മെന്റിലേക്ക് ഐക്യൂ z11 ​ലൈറ്റ് കൊണ്ടുവരും എന്ന് റിപ്പോർട്ടുകളുണ്ട്. ​ലൈവ് ട്രാൻസ്ക്രിപ്ഷൻ, വിവർത്തനം, വൺ-ടാപ്പ് സമ്മറി, AI ക്രിയേഷൻ ഉൾപ്പെടെയുള്ള AI ടൂളുകളുടെ ഒരു സ്യൂട്ടും ഈ ഐക്യൂ ഫോണിൽ ഉണ്ടാകും. ഇത് ഒരു 5ജി ഫോൺ ആയിരിക്കും എന്ന് ഉറപ്പിക്കാം.

മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ്, ഡൈനാമിക് ലൈറ്റ് എന്നിവയും ഐക്യൂ z11 ​ലൈറ്റ് മോഡലിൽ ഉണ്ടാകും. സോളാർ ഫ്ലേം, മിഡ്‌നൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ ഔദ്യോഗികമായി വെളിപ്പെടുത്തും.

English Summary

IQOO has already officially confirmed that the iQOO Z11 Lite will be launched in India on July 24. Now, some information has been revealed about the price of this phone in India. It will be launched in India for less than Rs 20,000. However, it is not clear whether it will come with offers or not. The exact price details will be available only after the launch on the 24th.

Follow Us