AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Sarayu- Maya Vishwanath:വൃത്തികെട്ട മനസ്സിന്റെ ഉടമ! അൻസിബയോട് സരയു ചുമരും ചാരിനിന്ന് ഒരു ചോദ്യം ചോദിച്ചു; മായാ വിശ്വനാഥ്

Actress Sarayu- Maya Vishwanath:ഇപ്പോൾ ഇതാ താൻ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.എന്തുകൊണ്ട് ഒരു സൈലന്റ് കില്ലർ എന്ന താൻ പരാമർശിച്ചു എന്നതാണ് മായാ വിശ്വനാഥ് പറയുന്നത്. അൻസിബ അമ്മ മീറ്റിങ്ങിൽ വെച്ച് വളരെ വികാരീതയായി തന്റെ വിഷമങ്ങൾ തുറന്നു പറയുമ്പോൾ തൊട്ടപ്പുറത്ത് ചുമരും ചാരും നിന്നുകൊണ്ട് സരയുവിന്‍റെ ചോദ്യമാണ് തങ്ങളിൽ ഏറ്റവും കൂടുതൽ അവരോട് വെറുപ്പുള്ളവാക്കിയത് എന്നാണ്...

Actress Sarayu- Maya Vishwanath:വൃത്തികെട്ട മനസ്സിന്റെ ഉടമ! അൻസിബയോട് സരയു ചുമരും ചാരിനിന്ന് ഒരു ചോദ്യം ചോദിച്ചു; മായാ വിശ്വനാഥ്
Sarayu Mohan, Maya VishwanathImage Credit source: Social Media
Ashli C
Ashli C | Published: 17 Jul 2026 | 07:30 PM

അമ്മ സംഘടനയിലെ തർക്കങ്ങൾക്ക് ഇനിയും അവസാനമില്ല. എല്ലാം അവസാനിപ്പിച്ച് രാജിവച്ച് പുറത്തുപോകുന്നു എന്ന് പറഞ്ഞ് ശ്വേതാ മേനോനും കൂട്ടരും ഇപ്പോൾ വീണ്ടും അമ്മയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ വിവാദങ്ങളിൽ ഉൾപ്പെട്ട നടിമാർ ഉൾപ്പെടെ ഇപ്പോൾ വീണ്ടും മറ്റു മാധ്യമങ്ങളിൽ ചെന്ന് പരസ്പരം ചെളികൾ വാരിയെറിയുന്നതിന്റെ ധൃതിയിലുമാണ്. അൻസിബ ഹസൻ ലക്ഷ്മിപ്രിയ ശ്വേതാ മേനോൻ എന്നിങ്ങനെ മൂന്ന് സ്ത്രീകളുടെ പേരുകൾ മാത്രം അമ്മ വിവാ​ദവുമായി ബന്ധപ്പെട്ട് മുഴങ്ങി നിൽക്കുന്നതിനിടയാണ് മറ്റൊരു പരാമർശവുമായി നടി മായ വിശ്വനാദും എത്തിയത്.

വളരെ അപ്രതീക്ഷിതമായി കൊണ്ട് തന്നെ നടി സരയൂവിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു മായ വിശ്വനാഥ് പങ്കുവെച്ചത്. സരയു മോഹൻ ഒരു സൈലന്റ് കില്ലർ ആണെന്നായിരുന്നു മായാ വിശനാഥിന്റെ ആരോപണം. തങ്ങളുടെ കമ്മിറ്റിയിൽ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കൂട്ടത്തിലെ ഏറ്റവും സ്ലോ പോയസൻ ആയിട്ടുള്ള സൈലന്റ് കില്ലർ ആണ് സരയു മോഹൻ എന്നത്. ആരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം എന്നാൽ എല്ലാവർക്കും അറിയാവുന്ന ഒരു യാഥാർത്ഥ്യമാണ് എന്നും മായാ വിശ്വനാഥ് തുറന്നടിച്ചിരുന്നു.

ALSO READ:കൈ ചുരുട്ടിക്കൊണ്ട് നീന കുറുപ്പിന് നെരെ ചെന്നു, കേട്ടാലറക്കുന്ന തെറിവിളിച്ചു, പിടിച്ചുമാറ്റിയത് നാദിർഷ; ടിനി ടോമിനെതിരെ മായ വിശ്വനാഥ്

ഇപ്പോൾ ഇതാ താൻ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.എന്തുകൊണ്ട് ഒരു സൈലന്റ് കില്ലർ എന്ന താൻ പരാമർശിച്ചു എന്നതാണ് മായാ വിശ്വനാഥ് പറയുന്നത്. അൻസിബ അമ്മ മീറ്റിങ്ങിൽ വെച്ച് വളരെ വികാരീതയായി തന്റെ വിഷമങ്ങൾ തുറന്നു പറയുമ്പോൾ തൊട്ടപ്പുറത്ത് ചുമരും ചാരും നിന്നുകൊണ്ട് സരയുവിന്‍റെ ചോദ്യമാണ് തങ്ങളിൽ ഏറ്റവും കൂടുതൽ അവരോട് വെറുപ്പുള്ളവാക്കിയത് എന്നാണ് പറയുന്നത്.

മായ വിശ്വനാഥന്റെ വാക്കുകൾ

അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ അൻസിബ എന്ന വ്യക്തി വളരെ ഇമോഷണൽ ആയി ആ കുട്ടി നേരിട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോൾ സരയു തൊട്ടടുത്തായിട്ട് ചുമരും ശാരി നിൽക്കുകയാണ് അപ്പോൾ ഒരു ചോദ്യം ചോദിച്ചു .. എനിക്ക് അങ്ങനെ പൊതുവിൽ സ്ത്രീ, പുരുഷൻ എന്ന ഒരു വ്യത്യാസമില്ല ഒരു വ്യക്തിയെ സംബന്ധിച്ച് ചെറിയ കാര്യമായാലും വലിയ കാര്യമായാലും അവർക്ക് അത് എങ്ങനെ ഫീൽ ചെയ്യുന്നത് എന്നതിന് വളരെ പ്രാധാന്യമുണ്ട്. ഒരു വിഷയത്തിൽ നമ്മൾ അനുഭവിക്കുന്ന ദുഃഖം നമുക്കു മാത്രമേ അറിയുകയുള്ളൂ. മുമ്പിൽ നിൽക്കുന്ന ഒരാൾക്ക് അതൊരു ചെറിയ കാര്യമേ തോന്നുള്ളൂ. അനുഭവിക്കുന്നവർക്ക് മാത്രമേ അത് എത്രത്തോളം ഉണ്ട് അതിന്റെ ആഴം എന്നത് മനസ്സിലാവുകയുള്ളൂ.

എല്ലാവർക്കും താങ്ങാനുള്ള മനഃക്തി ഉണ്ടായിരിക്കണമെന്നില്ല. ചുമരും ചാരിനിന്ന് അൻസിബയെ കേട്ടുകൊണ്ടിരുന്ന സരയുവിന്‍റെ ചോദ്യം എന്നിട്ട് പോലീസ് കേസെടുത്തോ? അതും ഒരു ആക്കിക്കൊണ്ടുള്ള ചോദ്യമായിരുന്നു. എന്തൊരു വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് അവർ എന്നാണ് ഞങ്ങൾ അപ്പോൾ ചിന്തിച്ചത്. മാത്രമല്ല ഇതേ സരയു കുടുംബ സംഗമത്തിൽ വച്ച് വളരെ മോശമായ കാര്യമാണ് ചെയ്തത് എന്നും അവർ പറയുന്നു. ഓരോരുത്തരും പല പരിപാടികളെയാണ് ഏൽപ്പിച്ചിരുന്നത് അതിൽ മമ്മൂക്കയും മോഹൻലാലും എല്ലാവരും രാവിലെ തന്നെ എത്തിയിരുന്നു. ലാലേട്ടനും മമ്മൂക്കയ്ക്കും ഫാഷൻ ഷോ കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം ഉണ്ട് എന്ന കാര്യം ശ്വേതാ മേനോൻ സരയുവിനോട് പറയുകയും ഉടനെ തന്നെ ആ പരിപാടി സ്റ്റേജിലെത്തിക്കണമെന്നും പറഞ്ഞു. എന്നാൽ ആ കാര്യം മാത്രം സരയു കേൾക്കുന്നില്ല. ഒരുപാട് തവണ പറഞ്ഞു അടുത്തത് ഫാഷൻ ഷോ കയറ്റണമെന്ന്.

എന്നാൽ സരയു അതിന് അനുവദിച്ചില്ല. ശ്വേതാ മേനോൻ എന്ന പ്രസിഡന്റ് പറഞ്ഞിട്ട് യാതൊരു മൈൻഡും ഇല്ല ഒടുവിൽ സെക്രട്ടറിയായ കുക്കു പരമേശ്വരനും വന്നു പറഞ്ഞു പക്ഷേ അവർ തയ്യാറല്ല. അപ്പോഴേക്കും സമയം വൈകിയതോടെ ലാലേട്ടനൊക്കെ ഇറങ്ങാൻ നിൽക്കുകയായിരുന്നു. ഒടുവിൽ കുക്കു പരമേശ്വരൻ വന്ന് ഷൗട്ട് ചെയ്യുന്നപോലെ പറഞ്ഞതാണ് 10 മിനിറ്റിനകം ഈ സ്റ്റേജിൽ ഫാഷൻ ഷോ കയറ്റിയില്ലെങ്കിൽ മറ്റെല്ലാ പരിപാടികളും തന്നെ കാൻസൽ ചെയ്യുമെന്ന്. അന്നാണ് അവരിലെ ആ കമാൻഡിങ് പവർ താൻ തിരിച്ചറിഞ്ഞത് എന്നും മായ വിശ്വനാഥ് മൈ മീഡിയ ഒറിജിനൽ എന്ന ഓൺലൈൻ ചാനലിനോട് സംസാരിച്ചു.

ENGLISH SUMMARY

Maya Vishwanath alleged that Sarayu Mohan was a silent killer. Now, the star has clarified what she said. Maya Vishwanath says why she mentioned him as a silent killer.

Follow Us