Mercedes-Benz Maybach: വില 3.35 കോടി! പുത്തൻ മേബാക്ക് എത്തി

Mercedes-Benz launched the Maybach S 580e In India: മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് മെഴ്‌സിഡസ്-മേബാക്ക് ആയ 'മെഴ്‌സിഡസ്-ബെൻസ് മേബാക്ക് എസ് 580e' (Mercedes-Maybach S 580e) മോഡലിനെ അവതരിപ്പിച്ചു. 3.35 കോടി രൂപയാണ് ഈ ആഡംബര വാ​ഹനത്തിന്റെ എക്സ് ഷോറും വില വരുന്നത്. മേബാക്ക് ബ്രാൻഡിന്റെ പരമ്പരാഗതമായ പ്രൗഢിയും മികച്ച നിർമ്മാണ മികവും പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനും കൂടി ചേരുമ്പോൾ ഈ വാഹനം പുത്തൻ എക്സ്പീരിയൻസാണ് ഉപഭോക്താക്കൾക്ക് നൽകുന്നു.

Mercedes-Benz Maybach: വില 3.35 കോടി! പുത്തൻ മേബാക്ക് എത്തി

Mercedes Maybach S 580e

Published: 

06 Oct 2026 | 04:10 PM

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് മെഴ്‌സിഡസ്-മേബാക്ക് ആയ ‘മെഴ്‌സിഡസ്-ബെൻസ് മേബാക്ക് എസ് 580e’ (Mercedes-Maybach S 580e) മോഡലിനെ അവതരിപ്പിച്ചു. 3.35 കോടി രൂപയാണ് ഈ ആഡംബര വാ​ഹനത്തിന്റെ എക്സ് ഷോറും വില വരുന്നത്. മേബാക്ക് ബ്രാൻഡിന്റെ പരമ്പരാഗതമായ പ്രൗഢിയും മികച്ച നിർമ്മാണ മികവും പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനും കൂടി ചേരുമ്പോൾ ഈ വാഹനം പുത്തൻ എക്സ്പീരിയൻസാണ് ഉപഭോക്താക്കൾക്ക് നൽകുന്നു. ഇന്ത്യയിൽ മേബാക്ക് എസ് 580e-യുടെ 30 യൂണിറ്റുകൾ മാത്രമാണ് മെഴ്‌സിഡസ്-ബെൻസ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക എന്നാണ് വിവരം.

മെയ്ബാക്ക് S 580e ൽ കമ്പനിയുടെ മുൻനിര മോഡലായ S-ക്ലാസിന്റെ പരിചിതമായ രൂപഭംഗി നിലനിർത്തുന്നതോടൊപ്പം നിരവധി പുതിയ ഡിസൈൻ ഘടകങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. ലൈറ്റിം​ഗ് സംവിധാനമുള്ള മേബാക്ക് ഗ്രിൽ, മെയ്ബാക്ക് ലോഗോ പ്രൊജക്ഷൻ, പ്രകാശം നൽകുന്ന ഡോർ സില്ലുകൾ, വിപുലമായ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ എന്നിവ ഈ ലക്ഷ്വറി സെഡാനിൽ ലഭ്യമാണ്. പ്രത്യേക ടു-ടോൺ പെയിന്റ് ഫിനിഷുകളും ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന നാപ്പ ലെതർ ഇന്റീരിയറുകളും ഈ മോഡലിൽ കമ്പനി ലഭ്യമാക്കുന്നുണ്ട്.

Also Read: ഹോണ്ട എലവേറ്റ് മുതൽ ടൊയോട്ട ​ഗ്ലാൻസ ഫേസ് ലിഫ്റ്റ് വരെ ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന കാറുകൾ

ഇന്ത്യൻ വിപണിയിൽ ഫോർ സീറ്റ് ക്രമീകരണത്തിൽ മാത്രമാണ് ലാഹനം ലഭ്യമാകുന്നത്. എക്സിക്യൂട്ടീവ് നിലവാരത്തിലുള്ള പിൻസീറ്റുകളും പിൻഭാഗത്തായി നീളത്തിലുള്ള ബിസിനസ് കൺസോൾ സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. മേബാക്ക് മോഡലുകളുടെ മുഖമുദ്രയാണ് പിൻസീറ്റ് യാത്രക്കാരുടെ കംഫർട്ട്. ആ കംഫർട്ടിന് ഈ മോഡലിലും പ്രധാന പരിഗണനയാണ് കമ്പനി നൽകിയിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയും മികച്ച സൗകര്യങ്ങളും കൂട്ടിയിണക്കുന്നതാണ് ഈ കാറിന്റെ ക്യാബിൻ. 31 സ്പീക്കറുകളും എട്ട് എക്സൈറ്ററുകളും 1,610 വാട്ട്സ് ഔട്ട്‌പുട്ടും നൽകുന്ന ബർമെസ്റ്റർ 4D (Burmester 4D) സൗണ്ട് സിസ്റ്റമാണ് ഈ മോഡലിൽ കമ്പനി നൽകിയിരിക്കുന്നത്. കൂടാതെ, വയർലെസ് ചാർജിംഗ്, ഫോൾഡബിൾ ടേബിൾ, താപനില ക്രമീകരിക്കാവുന്ന കപ്പ് ഹോൾഡറുകൾ, റിയർ കംഫർട്ട് പാക്കേജ് എന്നിവയും പിൻസീറ്റ് യാത്രക്കാർക്കായി കൊടുത്തിരിക്കുന്നു.

മെഴ്‌സിഡസിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ച 3.0 ലിറ്റർ സിക്സ്-സിലിണ്ടർ പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിലെ പെട്രോൾ എൻജിൻ 443 hp കരുത്തും 560 Nm ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർ 160 hp കരുത്തും 480 Nm ടോർക്കും അധികമായി പ്രദാനം ചെയ്യുന്നു. 9G-TRONIC ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി 585 hp കരുത്തും 750 Nm ടോർക്കുമാണ് ഇന്റ​ഗ്രേറ്റഡ് ആയി ലഭിക്കുന്നത്. മെഴ്‌സിഡസ്-ബെൻസ് മേബാക്ക് എസ് 580e 0-100 kmph വേഗത കൈവരിക്കാൻ 4.8 സെക്കൻഡ് മതി. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

English Summary

Mercedes-Benz India has launched the Maybach S 580e, the country’s first electrified Mercedes-Maybach model. This luxury vehicle comes with an ex-showroom price of 3.35 crore. By combining the Maybach brand’s traditional grandeur and superior craftsmanship with a plug-in hybrid powertrain, the vehicle offers customers a brand-new experience.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ