ഈ ഫെസ്റ്റിവൽ സീസണിലെ ഏറ്റവും മികച്ച ഡീൽ! ഐഫോൺ 17 ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

Flipkart Big Billion Days 2026 Sale iPhone 17 Discount: അ‌ടുത്തിടെ ആപ്പിൾ തങ്ങളുടെ ഐഫോൺ 18 പ്രോ സീരീസ് പുറത്തിറക്കി. ഐഫോൺ 18 പ്രോ, ഐഫോൺ18 പ്രോ മാക്സ്, ഐഫോൺ ഡ്യുവോ എന്നീ പുതിയ ഐഫോണുകളുടെ ലോഞ്ചിന് പിന്നാലെ ആപ്പിൾ കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ​ 17 -ന് വില വർധിപ്പിച്ചിരുന്നു. ഐഫോൺ 17 മോഡലിന്റെ വില ഇപ്പോൾ ഔദ്യോഗികമായി ഒരുലക്ഷം രൂപയ്ക്ക് അ‌ടുത്താണ്. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ ഇത് പ്രത്യേക ഡിസ്കൗണ്ടുകൾ സഹിതം ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഈ ഫെസ്റ്റിവൽ സീസണിലെ ഏറ്റവും മികച്ച ഡീൽ! ഐഫോൺ 17 ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

Flipkart Big Billion Days 2026 Sale Iphone 17 Discount

Published: 

08 Oct 2026 | 09:04 PM

ഇന്ത്യയിലെ ഐഫോൺ ആരാധകർക്ക് വമ്പൻ നേട്ടമായി ഐഫോൺ 17 മോഡൽ ഫ്ലിപ്പ്കാർട്ടിൽ 80000 രൂപയിൽ താഴെ വിലയിൽ വിൽക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് 2026 (BBD) സെയിൽ നാളെ (ഒക്ടോബർ 9) മുതൽ ആരംഭിക്കുകയാണ്. എന്നാൽ ഇന്ന് മുതൽ തന്നെ ഫ്ലിപ്കാർട്ട് പ്ലസ്, വിഐപി (VIP), ബ്ലാക്ക് അംഗങ്ങൾക്കായി ‘ഏർലി ആക്സസ്’ (Early Access) ഡീലുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ നഷ്ടപ്പെട്ട അ‌വസരം ഒരുപക്ഷേ പിന്നീട് ലഭിച്ചേക്കില്ല എന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ട അ‌വസരം ഇപ്പോൾ വീണ്ടും ഒരുവട്ടം കൂടി അ‌വരെ BBD- രൂപത്തിൽ തേടിയെത്തിയിരിക്കുന്നു എന്ന് പറയാം.

അ‌ടുത്തിടെ ആപ്പിൾ തങ്ങളുടെ ഐഫോൺ 18 പ്രോ സീരീസ് പുറത്തിറക്കി. ഐഫോൺ 18 പ്രോ, ഐഫോൺ18 പ്രോ മാക്സ്, ഐഫോൺ ഡ്യുവോ എന്നീ പുതിയ ഐഫോണുകളുടെ ലോഞ്ചിന് പിന്നാലെ ആപ്പിൾ കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ​ 17 -ന് വില വർധിപ്പിച്ചിരുന്നു.

Also Raed: 16 സീരീസാണ് താരം! റിയൽമി 16 പ്രോ പ്ലസ് മുതൽ 16X വരെയുള്ള സ്മാർട്ട്ഫോണുകൾക്ക് ഫെസ്റ്റിവൽ ഡിസ്കൗണ്ട്

ഐഫോൺ 17 മോഡലിന്റെ വില ഇപ്പോൾ ഔദ്യോഗികമായി ഒരുലക്ഷം രൂപയ്ക്ക് അ‌ടുത്താണ്. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ ഇത് പ്രത്യേക ഡിസ്കൗണ്ടുകൾ സഹിതം ലിസ്റ്റ് ചെയ്തിരിക്കുന്നു. യഥാർത്ഥ വിലയിൽ നിന്ന് 15% ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 84,999 രൂപയ്ക്കാണ് ഇത് BBD സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5,000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും (4,000 രൂപ ക്യാഷ്ബാക്കും 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ചേർന്നുള്ള ആനുകൂല്യമാണിത്). ഇതോടെ ഫോണിന്റെ വില 79,999 രൂപയായി കുറയുന്നു.

അ‌തായത് ഈ ക്രെഡിറ്റ് കാർഡുകളിൽ ഒന്ന് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ ഐഫോൺ 17 മോഡൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 80000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നു. പഴയ ഒരു ഐഫോൺ മോഡൽ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ വില 70000 രൂപയിൽ താഴെ വിലയിലേക്ക് കുറയ്ക്കാൻ സാധിക്കും.

ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഫെസ്റ്റിവൽ സീസണിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീൽ ആണ് ഇത്. ബിഗ് ബില്യൺ ഡേയ്സ്​ സെയിൽ അ‌വസാനിച്ചാൽ ഡിസ്കൗണ്ട് അ‌വസാനിക്കുകയും വില വീണ്ടും ഒരുലക്ഷം രൂപയ്ക്കടുത്തേക്ക് (99900 രൂപ) എത്തുകയും ചെയ്യും. അ‌ടുത്തിടെ ഐഫോൺ 17 വാങ്ങിയ പലരും ഒരുലക്ഷം രൂപയ്ക്കടുത്ത് വിലയിലാണ് ഇത് വാങ്ങിയത്.

വിലവർധനയ്ക്ക് ശേഷം ഐഫോൺ 17 മോഡലിന് ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ഡീൽ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഒക്ടോബർ 9 മുതൽ തന്നെ ഈ ഡീൽ ലഭ്യമാകും. കഴിഞ്ഞ വർഷം ഇറങ്ങിയ മോഡൽ ആണെങ്കിലും ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ ഒരു ഐഫോൺ തേടുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഐഫോൺ 17 എന്നത് ശ്രദ്ധിക്കുക.

English Summary

In a major boost for iPhone fans in India, the iPhone 17 model is being sold on Flipkart for under Rs. 80000. The Flipkart Big Billion Days (BBD) sale begins tomorrow (October 9). however, ‘Early Access’ deals have already gone live today for Flipkart Plus, VIP, and Black members.

Loading...
Unable to load recommendations.
Follow Us
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചാണോ സൂക്ഷിക്കുന്നത്?
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു