Bigg Boss Malayalam Season 8: ഈ ആഴ്ചയിൽ ഒന്നിലധികം പേർ ഹൗസിന് പുറത്തേക്കോ? എവിക്ഷൻ സാധ്യതകൾ ഇങ്ങനെ
Bigg Boss Malayalam 8 Eviction: കഴിഞ്ഞ ആഴ്ചയിലെ എവിക്ഷനിൽ അഗ്നിപരീക്ഷയിലൂടെ ഷോയിൽ എത്തിയ ഷിജിന ആണ് പുറത്തായത്. എന്നാൽ ഈ ആഴ്ചയിൽ പുറത്താകുന്നവരുടെ എണ്ണം ഒന്നിൽ ഒതുങ്ങില്ല എന്നുള്ളതാണ് ലഭിക്കുന്ന സൂചന. രണ്ടിലധികം പേർ ഈയാഴ്ചയിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകും എന്നുള്ള അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 8 ൽ പോരാട്ടം അടുത്തൊരു തലത്തിലേക്ക് നീങ്ങുകയാണ്. സീസൺ തുടങ്ങി നാലാമത്തെ ആഴ്ചയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈയാഴ്ചയിലെ ഹൗസിലെ ലീഡറായി ഷിജിനയാണ് കഴിഞ്ഞദിവസം മത്സരാർത്ഥികൾ ചേർന്ന് തെരഞ്ഞെടുത്തത്. ഒരു ദിവസം കഴിയുന്തോറും വ്യത്യസ്തമായ ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനായി നൽകുന്നത്. കഴിഞ്ഞ ആഴ്ചയിലെ എവിക്ഷനിൽ അഗ്നിപരീക്ഷയിലൂടെ ഷോയിൽ എത്തിയ ഷിജിന ആണ് പുറത്തായത്. എന്നാൽ ഈ ആഴ്ചയിൽ പുറത്താകുന്നവരുടെ എണ്ണം ഒന്നിൽ ഒതുങ്ങില്ല എന്നുള്ളതാണ് ലഭിക്കുന്ന സൂചന. രണ്ടിലധികം പേർ ഈയാഴ്ചയിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകും എന്നുള്ള അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്.
ചിലപ്പോൾ മൂന്ന് മുതൽ 6 പേർ വരെ ഹൗസിന് പുറത്തു പോകാനുള്ള സാധ്യതയുണ്ട് എന്നാണ് കേൾക്കുന്ന സൂചനകൾ. ഈ ആഴ്ചയിലെ എവിക്ഷനിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഹൗസിലെ മത്സരാർത്ഥികൾ എല്ലാം ഈ ആഴ്ചത്തെ നോമിനേഷനിൽ വന്നിട്ടുണ്ട്. ക്യാപ്റ്റനായതോടെ ഷിജിന് മാത്രമാണ് നോമിനേഷൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഈ ആഴ്ചയിൽ മത്സരാർത്ഥികളുടെ തമ്മിലുള്ള പോരാട്ടം അത്രയും നിർണായകമായി വരികയാണ്. കാരണം പ്രേക്ഷക പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഹൗസിൽ ആരും നിൽക്കണം പുറത്തു പോകണം എന്നുള്ളത് തീരുമാനിക്കപ്പെടുന്നത്.
Also Read: ഹൗസിനെ നയിക്കാൻ ഷിജിൻ, ഈ ആഴ്ചയിലെ ലീഡറെ തിരഞ്ഞെടുത്തു
സ്വാഭാവികമായും ഇത്രയും പേർ ഒരുമിച്ച് നോമിനേഷൻ ലിസ്റ്റിൽ വരുമ്പോൾ പ്രേക്ഷകർ ആരെ സപ്പോർട്ട് ചെയ്യും എന്നുള്ളത് വളരെ നിർണായകമായ കാര്യമാണ്. ഇത് കൂടുതൽ പേരുടെ ഹൗസിന് പുറത്തേക്ക് ഉള്ള വഴി തുറക്കും എന്നാണ് കരുതുന്നത്. മൂന്നാഴ്ചകൾക്ക് മുമ്പ് 21 പേരും ആയാണ് ബിഗ് ബോസ് മലയാളത്തിന്റെ എട്ടാം സീസൺ തുടങ്ങിയത്. ഇതിൽ നിന്ന് ആദ്യമായി ഹൗസിന് പുറത്തേക്കു പോകുന്നത് ഗായത്രിയാണ്. അന്നത്തെ ഹൗസിനെ നയിക്കുന്ന ടീമിന്റെ തീരുമാനപ്രകാരം ആയിരുന്നു ഗായത്രി പുറത്തു പോയത്. പക്ഷേ പിന്നീട് ഗായത്രി തിരിച്ച് ഹൗസിലേക്ക് എത്തുകയും ചെയ്തു. അതിനുശേഷം റിനി ആൻ ജോർജും കാളിയും ശ്രീലയയും ഏറ്റവും ഒടുവിലായി ഷിജിനയും ഹൗസിന് പുറത്തേക്ക് പോയി.
ഇത്തവണത്തെ എവിക്ഷൻ പ്രോസസ്സിൽ ഏറ്റവും പ്രധാന ഘടകമായി മാറാൻ സാധ്യതയുള്ളത് ഷിജിന് പിന്തുണയ്ക്കുന്നവരുടെ വോട്ട് ആർക്കായിരിക്കും എന്നുള്ളതാണ്. ഷിജിൻ ലിസ്റ്റിൽ ഇല്ലാത്ത സാഹചര്യത്തിൽ ഷിജിനെ സപ്പോർട്ട് ചെയ്യുന്നവർ ആർക്കാകും കൂട്ടു നൽകുക എന്നുള്ളതാണ് ചോദ്യം. കഴിഞ്ഞ ആഴ്ചയിൽ അതിരൂക്ഷമായ സംഘർഷമാണ് ഹൗസിനകത്ത് ഉണ്ടായിരുന്നത്. അതിൽ ഏറ്റവും സംഘർഷത്തിലേക്ക് എത്തിയത് എൽദോയും താഷിയും തമ്മിലുള്ള പ്രശ്നമായിരുന്നു. ഈ സംഘർഷങ്ങളും പ്രേക്ഷകരുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
English Summary
Shijina, who had entered the show through a grueling challenge, was the one evicted last week. However, indications suggest that the number of evictions this week will not be limited to just one; rumors are circulating that more than two contestants might leave the Bigg Boss house.