AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സ്മാർട്ട്ഫോൺ വാങ്ങേണ്ടവർക്ക് നല്ലകാലം! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9ന് തുടങ്ങും

Flipkart Big Billion Days Sale 2026: ഒക്ടോബർ 9ന് 'ബിഗ് ബില്യൺ ഡേയ്‌സ്' സെയിൽ ആരംഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്ലിപ്പ്കാർട്ട് വിഐപി, ബ്ലാക്ക് അംഗങ്ങൾക്ക് ഒരു ദിവസം മുമ്പ് മുതൽ തന്നെ സെയിൽ ഡീലുകളിലേക്ക് ആക്സസ് ലഭിക്കും. മികച്ച സ്മാർട്ട്ഫോണുകൾ, പ്രത്യേകിച്ച് ആപ്പിൾ ഐഫോണുകൾ, സാംസങ് പ്രീമിയം മോഡലുകൾ, ഗൂഗിൾ പിക്സൽ സീരീസ് എന്നിവയ്ക്ക് ഈ ഓഫർ സെയിലിൽ മികച്ച ഡിസ്കൗണ്ടുകൾ പ്രതീക്ഷിക്കാം.

സ്മാർട്ട്ഫോൺ വാങ്ങേണ്ടവർക്ക് നല്ലകാലം! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9ന് തുടങ്ങും
Flipkart Big Billion Days Sale 2026Image Credit source: Flipkart
Prasanth Kumar
Prasanth Kumar | Published: 16 Sep 2026 | 03:44 PM

സ്മാർട്ട്ഫോണുകളുടെ ഉയർന്ന വില കാരണം പുതിയ ഫോൺ വാങ്ങാനുള്ള ആഗ്രഹം ഒതുക്കിവച്ചിരിക്കുന്നവർക്ക് പുത്തൻ പ്രതീക്ഷകൾ പകർന്ന് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 (Flipkart Big Billion Days Sale 2026) എത്തുന്നു. ഒക്ടോബർ 9ന് ‘ബിഗ് ബില്യൺ ഡേയ്‌സ്’ സെയിൽ ആരംഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്ലിപ്പ്കാർട്ട് വിഐപി (VIP), ബ്ലാക്ക് (Black) അംഗങ്ങൾക്ക് ഒരു ദിവസം മുമ്പ് മുതൽ തന്നെ സെയിൽ ഡീലുകളിലേക്ക് ആക്സസ് ലഭിക്കും. മികച്ച സ്മാർട്ട്ഫോണുകൾ, പ്രത്യേകിച്ച് ആപ്പിൾ ഐഫോണുകൾ, സാംസങ് പ്രീമിയം മോഡലുകൾ, ഗൂഗിൾ പിക്സൽ സീരീസ് എന്നിവയ്ക്ക് ഈ ഓഫർ സെയിലിൽ മികച്ച ഡിസ്കൗണ്ടുകൾ പ്രതീക്ഷിക്കാം.

വിവിധ ബ്രാൻഡുകളുടെ വിവിധ സെഗ്മെന്റുകളിലുള്ള സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഈ ഓഫർ സെയിലിന്റെ ഭാഗമായി മികച്ച ഡിസ്കൗണ്ടുകൾ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട്ഫോൺ വില ഉയർന്നുനിൽക്കുന്ന നിലവിലെ വിപണി സാഹചര്യത്തിൽ എന്ത് ഡീലുകളാണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുക എന്നത് കണ്ടുതന്നെ അ‌റിയണം. ഈ വർഷത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സെയിലായാണ് പലരും ബിഗ് ബില്യൺ ഡേയ്‌സ് സെയിലിനെ കണക്കാക്കുന്നത്.

Also Raed: 7000mAh ബാറ്ററിയാണ് മെയിൻ! ഓപ്പോ K14 ​ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്മാർട്ട്‌ഫോണുകൾക്ക് പുറമേ ഗാർഹികോപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങളും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഡയറക്ട് ഡിസ്കൗണ്ട്, വിവിധ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഡിസ്കൗണ്ടുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ലാഭകരമായ ഡീലിൽ നിരവധി ഉൽപ്പന്നങ്ങൾ ഈ സെയിലിൽ നിന്ന് വാങ്ങാനാകും.

ഒക്ടോബർ 9ന് തുടങ്ങുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്ന് അ‌വസാനിക്കും എന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞിട്ടില്ല. എങ്കിലും മുൻകാലങ്ങളിലെ രീതി നോക്കിയാൽ ഏകദേശം ഏഴ് ദിവസം ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡീലുകൾ ലഭ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ ഏഴ് ദിവസം ഉണ്ട് എന്ന് കരുതി ഉപയോക്താക്കൾക്ക് പൂർണ്ണമായും ആശ്വസിക്കാനാകില്ല. കാരണം മികച്ച ഡീലുകൾ തുടക്കത്തിൽ തന്നെ സ്വന്തമാക്കിയില്ലെങ്കിൽ സ്റ്റോക്ക് തീരാൻ സാധ്യതയുണ്ട്.

ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡീലുകളിൽ 10 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത പ്രോഡക്ടുകളിൽ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്കും സമാനമായ ഡിസ്കൗണ്ട് ലഭിക്കും. സെയിൽ തീയതി അ‌ടുക്കുമ്പോൾ ഏതൊക്കെ പ്രോഡക്ടുകൾക്ക് എന്തൊക്കെ ഡിസ്കൗണ്ടുകൾ ലഭ്യമാകും എന്ന് ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തും.

ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ മികച്ച ഡിസ്കൗണ്ട് നേടാൻ ഉപയോക്താക്കൾക്കായി ‘പ്രൈസ് ക്രാഷ്’, ‘ബിബിഡി സ്പെഷ്യൽസ്’, ‘ടിക്ക് ടോക്ക് ഡീലുകൾ’, ‘ബ്രാൻഡ് അവേഴ്സ്’, ‘ഡബിൾ ഡിസ്കൗണ്ട്’, ‘റഷ് അവേഴ്സ്’ തുടങ്ങിയ പ്രത്യേക അ‌വസരങ്ങളും ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്. അ‌തിനാൽ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവ വാങ്ങാൻ തയാറെടുക്കുന്നവർ ഒക്ടോബർ 9 വരെ കാത്തിരിക്കുന്നത് നന്നായിരിക്കും.

English Summary

Flipkart has officially confirmed that the ‘Big Billion Days’ sale will begin on October 9. Flipkart VIP and Black members will gain access to the sale deals a day in advance. Significant discounts are expected on top smartphones, particularly Apple iPhones, premium Samsung models, and the Google Pixel series.

Follow Us