AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CBSE Date Sheet 2027: സിബിഎസ്ഇ ‘ഡേറ്റ് ഷീറ്റ്’ എന്ന് പുറത്തുവിടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

CBSE Exam Timetable 2027 Update: 2027-ലെ ഔദ്യോഗിക പരീക്ഷാ ഷെഡ്യൂൾ സിബിഎസ്ഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ 'ഡേറ്റ് ഷീറ്റി'നായി കാത്തിരിക്കുകയാണ്. തീയതികൾ അന്തിമമാക്കിയ ശേഷം ഓരോ വിഷയത്തിന്റെയും തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള ഡേറ്റ് ഷീറ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

CBSE Date Sheet 2027: സിബിഎസ്ഇ ‘ഡേറ്റ് ഷീറ്റ്’ എന്ന് പുറത്തുവിടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
CBSE date sheet 2027 updateImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 16 Sep 2026 | 03:45 PM

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ 2027 ലെ ബോർഡ് പരീക്ഷാ തീയതിവിവരങ്ങൾ ഉടൻ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.gov.in-ൽ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ തവണ 2025 സെപ്തംബര്‍ 24-നായിരുന്നു സിബിഎസ്ഇ താൽക്കാലിക തീയതിവിവര പട്ടിക പുറപ്പെടുവിച്ചിരുന്നത്. എന്നാൽ 2027-ലെ ഔദ്യോഗിക പരീക്ഷാ ഷെഡ്യൂൾ ബോർഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ‘ഡേറ്റ് ഷീറ്റി’നായി കാത്തിരിക്കുകയാണ്. തീയതികൾ അന്തിമമാക്കിയ ശേഷം ഓരോ വിഷയത്തിന്റെയും തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള ഡേറ്റ് ഷീറ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സാധാരണയായി പരീക്ഷകൾ ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് ടൈംടേബിൾ പ്രഖ്യാപിക്കുന്നത്.

2027-ലെ ഡേറ്റ് ഷീറ്റ് 2026-ന്റെ അവസാന പകുതിയോടെ പുറത്തുവന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും കൃത്യമായ തീയതി സിബിഎസ്ഇയുടെ അന്തിമ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ഷെഡ്യൂള്‍ പുറത്തുവരുന്നതോടെ, വിദ്യാർത്ഥികൾക്ക് കൃത്യമായ പഠന പദ്ധതികൾ തയ്യാറാക്കാനാകും.

കൂടാതെ, പരീക്ഷാ-മൂല്യനിർണ്ണയ ചുമതലകൾക്കായി അധ്യാപകരെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ ഈ ഷെഡ്യൂള്‍ സ്കൂളുകളെ സഹായിക്കും. തീയതിവിവര പട്ടിക പ്രസിദ്ധീകരിച്ച ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്‌ വഴി സിബിഎസ്ഇ 10, 12 ഡേറ്റ് ഷീറ്റ് PDF ഡൗൺലോഡ് ചെയ്യാം.

ഷെഡ്യൂളിൽ പരീക്ഷാ തീയതികളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടും. തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2027-ലെ ബോർഡ് പരീക്ഷകൾക്കായുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ സിബിഎസ്ഇ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ‘ഫ്ലൈയിംഗ് സ്ലിപ്പുകൾ’ സ്കാൻ ചെയ്യുന്നതിനും പ്രൊസസ്സ് ചെയ്യുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.

Also Read: Kerala PSC: എട്ട് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി

ഡേറ്റ് ഷീറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  • ഡേറ്റ് ഷീറ്റ് പുറത്തുവിട്ടതിനു ശേഷം സിബിഎസ്ഇയുടെ www.cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിലുള്ള ‘CBSE Date Sheet 2027 PDF’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 10, 12 ക്ലാസുകളിലെ തീയതിവിവര അടങ്ങിയ PDF സ്ക്രീനിൽ തെളിയും.
  • പരീക്ഷാ തീയതികൾ പരിശോധിച്ച ശേഷം PDF ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

മുന്‍വര്‍ഷങ്ങളിലെ ട്രെന്‍ഡ് എങ്ങനെ?

2026-ലെ ബോർഡ് പരീക്ഷകൾക്കായി സിബിഎസ്ഇ ആദ്യം 2025 സെപ്തംബര്‍ 24-നാണ് താൽക്കാലിക തീയതിവിവര പട്ടിക ഇറക്കിയത്. അന്തിമ ഷെഡ്യൂൾ പരീക്ഷയ്ക്ക് 110 ദിവസം മുമ്പ്, 2025 ഒക്ടോബർ 30-നാണ് പുറത്തുവിട്ടത്. ഈ രീതി പിന്തുടരുകയാണെങ്കിൽ, വിദ്യാർത്ഥികൾക്ക് 2027-ലെ തീയതിവിവരങ്ങൾ സെപ്തംബര്‍ അവസാന വാരം മുതൽ പ്രതീക്ഷിക്കാം.

English Summary

The Central Board of Secondary Education is expected to release the 2027 Class 10 and 12 board exam date sheet soon. Preparations are currently underway, including verifying candidate data and inviting bids for student details processing. Following past trends, the tentative timetable will help students and schools plan their exam strategies early.

Follow Us