സാംസങ് ആരാധകരേ ശ്രദ്ധിക്കൂ! ഈ 5G ഫോൺ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ഒരു ദിവസം കൂടി ബാക്കി
Flipkart GOAT Sale Samsung Galaxy F36 5G discount: ഗാലക്സി F36 5ജിയുടെ വേരിയന്റുകൾ ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ 18999 രൂപ പ്രാരംഭ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ രണ്ടാമത്തെ വേരിയന്റിന് 20999 രൂപയാണ് വില. 256ജിബി വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ സ്റ്റോക്കില്ല. ഈ ഓഫർ സെയിലിലെ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളിലൊന്നാണ് ഈ സാംസങ് ഫോണിന്റെ വില എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്.

Flipkart Goat Sale Samsung Galaxy F36 5g Discount
ജൂലൈ നാലിന് ആരംഭിച്ച ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ (Flipkart GOAT Sale 2026) നാളെ (ജൂലൈ 9) അവസാനിക്കും എന്നാണ് റിപ്പോർട്ട്. അതായത് ഗോട്ട് സെയിൽ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തി ഒരു നല്ല 5ജി ഫോൺ വാങ്ങാൻ ഇനി ഒരു ദിവസം കൂടിയേ അവശേഷിക്കുന്നുള്ളൂ. ഈ ഓഫർ സെയിലിൽ 20000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന സാംസങ് ആരാധകർക്ക് പരിഗണിക്കാൻ അനുയോജ്യമായ ഒരു കിടിലൻ ഡീൽ ഇവിടെ പരിചയപ്പെടാം. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എഫ്36 5ജി (Samsung Galaxy F36 5G). ഇത് ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ കിട്ടും.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗാലക്സി F36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കുതിച്ചുയർന്നപ്പോൾ ഈ മോഡലിന്റെ വിലയിലും വർധന ഉണ്ടായി. സാംസങ്ങിന്റെ വെബ്സൈറ്റിൽ നിലവിൽ ഈ മോഡൽ സ്റ്റോക്കില്ല, എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ കിട്ടും.
Also Read: പക്കാ പ്ലാനിൽ ഇറക്കിയ 5G ഫോൺ! മോട്ടോ g77 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഗാലക്സി F36 5ജിയുടെ വേരിയന്റുകൾ ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ 18999 രൂപ പ്രാരംഭ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ രണ്ടാമത്തെ വേരിയന്റിന് 20999 രൂപയാണ് വില. 256ജിബി വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ സ്റ്റോക്കില്ല. ഈ ഓഫർ സെയിലിലെ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളിലൊന്നാണ് ഈ സാംസങ് ഫോണിന്റെ വില എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്.
സാംസങ് വെബ്സൈറ്റിൽ ലഭ്യമായിരുന്നതിനെക്കാൾ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഗാലക്സി F36 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 17574 രൂപ പ്രാരംഭ വിലയിൽ ഈ സാംസങ് 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും. പരിമിത കാലത്തേക്ക് മാത്രമാകും ഈ ഡീൽ ലഭ്യമാകുക.
നിലവിലെ സ്മാർട്ട്ഫോണുകളുടെ പുതുക്കിയ വില കണക്കിലെടുക്കുമ്പോൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സാംസങ് 5ജി ഫോൺ വാങ്ങാൻ ലഭ്യമാകുന്നത് മികച്ച ഡീലാണ്. എന്നാൽ സ്റ്റോറേജ് ശേഷി കൂടുതൽ വേണ്ടവർ ഒന്നുകിൽ 256ജിബി ലഭ്യമാകുമോയെന്ന് പരിശോധിക്കുക, അതല്ലെങ്കിൽ മറ്റ് ഓപ്ഷനുകൾ നോക്കുക. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ എക്സിനോസ് 1380 പ്രൊസസർ, മാലി G68 MP5 ജിപിയു, 6GB / 8GB റാം, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.
ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്), 13MP ഫ്രണ്ട് ക്യാമറ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി).
5G SA / NSA, 4G VoLTE, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
English Summary
The Samsung Galaxy F36 5G variants are listed at a starting price of Rs 18,999 on Flipkart GOAT Sale. Its second variant is priced at Rs 20,999. The 256GB variant is out of stock on Flipkart. Flipkart says that the price of this Samsung phone is one of the best discounts in this offer sale.