ഒരേയൊരു കിങ്! 200MP ക്യാമറ, IP48 റേറ്റിങ്; സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Samsung Galaxy Z Fold 8 Ultra launched in India: സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് 2026ൽ സാംസങ് ഗാലക്സി Z ഫ്ലിപ് 8, Z ഫോൾഡ് 8, സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്ര എന്നിവ ലോഞ്ച് ചെയ്തു. സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,99,999 രൂപയും 12GB+ 512GB വേരിയന്റിന് 2,19,999 രൂപയും 16GB+ 1TB വേരിയന്റിന് 2,59,999 രൂപയുമാണ് വില.

Samsung Galaxy Z Fold 8 Ultra Launched In India
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് 2026ൽ മൂന്ന് സ്മാർട്ട്ഫോണുകളും സാംസങ് ഗാലക്സി വാച്ച് 9 സ്മാർട്ട് വാച്ചും ലോഞ്ച് ചെയ്തു. സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളുടെ നിര വിപുലീകരിച്ചുകൊണ്ട് സാംസങ് ഗാലക്സി Z ഫ്ലിപ് 8 (Galaxy Z Flip8), സാംസങ് ഗാലക്സി Z ഫോൾഡ് 8 (Galaxy Z Fold 8), സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്ര (Samsung Galaxy Z Fold 8 Ultra) എന്നീ മൂന്ന് ഫോണുകളാണ് എത്തിയിരിക്കുന്നത്. ഇതിൽ ഫോൾഡ് 8 അൾട്ര സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളുടെ നിരയിലെ ആദ്യത്തെ അൾട്ര മോഡലാണ് എന്ന പ്രത്യേകതയുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഗാലക്സി Z ഫോൾഡ് 8 അൾട്ര എത്തിയിരിക്കുന്നത്. മുൻഗാമിയായ Z ഫോൾഡ് 7 മോഡലിലെ 4400mAh ബാറ്ററിയെ അപേക്ഷിച്ച് വലിയ 5000mAh ബാറ്ററിയും വിപുലീകരിച്ച ഗ്രാഫൈറ്റ് കൂളിംഗ് സിസ്റ്റവും പുതിയ അൾട്ര മോഡലിലുണ്ട്. 200MP ക്യാമറ, IP48 റേറ്റിങ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
Also Read: ഇന്നോവയേക്കാൾ യാത്രാസുഖമുള്ള 7-സീറ്റർ, വിലയും കുറവ്! പക്ഷേ ഇനി വാങ്ങണേൽ പഴയതിലും പണം വേണം
പ്രധാന ഫീച്ചറുകൾ
8-ഇഞ്ച് (2504 x 2256 പിക്സലുകൾ) QXGA+ ഡൈനാമിക് AMOLED 2X മെയിൻ ഡിസ്പ്ലേ 422ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു. 6.5-ഇഞ്ച് (2520×1080 പിക്സലുകൾ) FHD+ ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേയും ഉണ്ട്, ഇത് 422ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതമെത്തുന്നു.
4.74 GHz ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഗാലക്‌സി 3nm മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിലാണ് ഈ അൾട്ര മോഡൽ എത്തിയിരിക്കുന്നത്. ഇതോടൊപ്പം അഡ്രിനോ 840 GPU, 12GB/ 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ UI 9-ൽ ആണ് പ്രവർത്തനം. ഏഴ് ഒഎസ് അപ്ഗ്രേഡുകളും ഏഴ് വർഷ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ, 200MP (f/1.7, 0.6μm, OIS, ക്വാഡ് പിക്സൽ AF) മെയിൻ ക്യാമറ, 50MP 120˚ അൾട്രാ-വൈഡ് ക്യാമറ (f/1.9, 0.7μm), 10MP ടെലിഫോട്ടോ ക്യാമറ (f/2.4 1.0 μm, OIS, PDAF, 3x ഒപ്റ്റിക്കൽ സൂം) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിലെയും ഉള്ളിലെയും ഡിസ്പ്ലേകളിലായി 10MP സെൽഫി ക്യാമറകളും (f/2.2, 1.12μm, FOV: 100˚(പുറം) / 85˚(ഉള്ളിൽ) ഉണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP48 വാട്ടർ-റെസിസ്റ്റന്റ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G, ഡ്യുവൽ 4G VoLTE, 45W വയർഡ്, 20W വയർലെസ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. വയലറ്റ് ഷാഡോ, ഗ്രാഫൈറ്റ്, ക്രീം എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,99,999 രൂപയും 12GB+ 512GB വേരിയന്റിന് 2,19,999 രൂപയും 16GB+ 1TB വേരിയന്റിന് 2,59,999 രൂപയുമാണ് വില. നിലവിൽ ഇത് പ്രീ ഓഡർ ചെയ്യാനാകും. ഓഗസ്റ്റ് 8 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
English Summary
Samsung Galaxy Z Flip 8, Z Fold 8, and Samsung Galaxy Z Fold 8 Ultra were launched at the Samsung Galaxy Unpacked event 2026. The 12GB + 256GB base variant of the Samsung Galaxy Z Fold 8 Ultra is priced at Rs 1,99,999, the 12GB + 512GB variant is priced at Rs 2,19,999, and the 16GB + 1TB variant is priced at Rs 2,59,999. The sale will start from August 8.