AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വീണ്ടും മാസ്സ് കാണിക്കാൻ ടാറ്റ! പുതിയ രണ്ട് എസ്.യു.വികൾ കൂടി വരുന്നു

Tata New SUV Cars: ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് ടാറ്റാ മോട്ടോഴ്സ്. പെട്രോൾ, ഡീസൽ സെഗ്മെന്റിൽ മാത്രമല്ല ഇലക്ട്രിക് വാഹനമേഖലയിലും മുൻപന്തിയിൽ ഉണ്ട് ഈ ഇന്ത്യൻ ബ്രാൻഡ്. ചെറുകാറുകൾ തുടങ്ങി എസ്‌യുവികൾ വരെ നീളുന്നു അവരുടെ ലൈനപ്പ്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങൾ ഇറക്കുന്ന കാര്യത്തിലും കമ്പനി മുൻപന്തിയിലാണ്. മോഡലുകളിലെ വൈവിധ്യത്തിന് പുറമേ വിട്ടുവീഴ്ച ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ടാറ്റയെ വ്യത്യസ്തമാക്കുന്നത്.

വീണ്ടും മാസ്സ് കാണിക്കാൻ ടാറ്റ! പുതിയ രണ്ട് എസ്.യു.വികൾ കൂടി വരുന്നു
Tata New SuvImage Credit source: Facebook / Tata Motors
Amal KV
Amal KV | Updated On: 22 Jul 2026 | 12:00 AM

ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് ടാറ്റാ മോട്ടോഴ്സ്. പെട്രോൾ, ഡീസൽ സെഗ്മെന്റിൽ മാത്രമല്ല ഇലക്ട്രിക് വാഹനമേഖലയിലും മുൻപന്തിയിൽ ഉണ്ട് ഈ ഇന്ത്യൻ ബ്രാൻഡ്. ചെറുകാറുകൾ തുടങ്ങി എസ്‌യുവികൾ വരെ നീളുന്നു അവരുടെ ലൈനപ്പ്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങൾ ഇറക്കുന്ന കാര്യത്തിലും കമ്പനി മുൻപന്തിയിലാണ്. മോഡലുകളിലെ വൈവിധ്യത്തിന് പുറമേ വിട്ടുവീഴ്ച ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ടാറ്റയെ വ്യത്യസ്തമാക്കുന്നത്. ഏറ്റവും അവസാനം ടാറ്റ പുറത്തിറക്കിയത് സിയറ ഇ.വി ആയിരുന്നു.

സമീപ ഭാവിയിൽ തന്നെ പുതിയ രണ്ട് എസ്‌. യു.വി മോഡലുകളെ കൂടി കമ്പനി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതിൽ ആദ്യത്തെ മോഡൽ പ്രീമിയം സെഗ്മെന്റിൽ വരുന്നതാണ്. ടാറ്റയുടെ അൾട്രാ പ്രീമിയം ഇ.വി ബ്രാൻഡ് ആണ് അവിന്യ. ഈ ബ്രാൻഡ് വഴിയുള്ള ആദ്യ വാഹനം അവിന്യ എക്സ് അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുമെന്നാണ് വിവരം. ക്രോസ് ഓവർ എസ് യു വി എന്ന നിലയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുക. ചൈനീസ് വാഹന നിർമ്മാതാക്കളായ ചെറിയുമായി ചേർന്ന് വികസിപ്പിച്ച ഫ്രിലാൻഡ് പ്ലാറ്റ്ഫോമിൽ ആയിരിക്കും വാഹനം എത്തുക.

Also Read: ഗ്രാൻഡ് വിറ്റാര മാത്രമല്ല, ക്രെറ്റയും വീണു; ടൊയോട്ട എസ്‌യുവിക്ക് മുന്നിൽ സിയറയ്ക്കും രക്ഷയില്ല!

സ്പേഷ്യസ് ആയ ഈ വാഹനം ഫൈവ് സീറ്റർ, സിക്സ് സീറ്റർ, സെവൻ സീറ്റർ വെർഷനുകളിൽ ലഭ്യമാകും. ഏകദേശം അഞ്ച് മീറ്റർ നീലമാണ് വാഹനത്തിന് ഉണ്ടാവുക. അത്യാധുനിക ആഡംബര സൗകര്യങ്ങൾ ആയിരിക്കും വാഹനത്തിന്റെ അകത്തളത്തിൽ. സാങ്കേതികവിദ്യയുടെ കാര്യത്തിലും ഏറെ മുന്നിൽ ആയിരിക്കും ഈ വാഹനം. എത്ര കിലോമീറ്റർ റേഞ്ച് ആണ് വാഹനത്തിന് കിട്ടുക എന്നും ബാറ്ററി പാക്കുകൾ ഏതായിരിക്കും എന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഓൾ വീൽ ഡ്രൈവിലും അവിന്യ എസ്ക്സ് ലഭ്യമാകും. അവിന്യ ബ്രാൻഡിലെ വാഹനങ്ങൾ പ്രതേത്യേക ഷോറൂമുകൾ ക്രമീകരിച്ച് അതുവഴി ആകും വിൽപന നടത്ത നടത്തുക എന്നും വിവരമുണ്ട്.

അടുത്തതായി വിപണിയിയിൽ രംഗപ്രവേശനം നടത്ത നടത്താൻ പോകുന്ന ടാറ്റയുടെ മോഡലാണ് സഫാരി ഇ.വി. ഈ മോഡൽ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോഴുള്ള ലെഗസി ഫ്യൂവൽ വെർഷനെ അപേക്ഷിച്ച് ഡിസൈനിലും പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 65 കിലോ വാട്ട്, 75 കിലോ വാട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. യഥാക്രമം 538, 627 എന്നിങ്ങനെ ആകും കിലോമീറ്റർ റേഞ്ച്. ഏറ്റവും ഉയർന്ന വേർഷനിൽ ഓൾ വീൽ ഡ്രൈവ് സംവിധാനവും ഉൾപ്പെടുത്തും.

English Summary

Tata Motors is a formidable presence in the Indian car market. This Indian brand leads the way not only in the petrol and diesel segments but also in the electric vehicle sector. Their product lineup ranges from small cars to SUVs, and the company is also at the forefront of launching vehicles at regular intervals.

Follow Us