AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ather Rizta Update: ബാറ്ററി മാറി… മൈലേജ് കൂടി… റിസ്തയിൽ അപ്ഡേറ്റുമായി ഏഥർ

Ather Rizta Mew Model: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടേതായ ഇരിപ്പിടം ഉറപ്പിച്ച ബ്രാൻഡ് ആണ് ഏഥർ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനകം അവതരിപ്പിച്ച മോഡലുകൾ ഏറെ ജനപ്രിയമായി മാറിയിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത വിശ്വാസതയും ആഫ്റ്റർ സെയിൽ സർവീസുമാണ്. ഈ മോഡലിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

Ather Rizta Update: ബാറ്ററി മാറി… മൈലേജ് കൂടി… റിസ്തയിൽ അപ്ഡേറ്റുമായി ഏഥർ
Ather RiztaImage Credit source: Facebook / Ather Energy
Amal KV
Amal KV | Published: 21 Jul 2026 | 09:31 PM

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടേതായ ഇരിപ്പിടം ഉറപ്പിച്ച ബ്രാൻഡ് ആണ് ഏഥർ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനകം അവതരിപ്പിച്ച മോഡലുകൾ ഏറെ ജനപ്രിയമായി മാറിയിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത വിശ്വാസതയും ആഫ്റ്റർ സെയിൽ സർവീസുമാണ്. ഫാമിലി സ്കൂട്ടർ എന്ന നിലയിൽ കമ്പനി അവതരിപ്പിച്ച മോഡലാണ് ഏഥർ റിസ്ത ( Ather Rizta ) . ഈ മോഡലിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

പ്രധാനമായും സ്കൂട്ടറിന്റെ ബാറ്ററിയിലാണ് മാറ്റങ്ങൾ വരുത്തുന്നത്. നിലവിൽ 2.9 കിലോ വാട്ട്, 3.7 കിലോ വാട്ട് എന്നീ രണ്ട് ബാറ്ററി വകഭേദളാണ് റിസ്തയ്ക്ക് ഉള്ളത്. ഈ രണ്ടു ബാറ്ററികളും പരിഷ്കരിച്ച് യഥാക്രമം 2.7 കിലോ വാട്ട്, 3.5 കിലോ വാട്ട് ഇനി ശേഷിയിലാണ് പുതിയ മോഡലിൽ എത്തുക. എന്നാൽ കമ്പനി ഇത് സംബന്ധിച്ച് അറിയിപ്പോ സ്ഥിരീകരണമോ ഒന്നും നടത്തിയിട്ടില്ല. പ്രമുഖ ഓട്ടോമൊബൈൽ പുറത്തലുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Also Read : ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിക്ക് പിന്നാലെ ജനം, കഴിഞ്ഞ മാസം ലഭിച്ചത് റെക്കോർഡ് വിൽപ്പന

ബാറ്ററിയുടെ കാര്യത്തിൽ ചെറിയ കുറവ് വരുമെങ്കിലും അത് മൈലേജിനെ ബാധിക്കില്ല. 2.9 കിലോ വാട്ട് പതിപ്പിലെ മൈലേജ് ആയ 123 കിലോമീറ്റർ തന്നെ പുതിയ 2.7 കിലോ വാട്ട് വകഭേദത്തിലും കിട്ടും. എന്നാൽ പുതിയ 3.7 കിലോ വാട്ട് വക വേദത്തിൽ ആവട്ടെ നിലവിലുള്ളതിനേക്കാൾ മൈലേജ് കൂടുതൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ 159 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് 161 കിലോമീറ്റർ ആയി ഉയരും.

2018 ലാണ് ഏഥർ 450 ( Ather  450 ) എന്ന ആദ്യ മോഡല്‍ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ കിട്ടിയത്. വ്യത്യസ്തമായ രൂപവും പവറും മികച്ച സര്‍വീസും ഒത്തുചേര്‍ന്നപ്പോള്‍ ബ്രാന്‍ഡ് എന്ന നിലയില്‍ അവര്‍ക്ക് തങ്ങളുടെ സ്ഥാനം സെഗ്മെന്റില്‍ ഉറപ്പിക്കാനായി. 450 എന്ന മോഡലിന് ശേഷം ബഡ്ജറ്റ് സ്‌കൂട്ടര്‍ എന്ന നിലയില്‍ കമ്പനി അവതരിപ്പിച്ച മോഡലാണ് റിസ്ത. ഇപ്പോൾ ഈ മോഡലിനും മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്.

English Summary

Ather is a brand that has quickly established a strong foothold in the Indian electric vehicle market. The models already launched by the Bengaluru based company have gained immense popularity. Reliability and after-sales service are the company’s key strengths. Now, the company is preparing to launch a version of this model featuring significant updates.

Follow Us