Chrome Security Threat: മോസില്ല, ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതയുമായി കേന്ദ്രം; ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

Chrome Mozilla Security Issues: ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാപ്രശ്നങ്ങൾ. ഹാക്കർമാരെ കരുതിയിരിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

Chrome Security Threat: മോസില്ല, ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതയുമായി കേന്ദ്രം; ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം

Published: 

21 Oct 2025 | 03:41 PM

മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശവുമായി കേന്ദ്രം. രണ്ട് ബ്രൗസറുകളിലും സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) മുന്നറിയിപ്പ് നൽകി.

ഈ ബ്രൗസറുകൾ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോരാനും സിസ്റ്റം ക്രാഷ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ക്രോം യൂസർമാരിൽ ക്രോം ഒഎസും ക്രോം ഒഎസ് ഫ്ലക്സും ഉപയോഗിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. മോസില്ല യൂസർമാരിൽ തണ്ടർബേർഡോ ഇഎസ്ആറോ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നേക്കാം.

Also Read: kitchen assistant: റെസിപി വിഷയമല്ല പാചകം ചെയ്യാനും ടെക്നോളജിയുണ്ട്.. പുതിയ വിദ്യ ഇങ്ങനെ

മോസില്ലയിലെ വൈറസ് സിസ്റ്റത്തിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയേക്കാം. സിസ്റ്റത്തിലെ മുഴുവൻ ഡേറ്റയും ചോരാനും പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ആൻഡ്രോയ്ഡിൽ വിസിബിലിറ്റിചേഞ്ച് ഉപയോഗിച്ച് അഡ്രസ് ബാർ വ്യാജമായി നിർമ്മിച്ചേക്കാം. ആൻഡ്രോയ്ഡിലെ കസ്റ്റം ടാബുകളിലും ഈ പ്രശ്നമുണ്ടായേക്കാം.

സുരക്ഷാപ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ ഗൂഗിൾ ക്രോമും മോസില്ല ഫയർഫോക്സും പാച്ച് അപ്ഡേറ്റുകൾ പുറത്തിറക്കി. ഉടൻ തന്നെ ഇത് ഡൗൺലോഡ് ചെയ്താൽ ഈ സുരക്ഷാപ്രശ്നം പരിഹരിക്കാനാവും. രണ്ട് ബ്രൗസറുകളും ഓട്ടോ അപ്ഡേറ്റ് ചെയ്താൽ ഇത്തരം സുരക്ഷാപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ അകറ്റിനിർത്താം. മാനുവലി അപ്ഡേറ്റ് ചെയ്യേണ്ടതില്ല എന്നതിനൊപ്പം ഇത്തരം സുരക്ഷാപ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഓട്ടോ അപ്ഡേറ്റിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ പഴയ വേർഷനിലെ ബ്രൗസറുകൾ ഉപയോഗിക്കുന്നവർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ