kitchen assistant: റെസിപി വിഷയമല്ല പാചകം ചെയ്യാനും ടെക്നോളജിയുണ്ട്.. പുതിയ വിദ്യ ഇങ്ങനെ
Upliance 2.O launched: പാചകം ഒട്ടും അറിയാത്തവർക്ക് പോലും എളുപ്പത്തിൽ ഭക്ഷണം ഉണ്ടാക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മസാല ചായ മുതൽ ബിരിയാണി വരെയുള്ള ആയിരക്കണക്കിന് വിഭവങ്ങൾ ഇതിലുണ്ട്.
മസാല ചായ മുതൽ ബിരിയാണി വരെ പാചകം ചെയ്യുന്ന ഒരു കുക്കിങ് അസിസ്റ്റന്റിനെ കിട്ടിയാൽ നന്നായിരിക്കും എന്ന് ചിന്തിക്കാത്തവരില്ല. ഇവർക്കായി ഇതാ ഒരു സന്തോഷവാർത്ത. ഇനി എല്ലാം ഈ ടെക്നോളജി നോക്കിക്കോളും… ഇതിന്റെ പേരാണ് അപ്ലൈൻസ് 2.0
ഇന്ത്യൻ സ്റ്റാർട്ടപ്പായ അപ്ലൈൻസ് 2.0. ഒരു സാധാരണ അടുക്കള ഉപകരണം എന്നതിലുപരി, പാചകത്തിലെ മടുപ്പിക്കുന്ന ജോലികൾ ലഘൂകരിക്കുന്ന ഒരു എഐ-പവേർഡ് സഹായിയാണ്. ഇത് അടുക്കളയിലെ എല്ലാ പ്രവർത്തനങ്ങളെയും കൃത്യമായ ഒരു ഫോർമുലയാക്കി മാറ്റുന്നു. ഒരു മിക്സർ-ഗ്രൈൻഡറിൻ്റെ വലുപ്പമുള്ള ഇതിന് മുൻവശത്ത് ഒരു ടാബ്ലെറ്റ് സ്ക്രീൻ ഉണ്ട്. പാചകം ചെയ്യാനും വഴറ്റാനും ആവികയറ്റാനും കഴിയുന്ന ജാർ, ചേരുവകൾ അളക്കാനുള്ള ഉപരിതലം എന്നിവയുമുണ്ട്. വൈ-ഫൈ കണക്ഷൻ വഴി ഉപകരണത്തിലേക്ക് പാചകക്കുറിപ്പുകൾ കൈമാറാനും കഴിയും.
പാചകം ഒട്ടും അറിയാത്തവർക്ക് പോലും എളുപ്പത്തിൽ ഭക്ഷണം ഉണ്ടാക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മസാല ചായ മുതൽ ബിരിയാണി വരെയുള്ള ആയിരക്കണക്കിന് വിഭവങ്ങൾ ഇതിലുണ്ട്. ഓരോ ഘട്ടവും കൃത്യമായി കാണിച്ചുകൊടുക്കുന്നതുകൊണ്ട് നിർദ്ദേശങ്ങൾ അതേപടി പിന്തുടർന്നാൽ മതി. അനാവശ്യമായ ചിന്തകളില്ലാതെ, ക്ഷമയോടെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറുള്ളവർക്ക് ഇത് ഒരു മികച്ച സഹായിയാണ്.